Saturday 11 September 2021

ഗൃഹസന്ദർശനം 10/09/2021

ഗൃഹസന്ദർശനം 10/09/2021 പുതിയകണ്ടം, രാമഞ്ചിറ ജയചന്ദ്രൻ കെ (ഹെഡ്മാസ്റ്റർ) കൃഷ്ണൻ മാഷ് രവീന്ദ്രൻ മാഷ് കണ്ണംകുളം, കൊട്ടുമ്പുറം വയൽ ഗോപാലകൃഷ്ണൻ മാഷ് ഈശ്വരൻ മാഷ് പൊൻമാലം ബീന ടീച്ചർ അഞ്ന ടീച്ചർ സുജാത ടീച്ചർ അമ്മിഞ്ഞിക്കോട് ആശ ടീച്ചർ വിദ്യ ടീച്ചർ സ്മിത ടീച്ചർ കൊവ്വൽ, വടക്കുമ്പാട് മഞ്ജുഷ ടീച്ചർ ശ്രീജ ടീച്ചർ അനിത ടീച്ചർ തമ്പായി ടീച്ചർ കുട്ടമത്ത് ഉഷ ടീച്ചർ സബിത ടീച്ചർ സിന്ധു ടീച്ചർ വടക്കേ വളപ്പ്, മുണ്ടകണ്ടം (വടക്ക് ഭാഗം) വെങ്ങാട്ട് (കിഴക്ക് ഭാഗം) മോഹനൻ മാഷ് വൽസ രാജൻ മാഷ് തെക്കേ വളപ്പ്, മുണ്ടകണ്ടം (തെക്ക് ഭാഗം) മുഹമ്മദ് കുഞ്ഞി മാഷ് മധു മാഷ് (ഗണിതം ) ദേവദാസ് മാഷ്
രണ്ടു മൂന്നു ദിവസം മുമ്പ് വൈകുന്നേരം ഏകദേശം നാല് മണി ആയിട്ടുണ്ടാവും അപ്പോൾ രണ്ട് മൂന്ന് അധ്യാപികമാർ സ്കൂളിലേക്ക് വരുന്നുണ്ട്.എല്ലാ കുട്ടികളുടെയും വീട്ടിലേക്ക് പോയി വരുന്ന വഴി. ഓരോ അധ്യാപകരും അവരുടെ ക്ലാസിലെ മുഴുവൻ കുട്ടികളുടെയും വീട്ടിലേക്ക് പോകാൻ തീരുമാനിച്ചിരുന്നു. കുട്ടികളെ കാണാൻ ആഗ്രഹം ഉണ്ട്, കുട്ടികൾക്ക് തിരിച്ചും .ഒന്ന് ബിയിൽ ഏകദേശം ശം 30 കുട്ടികളുണ്ട് .4 ൽ 40നു മുകളിലും കുട്ടികളുണ്ട്. അതുകൊണ്ട് തന്നെ മറ്റ് കുട്ടികളിൽ നേരിട്ട് കാണാൻ കാണാൻ ആഗ്രഹം ഉള്ളതു കൊണ്ട് തന്നെ ഒരു ഓട്ടോ പിടിച്ചാണ് പോകുന്നത്. ക്ലാസ്സ് ടീച്ചർ ആയ തുകൊണ്ടുതന്നെ മുഴുവൻ കുട്ടികളെ കാണാനും അവരവർ തന്നെയാണ് പോകുന്നത്. രണ്ടാമത്തെ പ്രാവശ്യമാണ് അവർ ഓട്ടോ പിടിച്ചു പോകുന്നത് .എൽ പി വിഭാഗത്തിൽ എകദേശം പൂർണ്ണമാകാൻ പോകുന്നു. യു.പി വിഭാഗത്തിൽ അധ്യാപകർ ഒരു ടീമായി മുഴുവൻ കുട്ടികളുടെയും വീട്ടിലേക്ക് പോവുകയാണ് ചെയുന്നത്. എൽപി,യുപി, ഹൈസ്കൂൾ വിഭാഗം ഹൗസ് വിസിറ്റ് ഏകദേശം ഈ ആഴ്ച കൊണ്ട് തന്നെ പൂർത്തിയാക്കുന്ന ഘട്ടത്തിലാണ് .ഈ ഒരു വലിയ ഉദ്യമം ഏറ്റെടുത്ത എല്ലാവർക്കും എൻ്റെ സന്തോഷം അറിയിക്കുന്നു. അതോടൊപ്പം പ്രീപ്രൈമറി വിഭാഗത്തിൽ ഗൃഹസന്ദർശനം ആരംഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. Our team comprising of Anita tr. Manjush tr. and myself reached Kovval bus stop by 9.30am. Initially we were not aware of the houses of the children of our school as there was nobody to guide us. …..As we moved on we met our HM Sri Jayachandran sir who is indeed a motivating personality . He seemed to be in a very happy mood ….he was accompanying one of the teams.We began with Sreeparvathi’s house followed by Devasurya, Revathi etc….The children as well as parents were very happy upon seeing us.Especially the parents shared their anguish and anxiety 😔😔regarding the usage of mobile phones when the children were alone at home.Everybody was wishing the schools to be opened as soon as possible since they were finding it difficult to manage the children at home……As we walked through the streets of Vadakkumbad area , although the roads were empty , we could experience the beauty and peace of nature……The shady trees and greenery 🌴🌴🏞on either side of the road gave us a refreshing experience….We felt as though we were going for a picnic😊This visit has helped us to spot the students who were talented in music,dance, making handicrafts etc….The inspiring positive words👍 of our dear Manjusha tr and Anita tr was a kind of solace to the worrying parents…..The common thing that most of the parents said was that the children were spending most of their time writing notes rather than studying….By about 1 o’clock we were almost tired and we thought of ending the visit …..But the hot tea that was served by Padma Priya’s mother prompted us to continue our walk……By about 3 o’clock we could complete visiting the houses of 21 children……We are planning to visit the remaining houses on Monday itself🙏🙏 പൂമാല ക്ഷേത്രത്തിന് സമീപം വാഹനം പാർക്ക് ചെയ്ത് കുട്ടമത്തെ യാത്ര ആരംഭിച്ചത് 8A യിലെ ദേവ നന്ദിൻ്റെ വീട്ടിൽ നിന്ന് .വീട്ടിലെ ഏക കുട്ടി. പക്ഷിമൃഗാദികളെ ചങ്ങാതിമാരാക്കിയ കുട്ടിക്ക് പഠനം അല്പം സാഹസം തന്നെ .മുറ്റത്ത് നിറയെ പുഞ്ചിരി വിടർത്തിയ പൂക്കളെപ്പോലെ നിറഞ്ഞ ചിരിയോടെ എല്ലാം പറഞ്ഞതുപോലെ അനുസരിക്കാമെന്ന് വാക്കു തന്നു .പിന്നീട് ഇരട്ടക്കുട്ടികളായ ഉണ്ണിക്കണ്ണന്മാരെ കാണാൻ ചെന്നു .വീടിൻ്റെ ഉമ്മറത്തിരുന്ന് ഓരോരുത്തരും മാറി മാറി നിർദ്ദേശങ്ങൾ നൽകി .പിന്നീടുള്ള യാത്രയിൽ അകമ്പടിയായി ഉണ്ണിയും കണ്ണനും 8 Fലെ ടുട്ടുവും .പല വീടുകളും ഞങ്ങൾക്കായി തുറന്നു .ഏറെ വിസ്മയിപ്പിച്ചത് 9 Fലെ അനഘ പ്രദീപ് തൻ്റെ ജ്യോമെടിക് ചാർട്ട് ശേഖരം നമ്മുടെ മുന്നിൽ പ്രദർശിപ്പിച്ചതായിരുന്നു. ശരിക്കും stunning works .വായനശാലക്ക് സമീപം എത്തിയപ്പോൾ എല്ലാവരും തളർന്നു .കുട്ടികളെ പറഞ്ഞയച്ചു .പിന്നീട് ചക്രപുരം അമ്പലത്തിന് ചുറ്റും പഞ്ചറായ ചക്രം സമം ഒരു അര കിലോമീറ്റർ ചുറ്റളവിൽ തലങ്ങും വിലങ്ങും വീടുകൾ തേടി ,,, ഒടുവിൽ ചെങ്കുത്തായ കയറ്റം കടന്ന് റോഡിലെത്തി .... മനസ്സോടൊപ്പം കൈകാലുകൾ സഞ്ചരിക്കാൻ വിസമ്മതിച്ചു . അവസാനത്തെ വീട്.8 B യിലെ കാർത്തിക് .അമ്മ അച്ഛൻ്റെ സ്വഭാവം മൂലം അമ്മയുടെ വീട്ടിൽ .പക്ഷെ മിടുക്കനായ കാർത്തിക് അച്ഛൻ പെങ്ങളുടെ കൂടെ സസന്തോഷം ,,,,,. അങ്ങനെ ഒരു വണ്ടിയിൽ തിരിച്ച് പൂമാല ക്ഷേത്രത്തിനടുത്തെത്തി ആദ്യത്തെ വീട്ടിലെത്തി ആതിഥേയൻ്റെ സമ്മതത്തോടെ കൈകൾ കഴുകി തെക്കോട്ടേക്ക് തിരിച്ചു. .....
കൊവിഡ് കാലത്തെ ഗൃഹസന്ദർശനം. വർത്തമാന പത്രത്തിൽ കാലാവസ്ഥ നോക്കി. ഇന്നു മുതൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നല്ല മഴയായിരിക്കുമെന്ന് വായിച്ച ഞാൻ കുടിവെള്ളം എടുത്ത് വണ്ടിയിൽ വെച്ചു. രാവിലെ നല്ല വെയിൽ .... യുദ്ധത്തിനുള്ള പുറപ്പാട് രണ്ട് മാസ്ക്, സാനിറ്റൈസർ, ഫെയ്സ് ഷീൽഡ് , ഹെൽമറ്റ് ...... എല്ലാം കരുതി.. ചെറുവത്തൂരിലേക്ക് .... ചെക്ക്പോസ്റ്റ്, മുണ്ടക്കണ്ടം ഭാഗം ഗൃഹസന്ദർശനം. ചെക്ക്പോസ്റ്റിന്റെ സമീപം നിർത്തിയിട്ട ലോറികൾക്കിടയിൽ ഞാനും ... ചെക്ക് ... വണ്ടി ചെറുവത്തൂർ കൊവ്വലിലുള്ള എന്റെ ബന്ധുവീട്ടിൽ വെച്ചു.. മോഹനൻ മാഷും ഞാനും ...... വഴിയിൽ ഈ വല്ലാത്ത കാലത്തെക്കുറിച്ച് സംസാരിച്ചു.... ചൂട് കൂടിക്കൂടി വന്നു ..മാസ്കിൽ നിശ്വാസവായുവും ഉച്ഛ്വാസവായുവും കൂട്ടി മുട്ടി.. മരക്കൊമ്പുകൾ തണലേകിയത് ആശ്വാസമായി ..... ഒരമ്മ പറഞ്ഞത് മനസ്സിൽ തട്ടി : ഞാനിവന് തൊഴിലുറപ്പിന് പോയി 11000 രൂപയുടെ ഫോൺ വാങ്ങി കൊടുത്തു.. കൂടാതെ 14000 കൊടുത്ത് ട്യൂഷനും ചേർത്തു... നമ്മൾ രണ്ടുപേരും രാവിലെ പണിക്ക് പോകും .. ഇവൻ ഈ ഫോണുമെടുത്ത് കളിക്കും...... എല്ലാം പണയത്തിലാണ് മാഷെ ... ഇവൻ മാത്രമെ നമുക്കുള്ളൂ ... നമ്മക്ക് നല്ല വയസ്സായി ... ഇനി എത്ര കാലം പണിക്ക് പോയി ഇങ്ങനെ .......!!. ഞങ്ങൾ അവരെ സമാധാനിപ്പിച്ച് മകനോട് നന്നായി പഠിക്കാനും നാളെ അമ്മയ്ക്കും അച്ഛനും തണലാകേണ്ടതിനെ കുറിച്ച് ഉപദേശിച്ചു..പിന്നെയും നടന്നു ....നല്ല ചൂട്... ദൂരെ നിന്ന് ഞങ്ങളെ കണ്ട കവിത ടീച്ചർ എത്തുമ്പോഴേക്കും ഐസ് ക്രീം റെഡിയാക്കിയത് ആശ്വാസമായി ...പിന്നെയും നടന്നു .... കണ്ടവർ കണ്ടവർ ചോദിച്ചു ..... ഏട നിങ്ങ പോന്ന് ...... ഉത്തരം കിട്ടിയപ്പോൾ അവർക്ക് സമാധാനമായി. പിന്നെ നമ്മളോട് പറഞ്ഞു. സ്ക്കൂൾ ഇല്ലാത്തതു കൊണ്ട് ഈ പിള്ളേരെല്ലാം പോയി മാഷെ ..... ഫോണിൽ ഒരേ കളി ... വിളിച്ചാ കേക്ക്ന്ന്ട്ടാ ... ഈറ്റിങ്ങയെല്ലാം ഫോണിന്റെ അടിമകളായി.......... ഏതായാലും നിങ്ങ ഈ സമയത്ത് വന്നത് നന്നായി. എല്ലാം കേട്ട് ഞങ്ങൾ വീണ്ടും നടന്നു ... 15-ഓളം വീടുകൾ കയറിയിറങ്ങി. വത്സല ടീച്ചർ വീട്ടിലേക്ക് ക്ഷണിച്ചു ... മറ്റൊരു ദിവസം വരാമെന്ന് പറഞ്ഞ് നടന്നു. ഈയൊരു സാഹചര്യത്തിൽ സന്ദർഭത്തിനൊത്ത് ഉണർന്ന് പ്രവർത്തിക്കാൻ അധ്യാപകർ തയ്യാറായത് ശ്ലാഘനീയം തന്നെ ... തിരിച്ച് മടങ്ങുമ്പോൾ കുട്ടി കളുടെയും രക്ഷിതാക്കളുടേയും മുഖങ്ങളും അവരുടെ വാക്കുകളും മനസ്സിൽ തെളിഞ്ഞു. നമ്മൾ പോയില്ലായിരുന്നെങ്കിൽ നഷ്ടബോധം ഉണ്ടാകുമായിരുന്നു .... സന്തോഷം ..... സ്നേഹം ....നന്മ ... എല്ലാവർക്കും നന്ദി🙏 നമസ്കാരം🙏 സ്നേഹപുരസ്സരം വത്സരാജൻ . രാവിലെ 9 മണിക്കു തന്നെ ആശ ടീച്ചറും സമിതടീച്ചറും അമ്മിഞ്ഞിക്കോട് അഴീക്കോടൻ സ്മാരക വായനശാലയ്ക്കു മുന്നിലെത്തി. തലേന്നാൾ പറഞ്ഞുറപ്പിച്ചതിനാൽ അമേയ മധു 10 E അവിടെയെത്തി വഴികാട്ടിയായി. ഒട്ടും വേവലാതിയില്ലാത്ത യാത്രയിൽ സ്ഥിരോത്സാഹത്തോടെ അമേയയും ഒപ്പം അനിയൻ ആദിത്യ രം 8th std നമ്മോടൊപ്പം വീടുകൾ കയറിയിറങ്ങി.അമേയയുടെ വീട്ടിൽ തുടങ്ങി കിഷൻ മുരളിയിൽ എന്ന ആരെയും സ്നേഹിപ്പിക്കുന്ന കൊച്ചു മിടുക്കൻ്റെ കൊച്ചു വീട്ടിലേക്ക്..... പോളിത്തീൻ കവറിനാൽ മറക്കപ്പെട്ട ജനാലകളും വാതിൽപ്പലകകളില്ലാത്ത വാതായനങ്ങളുമായി കൽച്ചുമരുകളിൽ ഓടു വച്ച ഒരു കൊച്ചു വീട്. ഞങ്ങളെ കണ്ടപ്പോൾത്തന്നെ അനിയത്തിക്കുട്ടി സ്ഥലം കാലിയാക്കിയിരുന്നു. വന്ന സ്ഥിതിക്ക് അവളെക്കൂടി ഒന്ന് പരിശോധിക്കാം എന്നായപ്പൊ ഏട്ടൻ അനിയത്തിയെ അന്വേഷിച്ചിറങ്ങി. കുറച്ചു സമയം കാത്തു നിന്ന് കാണാഞ്ഞപ്പൊ ഇറങ്ങാൻ തുടങ്ങിയ പ്പൊ അവളെയും പിടിച്ചു വലിച്ച് കിഷനെത്തി .വഴി നീളെ കരഞ്ഞ് കുഴപ്പമാക്കി യാണത്രെ അനിയത്തി ടീച്ചർമാരെ കാണാനെത്തിയത്. തൊട്ടടുത്ത വീട്ടിൽ PTA പ്രസിഡണ്ട് രാജേട്ടൻ്റെതായിരുന്നു. ഇത്തിരി വർത്താനം പറഞ്ഞ് ഞങ്ങൾ യാത്ര തുടർന്നു.അടുത്ത വീട് കുട്ടികൾക്കത്ര പരിചയമില്ലാത്തതിനാൽ അമേയയുടെ അമ്മയും ഒപ്പം കൂടി . അടുത്ത ഒന്നു രണ്ടു വീടുകൾ പരിചയപ്പെടുത്തി അമ്മ തിരിച്ചു നടന്നു. 9 C ലെ മേഘ്ന ഒട്ടും താൽപ്പര്യമില്ലാതെ എന്നാൽ ഇത്തിരി അനിഷ്ടം മുഖത്തെഴുതി വച്ച് ഞങ്ങളെ വരവേറ്റു.പഠനത്തിനപ്പുറം സ്നേഹസംഭാഷണത്തിൽ അവളുടെ കൊച്ചു മനസ്സിൽ ഒരു റൂം Create ചെയ്താണ് നമ്മളിറങ്ങിയത്. എല്ലാവരുടെ മുഖത്തും സംതൃപ്തിയുടെ ഒരു നേർത്ത പ്രകാശം മഴവില്ലുകൾ വരച്ചു. ഒരു One day trip പോലെ വീടുകളിൽ നിന്ന് വീടുകളിലേക്ക് ..... പരാതികളും പരിഭവങ്ങളും .... മൊബൈലിൻ്റെ അമിതോപയോഗവും വായനക്കുറവും .... chatting... cheating അങ്ങനെ ........നടന്നു നടന്ന് 2 മണിയോടെ നമ്മളെ ഏൽപ്പിച്ച മുഴുവൻ വീടുകളും Cover ചെയ്ത് വീട്ടിലേക്ക്.... വീട്ടിൽ ഇന്ന് അദ്ധ്യാപികമാരോടൊപ്പം ഗൃഹസന്ദർശനം നടത്തിയ ഉണ്ണിക്കണ്ണൻമാരുടെ വാതോരാതെയുള്ള അയവിറക്കലും കൂടിയായപ്പൊ .ശുഭം. വിദ്യാലയം തുറന്നതു മുതൽ ഗൃഹ സന്ദർശനത്തെ കുറിച്ച് ആലോചിച്ചിരുന്നു. കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ നേരിട്ട് കാണാനും അവർക്ക് ആവശ്യമായ പിന്തുണ ഒരുക്കാനും ഗൃഹസന്ദർശനം വളരെ ഫലപ്രദമാണ് എന്ന് അനുഭവത്തിലൂടെ മനസ്സിലായതാണ്. പക്ഷേ കൊറോണ മൂലം സന്ദർശനം മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചില്ല. എന്നാൽ ഇന്ന് എല്ലാവരും ഒത്തുകൂടി മുന്നിട്ടിറങ്ങി .ഞാൻ വീട്ടിൽ നിന്നിറങ്ങിയപ്പോൾ മലയാളം അധ്യാപകനായ മുഹമ്മദ് കുഞ്ഞി മാസ്റ്ററും ഗണിത അധ്യാപകനായ മധുമാസ്റ്ററും സ്കൂട്ടറിൽ പോകുന്നത് കണ്ടു. ചെറുവത്തൂർ കഴിഞ്ഞ് പള്ളിയുടെ സമീപത്ത് സ്റ്റാഫ് സെക്രട്ടറി ദേവദാസ് മാഷ് വാഹനം ദേശീയ പാതയിലേക്ക് കയറ്റാൻ അക്ഷമനായി കാത്തു നിൽക്കുന്നു.മഞ്ജുഷ ടീച്ചർ ശ്രീജ ടീച്ചർ അനിത ടീച്ചർ എന്നിവരെ വഴിയിൽ കണ്ടു. മഴയെ കരുതി എടുത്തതാണെങ്കിലും വെയിലിൽ കുട ഉപകാരപ്പെട്ടു. അവർ ഗൃഹസന്ദർശനം ആരംഭിച്ചിരുന്നു. ചെക്ക് പോസ്റ്റിനു സമീപം വത്സരാജൻ മാഷ് മോഹനൻ മാഷെ കാത്തു നിൽക്കുന്നു. എല്ലാവരും നല്ല ഉത്സാഹത്തോടുകൂടി കുട്ടികളെ കാണാൻ പോവുകയാണ്. വിദ്യാലയം അടച്ചിട്ടതു കൊണ്ട് കുട്ടികൾക്ക് വിദ്യാലയത്തിലേക്ക് എത്താൻ കഴിയില്ലല്ലോ. അപ്പോൾ അവരെ കാണുക എന്നതാണ് പ്രധാനപ്പെട്ട ഉദ്ദേശം. പഠന കാര്യങ്ങൾ ഒന്നുകൂടി ശ്രദ്ധിക്കാൻ പറയുക എന്നതും ലക്ഷ്യം തന്നെ.കുട്ടികളെ അവരുടെ വീട്ടിൽ ചെന്ന് കാണുക എന്ന് പറയാറുണ്ട് . അവരുടെ ഇല്ലായ്മയും വല്ലായ്മയും തിരിച്ചറിയാൻ ഗൃഹസന്ദർശനം അത്യാവശ്യമാണ്. ഞാൻ കൃഷ്ണൻ മാസ്റ്ററുടെയും രവീന്ദ്രൻ മാസ്റ്ററുടെയും ഒപ്പമാണ് ഗൃഹ സന്ദർശനം ആരംഭിച്ചത് .രാമൻചിറ യിലാണ് ആദ്യ വീട് .അവിടെ ഒമ്പതാം ക്ലാസിലെ സായൂജ് കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഒപ്പം അനുജത്തി തൃദീയയും.വളരെ നല്ല സ്ഥലമാണ് രാമൻചിറ. ഒരുഭാഗത്ത് കുന്നും മറ്റൊരു ഭാഗത്ത് കാര്യങ്കോട് പുഴയുടെ കൈവഴിയും.നല്ല മഴക്കാലത്ത് പോലും കുറച്ചു മാത്രമേ ഇവിടെ വെള്ളം കയറാറുള്ളൂ. ഒരു ഭാഗത്ത് ചെറുവത്തൂർ പഞ്ചായത്ത് മറുഭാഗത്ത് കയ്യൂർ-ചീമേനി പഞ്ചായത്തുമാണ്. പ്രകൃതിരമണീയമായ സ്ഥലം .കുന്നും ഇറക്കവുമായി പത്തോളം വീടുകൾ കയറിയിറങ്ങി. വീട്ടുകാർക്ക് ഒക്കെ കുട്ടികളുടെ പഠന കാര്യങ്ങൾ അന്വേഷിച്ചു വരുന്ന അധ്യാപകരോട് പറയാൻ ധാരളം കാര്യങ്ങൾ ഉണ്ടായിരുന്നു. എല്ലാവരുടെയും സംസാരത്തിൽ പ്രധാനമായും കണ്ടത് എപ്പോൾ വിദ്യാലയം തുറക്കും എന്നുള്ളതാണ്. മൊബൈൽ നോക്കി കുട്ടികൾ വഷളാകുന്നു എന്നതായിരുന്നു പ്രധാന പരാതി. വിദ്യാലയം വേഗത്തിൽ തന്നെ തുറക്കും എന്ന മുഖ്യമന്ത്രിയുടെ വാക്ക് പറഞ്ഞവരെ ആശ്വസിപ്പിക്കാൻ മാത്രമേ നമുക്ക് കഴിഞ്ഞുള്ളൂ .കൃഷ്ണൻ മാസ്റ്ററും രവീന്ദ്രൻ മാസ്റ്ററും കുട്ടികളോടും രക്ഷിതാവിനോടും വിവരങ്ങൾ ചോദിച്ച് ഗൂഗിൽ ഫോമിൽ രേഖപ്പെടുത്തി. ഒന്നാം ക്ലാസ്സിലെ ഇരട്ടകളായ ശ്രിയ,ശ്രിമ എന്നിവർ നല്ലൊരു നൃത്തം അവതരിപ്പിച്ചു. നമ്മുടെ വിദ്വായത്തിലെ സൂപ്പർ സ്റ്റാറായ സ്നേഹ തൻ്റെ വയ്യായ്കക്കിടയിലും ഒരു കവിത ചൊല്ലി തന്നു. അപ്പോഴേക്കും വാട്സപ്പ് ഗ്രൂപ്പിലേക്ക് വിവിധ ടീമിൽ നിന്നുള്ള ഫോട്ടോകൾ പ്രവഹിക്കാൻ തുടങ്ങി. കുട്ടികളോടൊപ്പം നിന്നുള്ള മാസ്ക് ധരിച്ചുള്ള ഫോട്ടോകൾ, കുട്ടികളുടെ വിവിധ പ്രവർത്തനങ്ങൾ കാണിക്കുന്ന ഫോട്ടോകൾ ,ഒപ്പം ചരിത്രപ്രധാന്യമുള്ള മറ്റു ചില ഫോട്ടോകൾ..... എല്ലാവരും ഏകദേശം ഉച്ചയോടുകൂടി ഹൗസ് വിസിറ്റ് അവസാനിപ്പിക്കുമ്പോൾ ക്ഷീണമുണ്ടെങ്കിലും അതിനേക്കാൾ അധികം ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. കുറേക്കാലമായി കാണാൻ കഴിയാതിരുന്ന കുട്ടികളെ നേരിൽ കണ്ട സന്തോഷം... ബാക്കി വീടുകളിലും പോകണമെന്നുള്ള നിശ്ചയദാർഢ്യത്തോടെ .... നാലു ചുമരുകൾക്കുള്ളിലെ ചതുരവിസ്തൃതിക്കുള്ളിൽ ഒരു മേൽക്കൂരയ്ക്ക് കീഴിലെ കുട്ടികളുടെ കൂട്ടമായിരുന്നു ക്ലാസ് മുറി...ഓരോ കുട്ടിയുടെ മുഖത്ത് വീണ നിഴലും വെളിച്ചവും അന്നും നമുക്കൊരുപക്ഷെ പ്രത്യേകം പ്രത്യേകം വായിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല...മഹാമാരിക്കാലത്ത് സൈബറാകാശത്തിന്റെ വിശാലമായ കൂട്ടിൽ അകപ്പെട്ടുപോയ കുട്ടികളെ പിന്നെങ്ങനെ നാം വായിച്ചെടുക്കും....സ്വാതന്ത്ര്യത്തിന്റെ ഒറ്റത്തുരുത്തിൽ ഒറ്റപ്പെട്ടുപോയവരെ തേടിയുള്ള യാത്രയായിരുന്നു ഇന്നലത്തെ ഗൃഹസന്ദർശനം...സ്മാർട്ട് ഫോണിന്റെ കുഞ്ഞ് സ്ക്രീനിൽ മാത്രം തെളിഞ്ഞു കണ്ട ആ മുഖങ്ങളെ നേരിൽ കണ്ടപ്പോൾ സമ്മിശ്ര അനുഭവങ്ങളാണുണ്ടായത്...തെക്കെ വളപ്പ് കേന്ദ്രീകരിച്ച് ദേവദാസ് മാഷിന്റെ നേതൃത്വത്തിൽ ഞാനും മധുമാഷും(കണക്കധ്യാപകൻ)ഞങ്ങൾ മൂന്ന് പേരാണ് കുട്ടികളുടെ വീടുകളിലേക്ക് യാത്ര തിരിച്ചത്.തെക്കേവളപ്പിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഞങ്ങൾക്ക് ഒരു വിദ്യാർത്ഥിയെ കിട്ടിയിരുന്നു .അവനേത് ക്ലാസിലാണെന്ന് എനിക്കറിയില്ലായിരുന്നു. ഒറ്റനോട്ടത്തിൽ തന്നെ സഹതാപം തോന്നിക്കുന്ന മുഖഭാവമുള്ള കറുത്ത് മെലിഞ്ഞ ഒരാൺകുട്ടി ...ഏതൊക്കെയോ നോവുകൾ തുന്നിച്ചേർത്ത ആ മുഖം ഒന്ന് പുഞ്ചിരിക്കാൻ പോലും പ്രയാസപ്പെടുന്നതായി തോന്നി..അവൻ നിശ്ശബ്ദനായ് നമ്മോടൊപ്പം കൂടി..ആദ്യമായ് ചെന്നത് 8Bയിലെ ആയിഷയുടെ വീട്ടിലേക്കാണ്.ഗേറ്റ് കടന്ന് ആദ്യം മനോഹരമായ പുഷ്പോദ്യാനം കണ്ടാസ്വദിച്ചു.തുണികൊണ്ട് നിർമ്മിച്ചെടുത്ത പൂച്ചട്ടി കണ്ടപ്പോഴാണ് അതിൽ ആയിഷയെന്ന മിടുക്കിയുടെ കരവിരുത് കൂടി ഉണ്ടെന്ന് മനസ്സിലായത്.ആയിഷയുടെ ഉമ്മ നിറഞ്ഞ ചിരിയോടെയാണ് ഞങ്ങളെ സ്വീകരിച്ചത്.എന്ത് കൊണ്ടോ ആയിഷയെക്കണ്ടപ്പോൾ ബഷീറിന്റെ കുഞ്ഞുപാത്തുമ്മയാണ് എന്റെ മനസ്സിലേക്ക് വന്നത്.ജീവിതത്തിന്റെ സന്തോഷവും സൗന്ദര്യവും ആസ്വദിക്കുന്ന ആയിഷ വീട്ടുമുറ്റത്തെ ചെടികളിൽ നിന്ന് ചിലതൊക്കെ എനിക്ക് നൽകി...എന്നാൽ അപ്പൊഴൊക്കെയും ആ കറുത്ത ആൺകുട്ടി തീർത്തും നിർവ്വികാരനായി ഇപ്പോൾ കരഞ്ഞുപോകുമോ എന്ന ഭാവത്തിൽ ഞങ്ങൾക്കൊപ്പം തന്നെ ഉണ്ടായിരുന്നു.ഓരോ നിമിഷം കഴിയുന്തോറും അവന്റെ മുഖം എന്നിൽ ഒരു നോവായി വളർന്നു കൊണ്ടിരുന്നു.മറ്റൊരാൺകുട്ടിയുടെ വീട് കൂടി കയറിയാൽ,അടുത്ത ഊഴം അവന്റെ വീടാണ്. അതിനിടയിലെ അവനുമായുള്ള സംസാരത്തിൽ നിന്നും 10D ക്ലാസ്സിലെ മുഹമ്മദ് ഷമീറാണെന്ന് മനസ്സിലായി.വിശാലമായ വയൽ നടുവിലെ കൊച്ച് വീട് ചൂണ്ടി അവൻ പറഞ്ഞു അതാണെന്റെ വീട്...ഉമ്മാമയും അനുജത്തിയും മാത്രമേ ഇപ്പോൾ വീട്ടിലുള്ളൂ..ബാപ്പയ്ക്ക് ഈയിടെ കിഡ്നിക്ക് അസുഖം ബാധിച്ചതിനാൽ ഓപ്പറേഷൻ വേണ്ടി വന്നു.. അവൻ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ മാത്രം നൽകി. വൈലോപ്പിള്ളി "കണ്ണീർപ്പാടം" എന്ന കവിതയിൽ വിവരിച്ചത് പോലെ കുരുന്നു ഞാറിന്റെ പച്ചത്തലപ്പും വരമ്പിന്റെ ഞരമ്പുമൊഴിച്ച് മറ്റെല്ലാം വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ചളിപ്പാടം . ..വരമ്പില്ലാത്ത വയൽ വരമ്പിലൂടെ കാലിടറി നടന്നൊടുവിൽ വൈലോപ്പിള്ളിയെപ്പോലെ വയലിൻ സീമന്തമായ കൈത്തോടിൻ തീരത്തെത്തി ഞങ്ങൾ.കൈത്തോടിനോട് ചേർന്ന് വെള്ളത്തിന് നടുവിൽ ഓടുമേഞ്ഞ കൊച്ചുവീട്..ഞങ്ങൾ കൈത്തോടിന്റെ കലുങ്കിൽ നിന്നു. വീട്ടു മുറ്റത്ത് തീറ്റതേടി നടക്കുന്ന കോഴിയും താറാവും പ്രാവുകളും.ഷമീർ 8Bയിൽ പഠിക്കുന്ന അനുജത്തിയെ വിളിക്കാനായി വീട്ടിലേക്ക് ചെന്നു. ഞാനപ്പോൾ തോട്ടിൽ നിന്നും ആമ്പൽ പറിക്കാനുള്ള ശ്രമത്തിലായിരുന്നു.ചേറൊളിപ്പിച്ച് ചിരിക്കുന്ന ആമ്പൽ ഒരു നിമിഷം ഷമീറാണെന്ന് തോന്നി. കൈത്തോട് ,ഉറവ പൊട്ടിയ അവന്റെ കണ്ണീരാണെന്നും.ആ സഹോദരങ്ങളുടെ വെളിച്ചം കെട്ട മുഖത്ത് നോക്കുമ്പോൾ എന്ത് പറയണം എന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല.എങ്കിലും വാക്കുകളുടെ ശക്തിയിൽ തൽക്കാലം വിശ്വാസമർപ്പിച്ചു. അതവരിൽ ആത്മ വിശ്വാസം പകരണേയെന്ന് മനസ്സുകൊണ്ട് പ്രാർത്ഥിച്ചു...ദുരിതങ്ങളുടെ കുഴമണ്ണിൽ ആ കുരുന്നു കാലുകൾ ഇനിയുമെത്രദൂരം നടക്കണം...എത്ര കണ്ണീർപ്പാടം താണ്ടണം.. നോവേറ്റ് മുറിഞ്ഞ മനസ്സുമായി മടങ്ങുമ്പോൾ കണ്ണീർപ്പാടത്തിലെ കഥാപാത്രങ്ങളെപ്പോലെ വെള്ളത്തിന്റെ പരിഹാസമേറ്റ് വ്യഥയിൽ ഞങ്ങളും ചിരിച്ചു . ആ ചിരി 10Bയിലെ ശിവകുമാറിന്റെ വീട്ടിലെത്തിയപ്പോൾ പൊട്ടിച്ചിരിയായി മാറി.ഗെയിം കളിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ശിവകുമാർ പറഞ്ഞ മറുപടിയാണ് ചിരിക്ക് അവസരമൊരുക്കിയത്.ഫ്രീ ടൈമിൽ മാത്രമേ താൻ ഗെയിം കളിക്കാറുള്ളൂവെന്ന് പറഞ്ഞ അവനോട് മധുമാഷ് ചോദിച്ചു,ഫ്രീ ടൈം ഏതെന്ന്...ഞാൻ ഫുൾടൈം ഫ്രീയല്ലെ മാഷെ എന്ന് നിഷ്ക്കളങ്കമായാവാം അവൻ തന്ന ഉത്തരം ശരിക്കും ആസ്വദിച്ച തമാശയായി മാറി...നാടിനെ നന്നായറിയുന്ന ദേവദാസ് മാഷിന്റെ നേതൃത്വത്തിൽ യാത്ര കുറേക്കൂടി എളുപ്പമായി.ഇടയ്ക്ക് കവിത ടീച്ചറിന്റെ വീട്ടിൽ നിന്നും കുടിച്ച ദാഹനീർ ആശ്വാസമായി. കയറിയിറങ്ങിയ18വീടുകളിലെ കുഞ്ഞു മുഖങ്ങളിൽ അപൂർവ്വം ചിലത് വല്ലാത്ത നോവായി മാറി മടക്ക യാത്രയിലും..

No comments:

Post a Comment