Monday 31 May 2021

ഇരട്ടകൾകൊണ്ട് സംപുഷ്ടമായി കുട്ടമത്ത് സ്കൂൾ



 

യാത്രയപ്പ്,വാർഷികാഘോഷ പരിപാടികൾ

  യാത്രയപ്പ്,വാർഷികാഘോഷ  പരിപാടികൾ 

















































pravashanotsavam


http://facebook.com/ghsskuttamath.cheruvathur

 നാളെ രാവിലെ 11 മണിക്ക് നടക്കുന്ന സ്കൂള്‍ പ്രവേശനോത്സവം ലൈവ് കാണാനുള്ള school ഫേസ്ബുക്ക് പേജിന്റ ലിങ്ക് ആണിത്. 👆
   ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ പേജിലേക്ക് നേരിട്ട് പോകുന്നില്ലെങ്കിൽ ഒരു തവണ ലോഗിനില്‍ ക്ലിക്ക് ചെയ്ത് സ്വന്തം Facebook I'd ഉപയോഗിച്ച് ഒരു പ്രാവശ്യം ലോഗിന്‍ ചെയ്യണം.  പിന്നീട് linkല്‍ ക്ലിക്ക് ചെയ്യുമ്പോൾ പേജിലേക്ക് നേരിട്ട് പോകുന്നതാണ്. എല്ലാവരും ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇന്നുതന്നെ  ചെയ്ത് നോക്കുക.


നേഹയുടെ രചന

 

നേഹ മോൾ എഴുതിയ പ്രവേശനോത്സവഗാനം മഞ്ജിമ മഹേഷ് മനോഹരമായി ആലപിച്ചു

Saturday 29 May 2021

COVID 19 UPDATE

 

KRISHNENDU B

6B

യോഗ പരിശീലനം

 പ്രിയ അധ്യാപക സുഹൃത്തുക്കളെ  SPC Kuttamath ൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ യോഗ പരിശീലനം  ഇന്ന് വൈകുന്നേരം 7 മണി മുതൽ 8 മണി വരെ നടക്കുകയാണ് മുഴുവൻ അധ്യാപക സുഹൃത്തുക്കളും   കുടുംബവും മറ്റ് പരിപാടികൾ  മാറ്റിവെച്ച്  യോഗ പരിശീലനത്തിൽ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു


 


 

Friday 28 May 2021

യാത്രയയപ്പും വാർഷികാഘോഷവും മെയ്‌ 31 ന് രാത്രി 7 മണി



 

സ്കൂൾ പ്രവേശനോൽസവം

 ജി എച്ച് എസ് എസ് കുട്ടമത്ത്

ചെറുവത്തൂർ പി.ഒ. കാസറഗോഡ്


സാർ,

സ്കൂൾ തുറക്കാത്തതിനാൽ ഈ വർഷത്തെ സ്കൂൾ പ്രവേശനോൽസവം ഓൺലൈനായി നടത്തണമെന്നാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ആയതിനാൽ കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഓൺലൈൻ പ്രവേശനോൽസവ പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം നാളെ ( 28/05/21 വെള്ളിയാഴ്ച) 3 മണിക്ക് ഗൂഗിൾ മീറ്റ് വഴി ഓൺലൈനായി ചേരുകയാണ്. യോഗത്തിൽ താങ്കളുടെ സാന്നിദ്ധ്യം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.


            വിശ്വസ്തതയോടെ

പിടിഎ പ്രസി.   ഹെഡ്മാസ്റ്റർ.   പ്രിൻസിപ്പാൾ



 

2021 വര്‍ഷത്തെ ഓണ്‍ലൈന്‍ സ്കൂള്‍ പ്രവേശനോത്സവത്തിന് പാടാനും കേള്‍ക്കാനുമുള്ള അതിമനോഹരമായ പ്രവേശനോത്സവഗാനം


 

SPC ..Pulse oximeter distribution

കൊവിഡ് പ്രതിരോധം: കുട്ടമത്ത് സ്‌കൂൾ എസ് പി സി യൂണിറ്റ് ചെറുവത്തൂർ പഞ്ചായത്തിലേക്ക് പൾസ്‌ ഓക്സിമീറ്റർ കൈമാറി
 



പള്‍സ് ഓക്‌സിമീറ്ററുകള്‍ കൈമാറി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി കുട്ടമത്ത് ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തില്‍ പള്‍സ് ഓക്‌സിമീറ്ററുകള്‍ കൈമാറി. ചെറുവത്തൂര്‍ പഞ്ചായത്തിലെ കോവിഡ് രോഗികള്‍ക്ക് താങ്ങായാണ് എസ്.പി.സി യൂണിറ്റ് അംഗങ്ങളുടെ മാതൃകാ പ്രവത്തനം

മാതൃഭൂമി സീഡ് വെമ്പിനാർ

 നമ്മുടെ വിദ്യാലയത്തിലെ ചന്ദന ,സിനിമാ നടൻ ജയസൂര്യയോടൊപ്പം

... മാതൃഭൂമി സീഡ് 

വെമ്പിനാർ


വെമ്പിനാർ



Wednesday 26 May 2021

യാത്രയയപ്പും വാർഷികാഘോഷവും മെയ്‌ 31 ന് രാത്രി 7 മണി .

 പ്രിയപ്പെട്ട കുട്ടികളെ...

          ഒരു അധ്യയന  വർഷം അവസാനിച്ച് പുതിയൊരു അധ്യയന വർഷത്തെ വരവേൽക്കാൻ നാം തയാറെടുത്ത്  നിൽക്കുകയാണല്ലോ......... കോവിഡ് നമ്മുടെ പ്രതീക്ഷകൾക്ക്  മേൽ കരിനിഴൽ  പരത്തിക്കൊണ്ട് അതിന്റെ ജൈത്ര യാത്ര  തുടരുകയാണ്.

         നീണ്ട കാലം നമ്മുടെ വിദ്യാലയത്തിലെ അധ്യാപകരായിയുന്ന സുകുമാരൻ മാഷ്, രവീന്ദ്രൻ മാഷ് (HSS) സരള  ടീച്ചർ , സുധ  ടീച്ചർ എന്നിവർ ഈ വർഷം സർവീസിൽ  നിന്നും വിരമിക്കുകയാണ്. മുൻ വർഷങ്ങളിൽ യാത്രയയപ്പുകൾ വാർഷികാഘോഷത്തോടെ വിപുലമായി  നടത്താറുണ്ട്. ഈ  വർഷം  അങ്ങനെ സാധിക്കുന്നില്ലെങ്കിലും "ഓൺലൈനിലൂടെ"  നമ്മുടെ പ്രിയപ്പെട്ടവർക്കുള്ള യാത്രയയപ്പും വാർഷികാഘോഷവും നമ്മൾ മെയ്‌ 31 ന് രാത്രി 7 മണി  മുതൽ  നടത്തുകയാണ്.

       പ്രസ്തുത  പരിപാടി വിജയപ്രദമാക്കുന്നതിനായി കുട്ടികളുടെ കലാപരിപാടികൾ (ഡാൻസ്, പാട്ട്, മോണോ ആക്ട് etc)നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിനാൽ നിങ്ങൾക്ക് താൽപ്പര്യമുള്ള ഏതെങ്കിലും ഒരു പരിപാടി അവതരിപ്പിച്ച്  അതിന്റെ വീഡിയോ നിങ്ങളുടെ ക്ലാസ്സ്‌ ടീച്ചർക്ക് 28/5/2021(വെള്ളിയാഴ്ച്ച )വൈകുന്നേരം 6 മണിക്ക് മുമ്പ് അയച്ചു കൊടുക്കേണ്ടതാണ്. വീഡിയോ 3 മിനുട്ടിൽ കൂടുതൽ ദൈർഘ്യമുള്ളവ ആവരുത്.മികച്ചവ തെരെഞ്ഞെടുക്കുന്നതാണ്. നിശ്ചിത സമയത്തിന്  ശേഷം ലഭിക്കുന്നവ സ്വീകരിക്കുന്നതല്ല. അതിനാൽ പ്രാക്ടീസ് ചെയ്ത് ഇന്ന് മുതൽ തന്നെ അയച്ചു തുടങ്ങുക...

                   പ്രോഗാം കമ്മറ്റി.

ഹെഡ്മാസ്റ്റർ

 എൻ്റെ എത്രയും പ്രിയപ്പെട്ട കുഞ്ഞുങ്ങളെ ,

പുതിയ ക്ലാസ്സിൽ എത്തിച്ചേർന്ന എല്ലാവർക്കും ഹെഡ്മാഷിൻ്റെ അഭിനന്ദനങ്ങൾ💐💐💐💐💐💐💐💐💐

കഴിഞ്ഞ ഒരു വർഷം വിദ്യാലയത്തിൽ വരാൻ കഴിഞ്ഞില്ലെങ്കിലും ഓൺലൈനായി കുറെ കാര്യങ്ങൾ നിങ്ങൾക്ക് പഠിക്കാൻ കഴിഞ്ഞല്ലോ..

അധ്യാപകർ പറഞ്ഞു തരുന്ന കാര്യങ്ങൾ രക്ഷിതാക്കളുടെ സഹായത്തോടെ ചിട്ടയായി പഠിക്കാൻ ഈ വർഷം നിങ്ങൾക്ക് സാധിക്കട്ടെ. എന്തെങ്കിലും പ്രയാസങ്ങളുണ്ടെങ്കിൽ അധ്യാപകരെ അറിയിക്കാൻ മറക്കരുത്. എല്ലാവർക്കും സ്നേഹാശംസകൾ നേർന്നു കൊണ്ട് ...

നിങ്ങളുടെ സ്വന്തം

ഹെഡ്മാസ്റ്റർ

🙏🙏🙏🙏🙏🙏🙏

സ്റ്റാഫ് കൗൺസിൽ യോഗം-25/05/2

 നോട്ടീസ്

25/05/21ന് ചൊവ്വാഴ്ച രാവിലെ 10.30 ന്   സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നതാണ്.  ഗൂഗിൾ മീറ്റിലാണ് യോഗം ചേരുന്നത്.അതിനാൽ മുഴുവൻ സ്റ്റാഫംഗങ്ങളും കൃത്യസമയത്ത് തന്നെ ഓൺലൈനിൽ എത്തണമെന്നഭ്യർത്ഥിക്കുന്നു.

അജണ്ട:

1. പ്രവേശനോൽസവം

2.  ഓൺലൈൻ ക്ലാസ്

3. പരിസ്ഥിതി ദിനാഘോഷം

4അധ്യക്ഷൻ്റെ അനുമതിയോടെയുള്ള മറ്റിനങ്ങൾ

25/05/21 ന് നടന്ന സ്റ്റാഫ് കൗൺസിൽ യോഗ (ഗൂഗിൾ മീറ്റ്) തീരുമാനങ്ങൾ

 

അജണ്ട:

1. പ്രവേശനോൽസവം

2.  ഓൺലൈൻ ക്ലാസ്

3. പരിസ്ഥിതി ദിനാഘോഷം

4അധ്യക്ഷൻ്റെ അനുമതിയോടെയുള്ള മറ്റിനങ്ങൾ


1.പ്രവേശനോൽസവം


1. ഒന്നാം ക്ലാസിലേക്കും പ്രീ പ്രൈമറിയിലേക്കും ചേർന്ന കുട്ടികൾ അക്ഷരങ്ങളും പൂക്കളുമായി അവരുടെ വീടുകളിൽ നിൽക്കുന്ന ഫോട്ടോ ശേഖരിച്ച് ഒരു വീഡിയോ തയ്യാറാക്കി ഗ്രൂപ്പിൽ ഷെയർ ചെയ്യും

2. സ്കൂളിൻ്റേതായി ഒരു സ്വാഗത ഗാനO തയ്യാറാക്കി കുട്ടികളെ കൊണ്ട് പാടിക്കും

3. പ്രവേശനോൽസവുമായി ബന്ധപ്പെട്ട് പ്രശസ്തരായ വ്യക്തികൾ, പി ടി എ പ്രസി., പ്രിൻസിപ്പാൾ,ഹെഡ്മാസ്റ്റർ എന്നിവരുടെ വീഡിയോ സന്ദേശങ്ങൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി ഗ്രൂപ്പിൽ ഷെയർ ചെയ്യും.


2. പരിസ്ഥിതി ദിനാഘോഷം


 പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ താഴെ പറയുന്ന പരിപാടികളോടെ ആഘോഷിക്കും

1.കുട്ടികൾ വീടുകളിൽ തയ്യാറാക്കിയ ഫലവൃക്ഷ തൈകൾ നടുന്ന ചിത്രങ്ങൾ ഗ്രൂപ്പിൽ ഷെയർ ചെയ്യുക.

2. സ്കൂൾ കോമ്പൗണ്ടിലെ മരങ്ങളെ ആദരിക്കൽ

3.സ്കൂളിൽ വൃക്ഷത്തൈ നടൽ

4. സുന്ദർലാൽ ബഹുഗുണയുടെ ഒരു ഡോക്യുമെൻ്ററി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും. അദ്ദേഹത്തെ കുറിച്ച് ഉപന്യാസ രചന സംഘടിപ്പിക്കും

5. സ്കൂളിലെ ജൈവവൈവിധ്യ വീഡിയോ തയ്യാറാക്കൽ

6. സർഗവാണി തയ്യാറാക്കൽ


3. മെയ് 31 ന് യാത്രയയപ്പും വാർഷികാഘോഷവും ഓൺലൈനായി സംഘടിപ്പിക്കും


4.വിവിധ ചുമതലകൾ


പ്രവേശനോൽസവം


ദേവദാസ് എം

കെ .കൃഷ്ണൻ

രമേശൻ പി

ഈശ്വരൻ കെ എം

സുവർണ്ണൻ

മധു

സബിത എ കെ

വിദ്യ കെ വി

വൽസല കെ

ചന്ദ്രാംഗദൻ എം.ഇ

നന്ദിനി പി

കവിത കെ

ഉഷാകുമാരി

പുഷ്പ

ഹേമലത

വാർഷികാഘോഷം

GKP (കൺവീനർ)

വൽസ രാജൻ (ജോ. കൺവീനർ)

മഞ്ജുഷ എം.ആർ (ജോ. കൺ)

കെ.കൃഷ്ണൻ

ദേവദാസ് എം

രവീന്ദ്രൻ എ

സിന്ധു എം എസ്

മീനാകുമാരി

ശ്രീജ ടി

മുഹമ്മദ് കുഞ്ഞി

ഉഷ കെ

ബീന ടി.വി

സുമതി ടി

നളിനി പി

നന്ദിനി പി 

രമിഷ കെ

സോമൻ എൻ

ഷീബ കെ വി

ബിന്ദു കെ

സുനിത ഇ

ഉഷ സി

പരിസ്ഥിതി ദിനാഘോഷം

മോഹനൻ എം (കൺ)

ചന്ദ്രൻ കാരയിൽ (ജോ. കൺവീനർ)

കെ.കൃഷ്ണൻ

ദേവദാസ് എം

ആശ പി

തമ്പായി കെ.വി

അനിത എ വി

സുജാത കെ

അഞ്ജന എം.ആർ

പ്രമോദ് കുമാർ വി

മധുസൂദനൻ കെ

ബീനകുമാരി ടിവി

കുഞ്ഞികൃഷ്ണൻ ടി.വി

സൗദത്ത് എൻ


5..പുസ്തക വിതരണം ,സ്കൂൾ പ്രവേശനം എന്നിവ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ആരംഭിക്കും.

BIODIVERSITY DAY


 

സ്റ്റാഫ് കൗൺസിൽയോഗം-21/5/2021

 നോട്ടീസ്

നാളെ 21/5/2021 ന് വെള്ളിയാഴ്ച  3 മണിക്ക് ഓൺലൈനായി സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നതാണ്.  വാട്ട്സപ്പിലാണ്  യോഗം ചേരുന്നത്.അതിനാൽ മുഴുവൻ സ്റ്റാഫംഗങ്ങളും കൃത്യസമയത്ത് തന്നെ ഓൺലൈനിൽ എത്തണമെന്നഭ്യർത്ഥിക്കുന്നു.

അജണ്ട:

1. പ്രമോഷൻ ലിസ്റ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച.

2.അധ്യക്ഷൻ്റെ അനുമതിയോടെയുള്ള മറ്റിനങ്ങൾ


സ്റ്റാഫ് കൗൺസിൽ തീരുമാനങ്ങൾ 21/05/21

ഹെഡ്മാസ്റ്റർ ജയചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രമോഷൻ ലിസ്റ്റുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഉപഡയറക്ടർ നടത്തിയ യോഗത്തിലെ വിവരങ്ങൾ വിശദമാക്കി.

ഒന്നു മുതൽ എട്ട് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസ അവകാശനിയമപ്രകാരവും ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് ഈ അസാധാരണ സാഹചര്യത്താലും മുഴുവൻ കുട്ടികൾക്കും പ്രവേശനം നൽകണം. മെയ് 25 നകം പ്രമോഷൻ നടപടികൾ പൂർത്തിയാക്കണം. നമ്മുടെ സ്കൂളിലെ പ്രമോഷൻ സമ്പൂർണ്ണയിൽ SITC, കൃഷ്ണൻ മാസ്റ്റർ എന്നിവർ പൂർത്തിയാക്കിയിട്ടുണ്ട്.

മെയ് 26 മുതൽ മെയ് 30 വരെ ക്ലാസധ്യാപകർ മുഴുവൻ കുട്ടികളെയും വിളിച്ച് അവരുടെ അക്കാദമികവും ഭൗതീകവുമായ വിവരങ്ങൾ മനസിലാക്കണം. ഇതിനെ അടിസ്ഥാനമാക്കി എല്ലാ ക്ലാസധ്യാപകരും രണ്ട് റിപ്പോർട്ടുകൾ തയ്യാറാക്കണം. ഒന്നാമത്തെ റിപ്പോർട്ടിൽ ഓരോ കുട്ടികളുടെയും പൂർണ്ണമായ വിവരങ്ങളും രണ്ടാമത്തെ റിപ്പോർട്ടിൽ ക്ലാസിൻ്റെ ഒരു പേജിൽ കൂടാതെയുള്ള ഒരു ക്രോഡീകരിച്ച റിപ്പോർട്ടുമാണ് വേണ്ടത്.ഒന്നാമത്തെ റിപ്പോർട്ട് എൻ്റെ കുട്ടി എന്ന രീതിയിൽ കുട്ടികളുടെ വിവരങ്ങളോടൊടൊപ്പം ഓൺലൈൻ ക്ലാസിൻ്റെ കാര്യം, സപ്പോർട്ടിംഗ് ക്ലാസ്, അവരുടെ ഭൗതീക സൗകര്യങ്ങൾ, രക്ഷിതാക്കളുടെ പിന്തുണ, ആരോഗ്യ പ്രശ്നങ്ങൾ ,ക്ലാസ് കാണുന്നില്ലെങ്കിൽ കാരണം എന്നിവ പരിശോധിച്ച് കുട്ടിയെ മികച്ചത് /തൃപ്തികരം/കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട് എന്നിങ്ങനെ രേഖപ്പെടുത്തണം. രണ്ടാമത്തെ റിപ്പോർട്ടിൽ ആകെ കുട്ടികൾ, നല്ല രീതിയിൽ ഓൺലൈൻ ക്ലാസ് കാണുന്നവരുടെ എണ്ണം, കാണാൻ കഴിയാത്തവരുടെ എണ്ണം, കാരണം എന്നിവ കൂടി ഉൾപ്പെടുത്തണം.രണ്ട് റിപ്പോർട്ടിൻ്റെയും ഹാർഡ് കോപ്പി മെയ് 28 നുള്ളിൽ ഓഫീസിൽ ഏൽപ്പിക്കണം. '

പഠന മികവിൻ്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ grade, score എന്നിവ തയ്യാറാക്കണം.

വർക്ക് ഷീറ്റ് തൽക്കാലം മൂല്യനിർണ്ണയം നടത്തേണ്ടതില്ല.

ജൂൺ 1 മുതൽ മാർച്ച് 31 വരെയാണ് അക്കാദമിക് വർഷം.200 പ്രവർത്തി ദിവസം

ഹാജർ പട്ടികയിൽ ജൂൺ മുതൽ മെയ് വരെ എല്ലാമാസവും എഴുതണം.

ഹാജർ നൽകേണ്ടതില്ല. പകരം Online Class എന്നെഴുതിയാൽ മതി.

മെയ് മാസത്തിലെ പേജിൽ Promoted as per order No. QIP/1/9141/2020 DGE 18/5/21 എന്നെഴുതി ഓർഡറിൻ്റെ കോപ്പി ഒട്ടിച്ചു വെക്കണം.

മെയ് 26ന് അഡ്മിഷൻ ആരംഭിക്കും.

മെയ് 23 മുതൽ LP, UP, HS വിഭാഗത്തിൽ നിന്ന് ഓരോ അധ്യാപകർക്ക് അഡ്മിഷൻ ചാർജ് നൽകും.

മെയ് 28നും 30 നും ഇടയിൽ CPTA യോഗം വിളിക്കും.

എല്ലാ ചുമതലകളും അടുത്ത യോഗത്തിൽ തീരുമാനിക്കും

ലോക്ക്ഡൗണിൽ ഇളവ് കിട്ടി 50 ൽ കൂടുതൽ പേർക്ക് യോഗം ചേരാൻ അനുവാദം കിട്ടുകയാണെങ്കിൽ മെയ് 25 ന് രാവിലെ 10 മണിക്ക് സ്കൂളിൽ വെച്ചോ അല്ലെങ്കിൽ ഗൂഗിൾ മീറ്റ് വഴിയോ യോഗം ചേരും.

പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതു വരെ നിലവിലുള്ള സ്ഥിതി തുടരും.

മെയ് 22ന് രാത്രി 8 മണിക്ക് ലോക ജൈവവൈവിധ്യ ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ പരിസ്ഥിതി ക്ലബ്ബ് ഓൺലൈൻ ക്വിസ് നടത്തും.

Wednesday 19 May 2021

ANUSREE M V

 


ലോക്ക്ഡൗൺ കഴിവുകൾ

 പ്രിയപ്പെട്ട കുട്ടികളെ,
കോവിഡിൻ്റെ രണ്ടാം തരംഗം ഒരു സുനാമി പോലെ നമ്മുടെ രാജ്യത്തെ പിടിച്ചുലക്കുകയാണ്. കോവിഡിനെ നിയന്ത്രിക്കാൻ സർക്കാർ നടപ്പിലാക്കിയ ലോക്ക്ഡൗൺ കാരണം ഇപ്പോൾ നിങ്ങളെല്ലാവരും വീട്ടിൽ തന്നെയായിരിക്കും. എല്ലാവരും സുഖമായിരിക്കുന്നു എന്നു വിശ്വസിക്കുന്നു. ഈ ലോക്ക് ഡൗൺ കാലം നിങ്ങളുടെ കഴിവുകൾ മിനുക്കിയെടുക്കാനുള്ള അവസരമായി മാറ്റിയെടുക്കുക.  നൃത്തം, സംഗീതം, വാർത്താവതരണം, സാഹിത്യരചനകൾ എന്നിവയിൽ താൽപര്യമുള്ള കുട്ടികൾ അവ റെക്കോഡ് ചെയ്ത് വാട്ട്സപ്പ് വഴി നിങ്ങളുടെ ക്ലാസധ്യാപകർക്ക് 23/05/21 ന് മുമ്പായി അയച്ചുകൊടുക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെട്ടവയ്ക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്.

മാഷ് പ്രോഗ്രാം കോവിഡ് ന്യൂസ് അപ്ഡേറ്റ്സ്


 THAPASYA 9F

ഒന്നാം ക്ലാസുകാരൻ ഹരിശങ്കർ

ഒന്നാം ക്ലാസുകാരൻ ഹരിശങ്കർ

Sunday 16 May 2021

POSTER WRITING


 

ആദരാഞ്ജലികൾ🌹🌹

 

കുട്ടമത്ത് സ്കൂൾ അധ്യാപന ജീവിതത്തിൽ മറക്കാൻ ആവാത്ത അനുഭവങ്ങൾ സമ്മാനിച്ചത് SSLC കുട്ടികളുടെ രാത്രി കാല വായന സംഘാടനമാണ്. കൊവ്വൽ സ്കൂൾ കേന്ദ്രത്തിലാണ് കൂടുതൽ പഠിതാക്കൾ. സ്വാഗത സംഘത്തിൽ കാര്യങ്ങൾ വിശദീകരിക്കും.വിജയൻ മാഷും NKDയുമാണ് മുഖ്യ അവതാരകർ. കേന്ദ്രത്തിൻ്റെ ചുമതലക്കാരനായ കൺവീനറെ തിരഞ്ഞെടുക്കുമ്പോഴാണ് പലപ്പോഴും ചർച്ച വഴിമുട്ടി പോകുന്നത്. പലരും മൗനത്തിൽ ഒളിക്കും.എന്നാൽ യാതൊരു മടിയുമില്ലാതെ അത് സ്വമേധയാ ഏറ്റെടുക്കാൻ കൃഷ്ണേട്ടൻ തയ്യാറാണ്. സ്വന്തം മക്കളോ ബന്ധുക്കളോ ഒന്നും പഠിതാക്കളായി ഇല്ല. എന്നിട്ടും വർഷങ്ങളോളം ഒരു നിയോഗം പോലെ ആ ചുമതല സന്തോഷത്തോടെ എറ്റെടുത്തു. നടത്തിപ്പ് കാര്യത്തിൽ പുലർത്തുന്ന കർക്കശമായനിലപാട് പലരുടെയും അനിഷ്ടത്തിന് ഇടയാക്കിയിട്ടുണ്ട്. അതൊന്നും തൻ്റെ പ്രവർത്തനത്തെ തളർത്താൻ കഴിയുന്നതായിരുന്നില്ല. വയസ്സുകാലത്ത് അടങ്ങി ഒതുങ്ങി വീട്ടിലിരിക്കേണ്ടതിൻ്റെ ആവശ്യകതയെപറ്റിയാണ് പലരും ചർച്ച ചെയ്തത്.പ്രായത്തിൻ്റെ അവശതകളെ മറികടന്ന്  വൈകുന്നേരംമുതൽ രാത്രി പത്ത് മണിക്ക് ക്ലാസ് കഴിഞ്ഞ് അവസാനത്തെ കുട്ടിയെയും പറഞ്ഞയച്ചതിന് ശേഷമാണ് കൃഷ്ണേട്ടൻ യാത്രയാകുന്നത്. ഒരു പൊതുപ്രവർത്തകൻ്റെ മാതൃക അദ്ദേഹത്തിൽ നിന്ന് നമുക്ക് പഠിക്കാനുണ്ട്. കുട്ടമത്ത് സ്കൂളിൻ്റെ വിജയത്തിന് പിറകിൽ ഇങ്ങനെയും ചിലർ ഉണ്ട്. ആകസ്മികമായ അദ്ദേഹത്തിൻ്റെ വേർപാട് സ്കൂളിൻ്റെ നല്ല അഭ്യുദയകാംക്ഷിയെയാണ് നഷ്ടപ്പെടുത്തിയത്. അനുശോചനം രേഖപ്പെടുത്തുന്നു.
  പി വി രാജൻ മാഷ്

സ്റ്റാഫ് കൗൺസിൽ യോഗം

 നോട്ടീസ്
ഇന്ന്14/5/2021 ന് വെള്ളിയാഴ്ച  3 മണിക്ക് ഓൺലൈനായി സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നതാണ്.  വാട്ട്സപ്പിലാണ്  യോഗം ചേരുന്നത്.അതിനാൽ മുഴുവൻ സ്റ്റാഫംഗങ്ങളും കൃത്യസമയത്ത് തന്നെ ഓൺലൈനിൽ എത്തണമെന്നഭ്യർത്ഥിക്കുന്നു.
അജണ്ട:
1. വർക്ക് ഷീറ്റ്  തിരിച്ച് വാങ്ങുന്നതും മൂല്യനിർണ്ണയവും സംബന്ധിച്ച്
2.സ്കൂൾ പ്രവേശനം
3. ലോക്ക് ഡൗൺ കാലത്ത് കുട്ടികൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ
4.അധ്യക്ഷൻ്റെ അനുമതിയോടെയുള്ള മറ്റിനങ്ങൾ

 സ്റ്റാഫ് മീറ്റിംഗ് റിപ്പോർട്ട് - 14/05/21
പ്രിയപ്പെട്ട സഹപ്രവർത്തകരെ,
കഴിഞ്ഞ സ്റ്റാഫ് കൗൺസിൽ യോഗം ചേർന്നത് 23/4/21 നായിരുന്നു. കോവിഡിൻ്റെ വ്യാപനം കൂടിയതും ലോക്ക് ഡൗൺപ്രഖ്യാപിച്ചതും കാരണം കഴിഞ്ഞ യോഗത്തിലെടുത്ത  എല്ലാ തീരുമാനങ്ങളും നടപ്പിലാക്കുവാൻ നമുക്ക് കഴിഞ്ഞില്ല. മുഴുവൻ ക്ലാസ് പി ടി എ യോഗങ്ങളും നല്ല രീതിയിൽ വിളിച്ചു ചേർക്കാൻ നമുക്ക് കഴിഞ്ഞു. അതുപോലെ നമ്മുടെ പ്രധാനപ്പെട്ട തീരുമാനമായിരുന്നു ഒന്നാം ക്ലാസിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങുക എന്നുള്ളത്.പി ടി എ യെ നിലവിലെ അവസ്ഥ. ബോധ്യപ്പെടുത്തി ഇംഗ്ലീഷ് മീഡിയം തുടങ്ങുന്നതിന് അനുകൂലമായി തീരുമാനം എടുത്തു.
കോവിഡ് ലോക്ക് ഡൗൺ കാരണം കഴിഞ്ഞ യോഗത്തിൽ തീരുമാനിച്ചതു പോലെ വർക്ക് ഷീറ്റ് തിരിച്ചു വാങ്ങി മൂല്യനിർണ്ണയം നടത്താൻ കഴിഞ്ഞിട്ടില്ല. SRG യോഗങ്ങളിൽ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും ഈ യോഗം അംഗീകാരം നൽകേണ്ടതുണ്ട്. കുട്ടികൾക്കു ടെക്സ്റ്റ് ബുക്ക് വിതരണം ലോക്ക് ഡൗൺ പിൻവലിച്ചതിനു ശേഷം നടത്താം.
സ്കൂൾ പ്രവേശനത്തിനായി കഴിഞ്ഞ യോഗത്തിൽ തീരുമാനിച്ചതു പോലെ ഒരു ഗൂഗിൾ ഫോം തയ്യാറാക്കി ഗ്രൂപ്പുകൾ വഴി ഷെയർ ചെയ്തിരുന്നു.കട്ടികളുടെപ്രതികരണം ആശങ്കയുളവാക്കുന്നതാണ്.
 കാസറഗോഡ് ജില്ലയിലെ മികച്ച  വിദ്യാലയത്തിന് മാതൃഭൂമി സീഡ് ഏർപ്പെടുത്തിയ പുരസ്കാരത്തിന് നമ്മുടെ വിദ്യാലയം അർഹത നേടി.നേതൃത്വം നൽകിയ ഹെഡ്മാസ്റ്റർ,
കോ ഓർഡിനേറ്റർ മോഹനൻ മാഷക്കും ചന്ദ്രൻ മാഷക്കും പിന്തുണ നൽകിയ സ്റ്റാഫ് അംഗങ്ങൾക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ഇതോടൊപ്പം നമ്മുടെ വിദ്യാലയത്തിലെ തന്നെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ചന്ദന കെ.ജെം ഓഫ് സീഡ് പുരസ്കാരത്തിന് അർഹയായിട്ടുണ്ട്. ചന്ദനക്കും  പ്രത്യേക അഭിനന്ദനങ്ങൾ ...
 വിദ്യാലയ വികസന സമിതി നടത്തുന്ന ചിട്ടി കൊറോണയുടെ അതിപ്രസരം മൂലം ഏജൻറുമാരുടെ അഭ്യർത്ഥന മാനിച്ച് മെയ്‌, ജൂൺ മാസങ്ങളിൽ പണം പിരിക്കാതെ ഈ മാസങ്ങളിൽ  എല്ലാവരെയും ( Dis contined അല്ലാത്തവർ) ഉൾപ്പെടുത്തി നറുക്കെടുപ്പ് നടത്തുവാനും, അതുവരെ പിരിച്ച തുകയിൽ നിന്നും 500 രൂപ കഴിച്ച് ബാക്കി സംഖ്യ കുറിമെമ്പർമാർക്ക് കൊടുക്കുവാനും തീരുമാനിച്ചിരിക്കുന്നു. മെയിലെ നറുക്കെടുപ്പ് ലോക്ക് ഡൗൺ കാരണം മെയ് 10 നു നടത്താൻ കഴിഞ്ഞില്ല. ജൂണിലെ നറുക്കെടുപ്പ് ജൂൺ 10നും ആയിരിക്കും.
അവധിക്കാലം പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിനും നഷ്ടമായിക്കൊണ്ടിരിക്കുന്ന നമ്മുടെ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിനുമായി വൃക്ഷതൈകൾ നട്ട്, സംരക്ഷിക്കുന്ന ഒരു പ്രവർത്തനം കുട്ടികൾക്കു നൽകിയിട്ടുണ്ട്.
അവിനാഷിൻ്റെ അച്ഛൻ്റെ ചികിൽസക്കു വേണ്ടി സ്റ്റാഫംഗങ്ങളിൽ നിന്നും സ്വരൂപിച്ച 25000 രൂപ ഗൂഗിൾ പേ വഴി അയച്ചുകൊടുത്ത വിവരം എല്ലാവരെയും അറിയിക്കുന്നു.
കോവിഡ് പ്രതിരോധത്തിനു വേണ്ടി സർക്കാർ നടത്തുന്ന പ്രവർത്തന ങ്ങൾക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ പേരുടെ മാറ്റി വെച്ച ശമ്പളത്തിൻ്റെ ആദ്യ ഗഡുവായി 391140 /- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നമ്മുടെ സ്കൂളിൻ്റെ വകയായി സംഭാവന നൽകി. വാക്സിൻ ചാലഞ്ചിനത്തിലും കുറച്ച് അംഗങ്ങൾ സംഭാവന നൽകിയിട്ടുണ്ട്. പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ

 SRG Lp
  11/5/2021 ചൊവ്വാഴ്ച ചേർന്ന. SRG തീരുമാനം
1. കുട്ടികളെ ഇടക്ക് വിളിക്കുന്നത് തുടരും
2.work sheet ചെയ്യുന്നതിൽ  ആവശ്യമായ സഹായം
3. കുട്ടികൾക്ക് ഇപ്പൊൾ ആവശ്യത്തിനുള്ള work ഉള്ളതിനാൽ( work sheet സംസ്കൃതം ഉൾപെടെ, ഹലോ world ,lss ഓൺലൈൻ ക്ലാസ്സ്) അധിക work കൊടുക്കുന്നില്ല
4. ആഗസ്റ്റ് മുതൽ ഏപ്രിൽ വരെ കുട്ടികളുടെ പരിപാടിയായ പൂവനിക കൃത്യമായി നടത്തിട്ടുണ്ട് ഓരോ  ക്ലാസിലും മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പവരുത്താൻ സാധിച്ചിട്ടുണ്ട്. ആയതിനാൽ ഈ പ്രത്യേക സാഹചര്യത്തിൽ കുട്ടികളെ നിർബന്ധിക്കതെ അവർക്ക് ഇഷ്ടമുള്ള പരിപാടികൾ ( പാട്ട്,കഥ,കവിത,ചിത്രം,ക്രാഫ്റ്റ്,,....) എന്നിവ ക്ലാസ്സ് ഗ്രൂപ്പിൽ share  ചെയ്യാം.

11/5/21 SRG യോഗ തീരുമാനം UP
#Work sheet അഞ്ചാം തരം ചെയ്യട്ടെ 6,7 വരുന്ന മുറയ്ക്ക് കൊടുക്കാം തത്കാലം pdf നോക്കി പറ്റുന്നവർ ചെയ്യട്ടെ
.# അതാത് ക്‌ളാസ്‌ടീച്ചർമാർ കുട്ടികളെ വിളിച്ചു സുഖവിവരങ്ങൾ അന്വേഷിക്കണം
# ക്ലാസ് ചാർജ്
VllA - KV
VllB- PN
VlA - CK
VlB- MEC
VA- Anitha
VB- Sheeba
# അവധിക്കലപ്രവർത്തനമായി  ഡയറി  എഴുതിക്കാം (English/Malayalam )
USS ഗ്രൂപ്പിൽ ചോദ്യം കുട്ടികൾ ഷെയർ ചെയ്യട്ടെ അധ്യാപകരുടെ മേൽനോട്ടം 

ജിഎച്ച്എസ്എസ് കുട്ടമത്ത്
ഹൈസ്ക്കൂള്‍ തല പ്രത്യേക എസ്ആര്‍ജി യോഗം -റിപ്പോര്‍ട്ട്
അക്കാദമിക വര്‍ഷത്തിന്റെ അവസാനഘട്ടത്തിലെത്തിനില്ക്കുമ്പോഴും കൊറോണയെന്ന
സാമൂഹിക ദുരന്തത്തിനാല്‍ വിദ്യാലയത്തില്‍ ഒത്തുചേര്‍ന്ന്കൊണ്ട് അക്കാദമികപ്രവര്‍ത്തനങ്ങള്‍
ആസൂത്രണം ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്.ഏതൊരു പ്രതിസന്ധിയിലും കുട്ടികളുടെ പഠന
സാഹചര്യത്തെ കൃത്യമായരീതിയില്‍ ഒരുക്കിവെക്കേണ്ടത് വിദ്യാലയത്തിന്റെ ചുമതലയാണ്. കുട്ടി
കളുടെ അക്കാദമികവും മാനസീകവുമായ അവസ്ഥകളെ അറി യുകയും വരും കാലത്തേക്കുള്ള അവരു
ടെ വളര്‍ച്ചയ്ക്ക് കരുതലൊരുക്കുകയും ചെയ്യേണ്ടതുണ്ട്.ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി
11.05.2021 രാവിലെ 10 മണിക്ക്ഓണ്‍ലൈനില്‍ ചേര്‍ന്ന ഹൈസ്ക്കൂള്‍ വിഭാഗത്തിന്റെ യോഗത്തില്‍
പ്രധാനധ്യാപകന്‍ ശ്രീ ജയചന്ദ്രന്‍മാസ്റ്റര്‍ അധ്യക്ഷം വഹിച്ച് അജണ്ടകളുടെ വിശദീകരണം നല്കി
യോഗനടപടികള്‍ നിയന്ത്രിച്ചു. എസ്ആര്‍ജി കണ്‍വീനര്‍ രമേശന്‍ പുന്നത്തിരിയന്‍ സ്വാഗതം പറ
ഞ്ഞു.സീനിയര്‍ അസിസ്റ്റന്റ് ശ്രീ കൃഷ്ണന്‍ മാസ്റ്റര്‍,സ്റ്റാഫ് സിക്രട്ടറി ശ്രീ ദേവദാസ് മാസ്റ്റര്‍ എന്നിവരും
യോഗത്തെ അഭിസംബോധനചെയ്ത് സംസാരിച്ചു.വിദ്യാലയത്തിലേക്ക് പുതുതായി എത്തിച്ചേര്‍ന്ന
ഗണിതാധ്യാപകന്‍ ശ്രീ മധുമാസ്റ്ററെ വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്തു.
അജണ്ട:-
1.വര്‍ക്ക് ഷീറ്റുകളുടെ പൂര്‍ത്തീകരണം.അവ തിരിച്ചുവാങ്ങി വിലയിരുത്

14/5/202l സ്റ്റാഫ്കൗൺസിൽ തീരുമാനങ്ങൾ ഉച്ചക്ക് ശേഷം കൃത്യം 3 മണിക്ക് യോഗനടപടികൾ ആരംഭിച്ചു. ഹെഡ്മാസ്റ്റർ ജയചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു.തുടർന്ന് സീനിയർ അസി. കൃഷ്ണൻ മാസ്റ്റർ സംസാരിച്ചു. SRGകൺവീനർമാർ SRG റിപ്പോർട്ടുകൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ സ്റ്റാഫംഗങ്ങൾ സജീവമായി പങ്കെടുത്തു. ചർച്ചയിലെ പ്രധാന തീരുമാനങ്ങൾ 1.വർക്ക് ഷീറ്റ് തിരിച്ചു വാങ്ങി മൂല്യനിർണ്ണയം നടത്തി പ്രമോഷൻ നടപടി പൂർത്തിയാക്കേണ്ടത് മെയ് 25നാണ്. അതിനാൽ സർക്കാർ നിർദ്ദേശം പാലിച്ചുകൊണ്ട് ലോക്ക് ഡൗൺ അവസാനിക്കുകയാണെങ്കിൽ മെയ് 20 മുതൽ തിരിച്ചു വാങ്ങാൻ തീരുമാനിച്ചു.ലോക്ക് ഡൗൺ നീട്ടുകയാണെങ്കിൽ അവസാനിക്കുന്നതിൻ്റെ തൊട്ടടുത്ത ദിവസം മുതൽ തിരിച്ചു വാങ്ങി രണ്ട് ദിവസത്തിനു ശേഷം അധ്യാപകർ മൂല്യനിർണ്ണയത്തിനായി സ്കൂളിൽ നിന്നും എടുത്ത് വീട്ടിൽ നിന്നോ സ്കൂളിൽ നിന്നോ മൂല്യനിർണ്ണയം നടത്തും.9, 8, UP, LP എന്ന ക്രമത്തിൽ 4 ദിവസങ്ങളായി വർക്ക് ഷീറ്റ് തിരിച്ചു വാങ്ങാൻ തീരുമാനമായി. 2.സ്കൂൾ പ്രവേശനത്തിനു വേണ്ടി ഇപ്പോൾ നടക്കുന്ന ഓൺലൈൻ രജിസ്ട്രേഷൻ തുടരും.ലോക്ക് ഡൗണിനു ശേഷം സർക്കാർ നിർദ്ദേശം പാലിച്ചുകൊണ്ട് ഓഫ് ലൈനായി അഡ്മിഷൻ നടപടികൾ ആരംഭിക്കും.. കോ വിഡ്, മൂല്യ നിർണ്ണയം തുടങ്ങിയ ഔദ്യോഗിക ഡ്യൂട്ടികൾ ഇല്ലാത്ത മുഴുവൻ സ്റ്റാഫിനും ഡൂട്ടി നൽകി അഡ്മിഷൻ നടത്തും. 3.ലോക്ക് ഡൗൺ കാലത്ത് വാർത്താവതരണം, കവിത നൃത്തം, സംഗീതം എന്നീ ഇനങ്ങളിൽ താൽപ്പര്യമുള്ള കുട്ടികൾ അത് അവതരിപ്പിച്ച് നിശ്ചിത തീയതിക്കകം ക്ലാസ് ടീച്ചേർസിന് അയച്ചു തരാൻ പറയാൻ തീരുമാനമായി.ഓരോ ഇനത്തിനും അധ്യാപകർക്ക് ചുമതല വീതിച്ചു നൽകും. കുട്ടികളുടെ സൃഷ്ടികളിൽ നിന്നും മികച്ചത് തെരഞ്ഞെടുത്ത് മുഴുവൻ ക്ലാസ് ഗ്രൂപ്പിലേക്കും അയക്കും. മികച്ചവയ്ക്ക് ഒരു സർട്ടിഫിക്കറ്റും ഓൺലൈനായി നൽകാനും സ്കൂൾ തുറന്നതിനു ശേഷം സമ്മാനം കൊടുക്കാനും തീരുമാനിച്ചു. ഡയറി, പത്രവാർത്ത തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ കൂടി നൽകും. 4. കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ മാഗസിൻ ജൂൺ ആദ്യവാരത്തിൽ പ്രകാശനം ചെയ്യും. ഈശ്വരൻ മാസ്റ്റർ നേതൃത്വം നൽകും. ഹെഡ്മാസ്റ്ററുടെ ക്രോഡീകരണത്തോടെ കൃത്യം 4.15 ന് യോഗം അവസാനിച്ചു.

തല്‍.
2.അവധിക്കാലത്ത് കുട്ടികളുടെ മാനസീകോല്ലാസത്തിന് നല്കാവുന്ന സര്‍ഗ്ഗാത്മകപ്രവര്‍ത്തനം.
3.കുട്ടികളുടെ അവസ്ഥകളെ കുറിച്ചുള്ള അന്വേഷണം.
4.മറ്റ് വിദ്യാലയ കാര്യങ്ങള്‍.
- കുട്ടികളുടെ പഠനനിലവാരം പരിശോധിച്ച് അവര്‍ക്ക് ക്ലാസ്സ് കയറ്റം നല്കുന്നതിന്നായി
വിദ്യാഭ്യാസവകുപ്പ് നല്കിയ വര്‍ക്ക് ഷീറ്റുകള്‍ പൂര്‍ത്തീകരിച്ച് സ്ക്കൂളിലെത്തിക്കാന്‍ കുട്ടികളോട്
ക്ലാസ്സ് ഗ്രൂപ്പുകളിലൂടെ നിര്‍ദ്ദേശം നല്കണം.
-ലോക്ഡൗണ്‍കാലമായതിനാല്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ആവശ്യമായതരത്തിലു
ഇടപെടലുകള്‍ നടത്തുന്നതില്‍ അധ്യാപകരുടെ ശ്രദ്ധയുണ്ടാകണം.
-20.05.2021 വരേയും കുട്ടികള്‍ക്ക് വര്‍ക്ക് ഷീറ്റുകള്‍ പൂര്‍ക്കീകരിക്കാന്‍ അവസരം നല്കുകയും
21.05.2021 ഒമ്പതാം ക്ലാസ്സുകാരും 22.05.2021 ന് എട്ടാം തരക്കാരും പൂര്‍ത്തിയാക്കിയ വര്‍ക്ക്
ഷീറ്റുകള്‍ സ്ക്കൂളിലെത്തിക്കുന്നതിന്നായി ക്ലാസധ്യാപകര്‍ നിര്‍ദ്ദേശം നല്കണം.പരമാവധി രക്ഷാ
കര്‍ത്താക്കള്‍ തന്നെ ഇവ എത്തിക്കുന്നതിന്നായി വിവരം നല്കണം.
-കുട്ടികളുടെ വര്‍ക്ക് ഷീറ്റുകള്‍ സ്ക്കൂളില്‍ ശേഖരിക്കുന്നതിന്നായി രണ്ട് ക്ലാസ്സ് മുറികള്‍ സജ്ജീകരി
ക്കും.ഡിവിഷനുകളും വിഷയവും രേഖപ്പെടുത്തിയ സ്ഥലങ്ങളില്‍ തന്നെ അവ വയ്ക്കണമെന്ന
നിര്‍ദ്ദേശവും നല്കണം.
-ലോക്ഡൗണ്‍ സമയം നീട്ടുകയാണെങ്കില്‍, വര്‍ക്ക് ഷീറ്റുകള്‍ സ്ക്കൂളിലെത്തിക്കുന്നതിനുള്ള നിര്‍
ദ്ദേശം നല്കുമെന്ന വിവരം ക്ലാസ് ഗ്രൂപ്പുകള്‍ വഴി കുട്ടികളെ യഥാസമയം അറിയിക്കണം.
-കുട്ടികളുടെ പഠനനിലവാരം അറിയുന്നതിന്നായി സ്ക്കൂള്‍തയ്യാറാക്കിയ പ്രവര്‍ത്തനത്തെക്കുറിച്ച്
രക്ഷകര്‍ത്താക്കളുടെ ഇടയില്‍ നിന്നും നല്ല അഭിപ്രായങ്ങളാണ് അറിഞ്ഞിട്ടുള്ളത്.കുട്ടികളും
രക്ഷിതാക്കളും സ്ക്കൂളിന്റെ വര്‍ക്ക് ഷീറ്റുകള്‍ക്ക് നല്കിയ പ്രാധാന്യം നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കു
ള്ള അംഗീകാരമാണ്.ഇവയുടെ പരിശോധന കുട്ടികളുടെ നിരന്തരമൂല്യനിര്‍ണ്ണയത്തിന്നായുള്ള
രേഖയായി പരിഗണിക്കാവുന്നതിന്നാല്‍ ഇവ വിലയിരുത്തുന്നതിനും അധ്യാപകര്‍ ശ്രദ്ധനല്കണം.
-പത്താം തരത്തിന്റെ മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കാത്ത അധ്യാപകരുണ്ടെങ്കില്‍,സാധ്യമാകുന്ന
സാഹചര്യമാണെങ്കില്‍ കുട്ടികള്‍ നല്കിയ വര്‍ക്ക് ഷീറ്റുകള്‍ സ്ക്കൂളിലെത്തി കേന്ദ്രീകൃതരീതിയില്‍വിലയിരുത്തല്‍ നടത്തുന്നതിന് ശ്രമിക്കാവുന്നതാണ്.
- എട്ട് ,ഒമ്പത് ക്ലാസ്സുകളിലെ വര്‍ക്ക് ഷീറ്റ് വിലയിരുത്തികുട്ടികള്‍ക്ക് ക്ലാസ്സ് കയറ്റം നല്കിയിട്ടില്ല.
മാധ്യമങ്ങളില്‍ അവധിക്കാല ക്ലാസ്സുകള്‍ നല്കേണ്ടതില്ല എന്ന വാര്‍ത്തയുമുണ്ടായി.ഓദ്യോഗികമായുള്ള
വിശദീകരണമില്ലാത്തതും കുട്ടികളുടെ അവധിക്കാലം , അവരുടെ മാനസീക വളര്‍ച്ചയ്ക്കുള്ള സമയമായി
വിനിയോഗിക്കണം എന്നുമുള്ള അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് ക്ലാസ്സുകള്‍ അനുയോജ്യമായ സമ
യത്ത് ആരംഭിക്കാമെന്നുള്ള തീരുമാനത്തിലെത്തി.
-കുട്ടികള്‍ക്ക് വര്‍ക്ക് ഷീറ്റുകള്‍ പരിശോധിച്ച് ക്ലാസ്സ് കയറ്റം നല്കേണ്ടതുണ്ട്. കുട്ടികളുടെ സാമൂഹികവും
മാനസീകവുമായ കാര്യങ്ങള്‍ ഇന്നത്തെ സാഹചര്യത്തില്‍ അധ്യാപകര്‍ കൂടുതല്‍ അറിയേണ്ടതുണ്ട്.
വരുന്ന അക്കാദമികവര്‍ഷം അവരുടെ പഠനം കൂടുതല്‍ ഊര്‍ജ്ജസ്വലമാകണം.കുട്ടികളുടെ സാഹചര്യ
ങ്ങള്‍ അറിയാനായി 25/05/2021 നുള്ളില്‍ ക്ലാസ്സ് തല പിടിഎ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാവുന്നതാ
ണ്. സിപിടിഎകള്‍ വിളിക്കുന്നതില്‍ ക്ലാസധ്യാപകരുടെ ശ്രദ്ധയുണ്ടാകണം.
-കുട്ടികളുടെ മാനസീകസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും അവരുടെ സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍
ക്രിയാത്മകമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് നലാകാവുന്നതാണ്.ദിനാചരണങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍ ക്ലബ്ബുകള്‍ വഴി നടത്തിക്കുന്നകാര്യത്തില്‍ അധ്യാപകരും ഭാഗത്ത് നിന്നുള്ള ശ്രദ്ധയു
ണ്ടാകണം.ദിനാചരണങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിനുള്ള ചുമതല എസ്ആര്‍ജി കണ്‍വീനര്‍ക്ക്
നല്കുുന്നു.
-കുട്ടികളുടെ ക്രിയാത്മകപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ച് അവരുടെ മാനസീകപിരിമുറുക്കത്തെ
ഇല്ലാതാക്കാം.അനുയോജ്യമായതരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്ത് അവയുടെ ഫോട്ടോകള്‍ നല്കാന്‍
പറയാം.കൃഷി,ചിത്രരചന,സാഹിത്യപ്രവര്‍ത്തനങ്ങള്‍,ക്രാഫ്റ്റ് വര്‍ക്കുകള്‍,ഡയറിയെഴുത്ത്, എന്നിവ
സൂചനകളായി നല്കാവുന്നതാണ്.കുട്ടികളുടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ ക്ലാസ് ഗ്രൂപ്പുകളിലൂടെ ചോദി
ച്ചറിയാവുന്നതാണ്.താല്പര്യമുള്ള കുട്ടികള്‍ക്ക് പരിപാടികളില്‍ പങ്കെടുക്കാനും മറ്റ് കുട്ടികള്‍ക്ക് പ്രചോദ
നമാകാനുമുള്ള അവസരങ്ങള്‍ നല്കാവുന്നതാണ്.സബ്ജക്ട് കൗണ്‍സില്‍ ചേര്‍ന്ന് കുട്ടികള്‍ക്കുള്ള സര്‍
ഗ്ഗാത്മക പ്രവര്‍ത്തനങ്ങളും നിര്‍ദ്ദേശിക്കാം.താല്പര്യമുള്ള കുട്ടികള്‍ക്ക് അവയില്‍ പങ്കാളിത്തം നല്കാം.
-കുട്ടികളുടെ അഡ്മിഷനുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി അധ്യാപകര്‍ക്ക് ഡ്യൂ‍ട്ടി നല്കു
ന്നതാണ്.
-എസ് ആര്‍ ജി കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങളായ കാര്യങ്ങള്‍ സ്റ്റാഫ് കൗണ്‍സിലിന്റെ
കൂടി അംഗീകാരം ലഭിക്കേണ്ടതുണ്ട്.നടപ്പിലാക്കേണ്ടുന്ന പ്രവര്‍ത്തനങ്ങളും ക്ലാസ്സ് ഗ്രൂപ്പുകളിലൂടെ കുട്ടി
കളേയും രക്ഷിതാക്കളേയും അറിയിക്കേണ്ടുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതിന്നായി
13/05/2021 സ്റ്റാഫ് കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കും.വിശദമായ വിവരം സ്റ്റാഫ് സിക്രട്ടറി
നല്കും.
-പാഠ പുസ്തകവിതരണത്തെ കുറിച്ച് ചുമതലയുള്ള മോഹനന്‍ മാഷ് വിശദീകരിച്ചു.ഒമ്പതാം തരത്തിന്റെ
കുറച്ച് പുസ്തകങ്ങളും ഒന്നുമുതല്‍ ഏഴ് വരെയുള്ള ക്ലാസ്സുകളിലേയും മുഴുവന്‍ പുസ്തകങ്ങളും ഉണ്ട്.യുപി
എസ് ആര്‍ജിയില്‍ ചര്‍ച്ച ചെയ്ത് അവവിതരണം ചെയ്യാവുന്നതാണ്.ഒമ്പതാം തരം മലയാളം
മീഡിയത്തിന്റെ 60 സെറ്റുകളും ഇംഗ്ലീഷ് മീഡിയത്തിന്റെ 20 സെറ്റ് പുസ്തകങ്ങളും സ്ക്കൂളില്‍ വിതരണ
ത്തിന്നായുണ്ട് എന്ന വിവരവും റിപ്പോര്‍ട്ട് ചെയ്തു.
-കട്ടികളുടെ അക്കാദമീകേതര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്നായി വിവിധക്ലബ്ബുകളുടെ
ചുമതലകള്‍ അധ്യാപകര്‍ക്ക് നല്കാറുണ്ട്.വരുന്ന അക്കാദമിക വര്‍ഷത്തിലെ ക്ലബ്ബുകളുടേയും മറ്റും
ചുമതലകള്‍ സ്ക്കൂള്‍ തുറന്നതിനു ശേഷമുള്ള യോഗത്തില്‍ വച്ച് സബ്ജക്ട് കൗണ്‍സില്‍ നിര്‍
ദ്ദേശിക്കുന്നതിനനുസരിച്ച് അധ്യാപകര്‍ക്ക് നല്കുന്നതാണ്.
-യോഗനടപടികള്‍ 11 .40 ന് അവസാനിച്ചതായി അധ്യക്ഷന്‍ അറിയിച്ചു.


--------

14/5/202l സ്റ്റാഫ്കൗൺസിൽ തീരുമാനങ്ങൾ
ഉച്ചക്ക് ശേഷം കൃത്യം 3 മണിക്ക് യോഗനടപടികൾ ആരംഭിച്ചു. ഹെഡ്മാസ്റ്റർ ജയചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു.തുടർന്ന് സീനിയർ അസി. കൃഷ്ണൻ മാസ്റ്റർ സംസാരിച്ചു. SRGകൺവീനർമാർ SRG റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ സ്റ്റാഫംഗങ്ങൾ സജീവമായി പങ്കെടുത്തു. ചർച്ചയിലെ പ്രധാന തീരുമാനങ്ങൾ
1.വർക്ക് ഷീറ്റ് തിരിച്ചു വാങ്ങി മൂല്യനിർണ്ണയം നടത്തി പ്രമോഷൻ നടപടി പൂർത്തിയാക്കേണ്ടത് മെയ് 25നാണ്. അതിനാൽ സർക്കാർ നിർദ്ദേശം പാലിച്ചുകൊണ്ട് ലോക്ക് ഡൗൺ അവസാനിക്കുകയാണെങ്കിൽ മെയ് 20 മുതൽ തിരിച്ചു വാങ്ങാൻ തീരുമാനിച്ചു.ലോക്ക് ഡൗൺ നീട്ടുകയാണെങ്കിൽ അവസാനിക്കുന്നതിൻ്റെ തൊട്ടടുത്ത ദിവസം മുതൽ  തിരിച്ചു വാങ്ങി രണ്ട് ദിവസത്തിനു ശേഷം അധ്യാപകർ മൂല്യനിർണ്ണയത്തിനായി സ്കൂളിൽ നിന്നും എടുത്ത് വീട്ടിൽ നിന്നോ സ്കൂളിൽ  നിന്നോ മൂല്യനിർണ്ണയം നടത്തും.9, 8, UP, LP എന്ന ക്രമത്തിൽ 4 ദിവസങ്ങളായി വർക്ക് ഷീറ്റ് തിരിച്ചു വാങ്ങാൻ തീരുമാനമായി.
2.സ്കൂൾ പ്രവേശനത്തിനു വേണ്ടി ഇപ്പോൾ നടക്കുന്ന ഓൺലൈൻ  രജിസ്ട്രേഷൻ തുടരും.ലോക്ക് ഡൗണിനു ശേഷം സർക്കാർ നിർദ്ദേശം പാലിച്ചുകൊണ്ട് ഓഫ് ലൈനായി അഡ്മിഷൻ  നടപടികൾ ആരംഭിക്കും.. കോ വിഡ്, മൂല്യ നിർണ്ണയം തുടങ്ങിയ ഔദ്യോഗിക ഡ്യൂട്ടികൾ ഇല്ലാത്ത മുഴുവൻ സ്റ്റാഫിനും ഡൂട്ടി നൽകി അഡ്മിഷൻ നടത്തും.
3.ലോക്ക് ഡൗൺ കാലത്ത് വാർത്താവതരണം, കവിത നൃത്തം, സംഗീതം എന്നീ ഇനങ്ങളിൽ താൽപ്പര്യമുള്ള കുട്ടികൾ അത് അവതരിപ്പിച്ച് നിശ്ചിത തീയതിക്കകം  ക്ലാസ് ടീച്ചേർസിന് അയച്ചു തരാൻ പറയാൻ തീരുമാനമായി.ഓരോ ഇനത്തിനും അധ്യാപകർക്ക് ചുമതല വീതിച്ചു നൽകും. കുട്ടികളുടെ സൃഷ്ടികളിൽ നിന്നും മികച്ചത് തെരഞ്ഞെടുത്ത് മുഴുവൻ ക്ലാസ് ഗ്രൂപ്പിലേക്കും അയക്കും. മികച്ചവയ്ക്ക് ഒരു സർട്ടിഫിക്കറ്റും ഓൺലൈനായി നൽകാനും സ്കൂൾ തുറന്നതിനു ശേഷം സമ്മാനം കൊടുക്കാനും തീരുമാനിച്ചു.
  ഡയറി, പത്രവാർത്ത തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ കൂടി നൽകും.
4. കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ മാഗസിൻ ജൂൺ ആദ്യവാരത്തിൽ പ്രകാശനം ചെയ്യും. ഈശ്വരൻ മാസ്റ്റർ നേതൃത്വം നൽകും.
ഹെഡ്മാസ്റ്ററുടെ ക്രോഡീകരണത്തോടെ
കൃത്യം 4.15 ന് യോഗം അവസാനിച്ചു.

Wednesday 12 May 2021

നന്മ മുത്തശ്ശി

 നന്മ മുത്തശ്ശി

 കുട്ടിക്കാലം എല്ലാവരെ സംബന്ധിച്ചിടത്തോളവും ഗൃഹാതുരത്വം നിറഞ്ഞ  മനോഹരമായ ഒരു കാലമാണ് .വർഷം ഏറെ ചെന്നാലും അതിൻറെ മാധുര്യം നമ്മുടെ ഓർമ്മയിൽ ഒളിമങ്ങാതെ അവശേഷിക്കു ന്നുണ്ടാകും. ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലം ആണെങ്കിൽ കൂടി സൗഹൃദത്തിൻറെ സുഗന്ധം ഇപ്പോഴും മനസ്സിൽ തെളിനീരുറവയായി ഒഴുകിയിറങ്ങും.

നമ്മൾ താമസിച്ച ഓരോ നാട്ടിൻപുറങ്ങളിലും കുട്ടികൾക്ക് കൂട്ടുകൂടാൻ ഒരു പറമ്പോ പാടമോ ഉണ്ടായിരിക്കും. കൊയ്തു കഴിഞ്ഞ വിശാലമായ പാടത്തിൽ ചെറിയ കുഴികൾ കുഴിച്ച് അതിൽ അവരവർക്ക് ആവശ്യമുള്ള പച്ചക്കറികൾ നടുന്ന കൃഷിക്കാർ. പച്ചക്കറികൾ  മറ്റുള്ളവർക്ക് കൈമാറുന്നതിൽ സന്തോഷം കണ്ടെത്തുന്നവർ. ദിവസം മുഴുവൻ കഠിനമായി ജോലി ചെയ്താലും സന്തോഷത്തിന് ഒരു കുറവും ഇല്ലാതിരുന്ന ഒരു നല്ല കാലം . അസുഖങ്ങൾ കാര്യമായി ഒന്നും പറഞ്ഞു കേൾക്കാറില്ല. പാടത്തും പറമ്പിലും ഉള്ള ജോലികൾക്ക് പുറമേ പശുവിനെ നോക്കലും പ്രധാന പ്രവർത്തനങ്ങൾ. പാടത്തിൽ പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലത്തിനപ്പുറം വിശാലമായ നെൽവയലിൽ കൊയ്ത്തു കഴിഞ്ഞു നെല്ലിൻറെ കുറ്റികൾ മൊട്ട യാക്കിയ തലയിൽ ചെറു രോമങ്ങൾ വളരുന്നത് പോലെ കാണാം. ചെരുപ്പിടാത്തകാലുകൊണ്ട് അതിലൂടെ നടക്കാൻ  അന്ന് ഒരു പ്രയാസവും ഉണ്ടായില്ല. ഈ നെൽ വയലിൻ്റെ വശങ്ങളിൽ വളരെ ഉയരത്തിൽ പടർന്ന് പന്തലിച്ച് നിൽക്കുന്ന കൂറ്റൻ മാവുകൾ ഓരോ കുട്ടി കൂട്ടത്തിൻ്റെയും അഭയകേന്ദ്രങ്ങളാണ്. രാവിലത്തെ ഭക്ഷണം കഴിച്ചെത്തുന്ന കുട്ടികളുടെ പ്രധാന കേളിയിനം  പന്തുകളി ആണ് .മട്ടലും മരക്കമ്പും ഉപയോഗിച്ചുള്ള  ക്രിക്കറ്റ് കളിയും കാണാം.  അതിനുംമുമ്പ്  കണ്ടേറ്, കുട്ടിയും കോലും എന്നുപറയുന്ന കളികൾക്ക് ആയിരുന്നു പ്രാമുഖ്യം. നല്ല നിരപ്പായ പറമ്പ് ആണെങ്കിൽ ഗോലി കളി യെന്ന കോട്ടികളിയിലും പെൺകുട്ടികളാണെങ്കിൽ കോട്ടം വരഞ്ഞുള്ള സെറ്റ് കളിയിലും ചെറിയ ഉരുളൻ കല്ലുകൾ ഉപയോഗിച്ചുള്ള കൊത്തം കല്ല് കളിയിലും  വ്യാപൃതരായിട്ടുണ്ടാകും. മാർച്ച് മാസത്തെ പൊതു പരീക്ഷക്കു ശേഷം രണ്ടുമാസം സമ്പൂർണ്ണമായും കളികൾക്ക് വേണ്ടി മാറ്റിവെയ്ക്കപ്പെടുന്ന ഒരു കുട്ടിക്കാലം ഏവർക്കും ഉണ്ടായിരുന്നു. അടുത്തുള്ള വായനശാലയിൽ നിന്നും എടുക്കുന്ന നോവൽ പുതിയ ജീവിതങ്ങളെ പരിചയപ്പെടുത്തുന്ന ആസ്വാദ്യകരമായ അനുഭവങ്ങളായിരുന്നു. 'പോയി പഠിക്ക് ' എന്ന് പറയുന്ന ഒരു കാര്യം ആ രണ്ടുമാസം ഉണ്ടായിരുന്നില്ല. ആൺ കുട്ടികളും പെൺ കുട്ടികളും ഒന്നായി കളിക്കാൻ എത്തുമായിരുന്നു. കളിച്ചു ക്ഷീണിക്കുമ്പോൾ കുട്ടികൾ ഒന്നായി മാഞ്ചോട്ടിൽ എത്തും. മണ്ണിൽനിന്നും ജലവും ലവണങ്ങളും വലിച്ചെടുത്തു സൂര്യദേവൻ്റെ ഇന്ധനം ഉപയോഗിച്ച് മധുരമായ ഭക്ഷണം ഓരോരോ മാവും തയ്യാറാക്കി വച്ചിട്ടുണ്ടാകും .ഇത് പഴമകളോളം പറഞ്ഞു കേട്ട ഒന്നാണ്. അച്ഛനും വലിയച്ഛനും ഒക്കെ കളിച്ചു വളർന്നത് ആ മാവിൻ ചുവട്ടിൽ ആയിരിക്കും . പാടത്തിൻ്റെ ഓരത്തുള്ള  ഓരോ മാവിൻ്റെയും  മാങ്ങകൾ വ്യത്യസ്തമായിരിക്കും. കപ്പക്കായ മാങ്ങ, ഗോമാങ്ങ എന്നിവയ്ക്കുപുറമേ വലിപ്പത്തിലും നിറത്തിലും രുചിയിലും വ്യത്യസ്തങ്ങളായ നിരവധി നാടൻ മാവിനങ്ങൾ അന്ന് നമ്മുടെ നാട്ടിൽ സുലഭമായി ഉണ്ടായിരുന്നു .മാവിനങ്ങളിൽ വലിപ്പം കൂടുതൽ കാണുന്നത് കപ്പക്കായ മാവിനും ഈമ്പി ക്കുടിയൻ മാവിനുമായിരുന്നു. ഏറ്റവും വ്യത്യസ്തനായ ഒരു മാവിനമായിരുന്നു മഞ്ഞ മാങ്ങ . പേര് സൂചിപ്പിക്കുന്നതുപോലെ പഴുത്താൽ നല്ല മഞ്ഞനിറമുള്ള  തൊലിയോടു കൂടിയ ഈ മാവ് പറമ്പിനോട് ചേർന്നുള്ള കുളത്തിന് സമീപത്താണ് ഉണ്ടായിരുന്നത് .ഇത് ആരാണ് നട്ടത് എന്ന് അറിയില്ല.  അസാധാരണമായ ഒരു രുചി വകഭേദം നാവിൽ ഒരുക്കാൻ ഈ മാങ്ങക്ക് സാധിച്ചിരുന്നു. ഒരു കൈപ്പത്തിയുടെ പകുതിവരെ വലിപ്പത്തിൽ, നീളത്തിൽ വളരുന്ന ഈ മാങ്ങാ ഞാൻ മറ്റെവിടെയും കണ്ടിട്ടില്ല. പഴുക്കുമ്പോൾ ഇതിന് ക്രമേണ സ്വർണ്ണനിറമായി വരും.ഇതിൻ്റെ ഞെട്ടിന് വളരെ ഉറപ്പാണ് .നന്നായി പഴുത്താൽ മാത്രം ഇവ താഴെ വീഴും .കിട്ടിയ ഉടനെ ഒന്ന് തുടച്ച് ഞെട്ടിൻ്റെ ഭാഗം കടിച്ചു തുപ്പിയോ ,അല്ലെങ്കിൽ കൂർത്ത ഭാഗത്തിലെ തോൽ കടിച്ചു മാറ്റിയോ അത് ഈമ്പി കുടിക്കാൻ തുടങ്ങും. കൈയ്യിലുടെ മാങ്ങ ച്ചാറ് ഒഴുകി താഴേക്കെത്തും .അത് കുടിക്കാനായി നിരവധി ജീവജാലങ്ങൾ താഴെ കാത്തു നിൽപ്പുണ്ടാകും.ഈ മാങ്ങയ്ക്ക് നീര് കൂടുതലും നാര് കുറവും ആണ്. മാങ്ങയുടെ പകുതിയോളം മാത്രമേ നമ്മൾ കുട്ടികൾക്ക് ലഭിക്കാറുള്ളൂ .ബാക്കി ഭൂരിഭാഗവും അണ്ണാനും പക്ഷികളും വവ്വാലുകളും പങ്കിട്ടെടുക്കും. അണ്ണാൻ കടിച്ചിട്ട മാങ്ങയുടെ ബാക്കി ഭാഗത്തിനും നിരവധിപേർ കാത്തു നിൽപ്പുണ്ടാവും. നിരവധി ഉറുമ്പുകളും തേനീച്ചകളും മറ്റ് ഈച്ചകളും  അവസാനം ചിതലുകൾപോലും ഇവയുടെ ഉപഭോക്താക്കളാണ്. ഏകദേശം ഒരാഴ്ച കഴിയുമ്പോഴേക്കും മാങ്ങയണ്ടി നല്ല വെളുത്ത നിറത്തിൽ ആയിട്ടുണ്ടാകും. പ്രകൃതിയമ്മ തൻ്റെ ഓരോ വിഭവങ്ങളും ഉണ്ടാക്കുന്നത് തൻ്റെ നിരവധി  മക്കൾക്ക് വേണ്ടിയാണ്‌.മനുഷ്യൻ, വവ്വാലുകൾ ,നിരവധി പക്ഷി ജാലങ്ങൾ, ഉറുമ്പുകൾ, ചിതലുകൾ, ബാക്ടീരിയ തുടങ്ങിയവയ്ക്ക് വേണ്ടി .മറ്റുള്ളവർക്ക് കൊടുക്കാതെ അവ മുഴുവൻ പറിച്ച് കമ്പോളത്തിൽ കൊണ്ടു വിൽക്കുകയോ അല്ലെങ്കിൽ സ്വയം ആഹാരം ആക്കുകയോ ചെയ്യുമ്പോൾ ആ മാവ് ഏറെ ദുഃഖിക്കുന്നുണ്ടാകും.

 മറ്റൊരു പ്രധാന ഇനം ഈമ്പി ക്കുടിയൻ എന്നറിയപ്പെടുന്ന ഉപ്പിലിടുന്ന മാങ്ങയാണ്.  വലിപ്പം പൊതുവേ കുറവാണ് ഇതിന്. സാധാരണയായി കണ്ണി മാങ്ങ ഉപ്പിലിടുന്നത് പതിവുണ്ട്. വളർന്ന് പാകമാകുമ്പോൾ രുചിയുടെ വ്യത്യസ്തമാർന്ന രസമുകുളങ്ങൾ ഒരുക്കാൻ ഇവയ്ക്ക് കഴിയാറുണ്ട് .ചെന കുറച്ച് അധികം ഉള്ള  ഇത്തരം മാങ്ങകൾ മധുരത്തോടൊപ്പം പുളി രുചിയും സമ്മാനിക്കുന്നു. ഗ്ലൂക്കോസിനോടൊപ്പം ജീവകങ്ങളുടെ ഒരു വലിയ കലവറയാണ് ഇത്തരം മാങ്ങകൾ. കല്ലെറിഞ്ഞാൽ പോലും എത്താത്ത ആകാശ കൂടാരങ്ങളിൽ ആണ് ഈ മാങ്ങകൾ പൊതുവേ കാണുക. കാറ്റുവീശുമ്പോഴോ , അണ്ണാറക്കണ്ണൻ ആ ഹരിക്കാനായി  മാവിൻകൊമ്പിൽ കൂടി തത്തി തത്തി നടക്കുമ്പോഴോ താഴെ വീഴുന്ന ഈ മാങ്ങ പെറുക്കിയെടുക്കാൻ കുട്ടികൾ തമ്മിൽ മത്സരം ആയിരിക്കും. മാവിൻ ചോട്ടിൽ കളിക്കുന്നവരുടെ തലയിൽ ഒരിക്കലും അത് വീണില്ല എന്നത് ഒരു അത്ഭുതമാണ്.

 നമ്മുടെ വയലോരത്ത് ഉണ്ടായിരുന്ന  മറ്റൊരു മുത്തശ്ശി മാവാണ് കപ്പ കായ മാവ് .വളരെ ഉയരത്തിൽ ആകാശംമുട്ടെ വളർന്ന ഇതിൽ നിറയെ മാങ്ങകൾ തൂങ്ങി നിൽപ്പുണ്ടാകും. ചില  മാങ്ങയിൽ പുഴുക്കൾ ഉണ്ടാകാറുണ്ടെങ്കിലും ഞങ്ങളുടെ പറമ്പിൽ വളർന്നവയിൽ പുഴുക്കൾ ഉണ്ടായിരുന്നില്ല. ഇതിനെ പച്ച മധുരൻ എന്നും പറയാറുണ്ട്. പച്ചമാങ്ങ എറിഞ്ഞിട്ട് കല്ലുകൊണ്ട് കുത്തിപ്പൊട്ടിച്ചു വീട്ടിൽ നിന്നും പൊതിഞ്ഞു കൊണ്ടുവന്ന കല്ലുപ്പ് മുക്കിതിന്നുമ്പോൾ ഉള്ള രുചി  ഒന്ന് വേറെ തന്നെ .കട്ടിയുള്ള തോൽ ഇതിൻ്റെ ഒരു പ്രത്യേകതയാണ്.മരം നിറയെ വിണ്ടുകീറി യിട്ടുണ്ടാവും. അതിലൂടെ ചോണനുറുമ്പും കട്ടുറുമ്പും ജാഥയായി മുകളിലേക്ക് പോണോ താഴേക്ക് പോണോ എന്നറിയാതെ ഉഴറി വേഗത്തിൽ നടക്കുന്നത് കാണാം. പഴുത്ത മാങ്ങയ്ക്ക് പഞ്ചസാര യുടെ രുചിയാണ് .സാധാരണ മാർക്കറ്റിൽ ഇതിന് വലിയ പ്രിയം ഒന്നും ഇല്ലെങ്കിലും കുട്ടികളുടെ കമ്പോളത്തിൽ ഇതിന് വലിയ ഡിമാൻഡാണ്. തൊലിയോടെ കടിച്ചു തിന്നാൽ വിശപ്പ് മാറിക്കിട്ടും.

 അമ്മമാർ ഈ മാങ്ങകൾ ശേഖരിച്ച് വൈവിധ്യമാർന്ന നിരവധി വിഭവങ്ങൾ ഉണ്ടാക്കാറുണ്ട് .പഴുത്തമാങ്ങ പുളിശ്ശേരി, മാങ്ങ മുറിച്ചുണ്ടാക്കിയ പെരക്ക് , പഴുത്ത മാങ്ങ മുഴുവനായും തോലുകളഞ്ഞ് പറങ്കി വറുത്ത് ചേർത്ത പെരക്ക് തുടങ്ങിയവ അവയിൽ ചിലതാണ്. പച്ചമാങ്ങയും കറികൾക്കായി ഉപയോഗിക്കാറുണ്ട്. പച്ചമാങ്ങ പുളിക്കായി ചേർത്തുള്ള വിഭവങ്ങൾ, മാങ്ങയും കയ്പ്പക്കയും ചക്കക്കുരുവും ചേർത്തുള്ള വറവ് എന്നിവ ഇക്കാലത്ത് പതിവാണ് .

ഒരു വലിയ മാവ് എന്നത്  ജൈവവൈവിധ്യത്തിൻ്റെ  ഒരു കലവറയാണ്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ നിരവധി ജീവ സമൂഹങ്ങളെ അതിൽ കാണാം. ചെറിയ ഉറുമ്പു മുതൽ മനോഹരങ്ങളായ പക്ഷികൾ വരെ അതിനെ ആശ്രയിച്ചു കഴിയുന്നു .ഒന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവർക്ക് അന്നമൂട്ടുന്ന  ഇത്തരം മരമുത്തശ്ശിമാർ ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നു .ശവമടക്കിന് ആദ്യം അന്വേഷിക്കുന്നത് മാവാണ്. സാമ്പത്തികശാസ്ത്രം നോക്കുമ്പോൾ മാവിൻ്റെ തടിക്ക് വില കുറവായിരിക്കാം. എന്നാൽ ഓരോ മാവും പ്രദാനം ചെയ്യുന്ന പ്രാണവായുവിൻ്റെ അളവിന് പകരം നൽകാൻ ആവില്ല. കൂടാതെ ഓരോ മാവും ജൈവ വൈവിധ്യത്തിൻ്റെ ഓരോ കണ്ണികളാണ്. അവ ഇല്ലാതാകുമ്പോൾ അരങ്ങൊഴിയുന്നത് ഓരോ ആവാസവ്യവസ്ഥ കൂടിയാണ്, സംസ്കാരത്തിൻ്റെ കൂടിച്ചേരലുകൾ ആണ്. നാടിൻ്റെ ഈ നന്മ മുത്തശ്ശിമാരെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിൽ നമ്മൾക്കോ രോരുത്തർക്കും കൈകോർക്കാം.

                                             K.  JAYACHANDRAN MASTER


ദൃശ്യാവിഷ്ക്കാരം🙏


ഈദുൽ ഫിത്തർ

 

എല്ലാവർക്കുംഈദുൽ ഫിത്തർ ദിന ആശംസകൾ🙏🙏

SRG ON 11/05/2021

 വിദ്യാലയം ഒരു സാമൂഹിക ഇടമാണ്. മറ്റെല്ലാ സ്ഥാപനങ്ങളെ പോലെ വിദ്യാലയവും സർക്കാറിന്റെ നിയന്ത്രണത്തിന് കീഴിലാണ്.അവിടെ പ്രവർത്തനസ്വാതന്ത്ര്യം രൂപീകൃതമാകുന്നത് ആ ഇടത്തുള്ള പൊതു കൂട്ടായ്മയിലൂടെ ആണ്. അങ്ങനെതന്നെ ആകുകയും ചെയ്യുമ്പോഴാണ് ആ സ്ഥാപനത്തിന് പൊതുസമൂഹം പ്രതീക്ഷിക്കുന്ന വളർച്ചയ്ക്കുമപ്പുറം എത്തിച്ചേരാൻ കഴിയുക. ഇത് സാധ്യമാകുന്നത്, അത്തരം സ്ഥാപനങ്ങൾ രൂപപ്പെടുത്തിയെടുക്കുന്ന പൊതുധാരണയുടെ അടിസ്ഥാനത്തിലാണ്. ഈ പൊതുധാരണ രൂപപ്പെടണമെങ്കിൽ
കൂടിയിരുപ്പുകളും ചർച്ചകളും ആവശ്യമാണ്.കൗൺസിലുകളുടെ ചുമതല ഇത്തരം വേദികൾ സജ്ജമാക്കുകയും അഭിപ്രായപ്രകടനത്തിനുള്ള അവസരമൊരുക്കുകയുമാണ്. അവിടെ വച്ചാണ് സ്ഥാപനത്തിന്റെ വളർച്ചയ്ക്കും അവിടെ പ്രവർത്തിക്കുന്ന സൗഹൃദങ്ങൾക്ക് കോട്ടം തട്ടാതെയുമുള്ള തീരുമാനങ്ങൾ കൈകൊള്ളുകയും തള്ളുകയും ചെയ്യേണ്ടത്.അതിന് ആദ്യം വേദി ഒരുങ്ങണം. സ്കൂൾ SRG കൗൺസിലും ഇത്തരം ഒരു വേദിയാണ്.  കൌൺസിൽ അത്തരം ഒരു വേദി അഭിപ്രായ പ്രകടനത്തിനായി ഒരുക്കുമ്പോൾ, അത് നടക്കുകയല്ലേ വേണ്ടത്.

ഇന്നത്തെ SRG കൌൺസിൽ വേണമോ വേണ്ടയോ എന്ന് പറയേണ്ടത് അതിന്റെ പൊതു ഘടനയായ അംഗങ്ങളാണ്. ഗവെർണിങ് തലത്തിൽ നിൽക്കുന്നവർ അതിനനുസരിച്ചു പ്രവർത്തിക്കേണ്ടവരാണ്. അതുകൊണ്ട് 10മണിക്ക് മുമ്പ് സ്കൂൾ SRG കൗൺസിലിലെ അംഗങ്ങൾ തന്നെ ഇന്ന് 10മണിക്കുള്ള യോഗം വേണമോ വേണ്ടയോ എന്ന് പറയുക. ഒപ്പം കൗൺസിലിനു മുകളിൽ സ്കൂൾ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ബഹുമാനപ്പെട്ട പ്രധാനധ്യാപകൻ, സീനിയർ അസിസ്റ്റന്റ്, സ്റ്റാഫ്‌ പ്രതിനിധി എന്നിവരും കൂടുതൽ നിർദ്ദേശങ്ങൾ പങ്ക് വയ്ക്കുകയും ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.



SRG കൺവീനർ.

MOTHER'S DAY

 

                                       VALSARAJAN MASTER


Saturday 8 May 2021

NEHA 8C


 

A GOOD WORK BY OUR HEADMASTER


 

Zero Covid Cheruvathur '

 'Zero Covid Cheruvathur ' കാമ്പയിൻ്റെ ഭാഗമായി ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ  സ്കൂൾ വിദ്യാർത്ഥികൾക്കായി കോവിഡ് പ്രതിരോധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി ഒരു വീഡിയോ നിർമ്മാണ മൽസരം സംഘടിപ്പിക്കുന്നു.

നിബന്ധനകൾ:

1. വീഡിയോയുടെ ദൈർഘ്യം 2 മിനുട്ടിൽ കൂടാൻ പാടില്ല.
2..കുട്ടികളും  കുടുംബാഗങ്ങളുമായിരിക്കണം അഭിനേതക്കൾ.
3.വീഡിയോ ലഭിക്കേണ്ട അവസാന തീയതി 09 - 05-2021.
4. ഒരു വിദ്യാലയത്തിൽ നിന്നും പരമാവധി 5 എൻട്രികൾ അയക്കാവുന്നതാണ്.
9446269899 എന്ന നമ്പറിലേക്കാണ് വീഡിയോകൾ അയക്കേണ്ടത്..

Madhu K V joined


 

JP പടിയിറങ്ങുന്നു

 



സീസൺ വാച്ച്

 പ്രിയപ്പെട്ടവരെ ,
മാതൃഭൂമി സീഡ് പ്രവർത്തനമായ സീസൺ വാച്ചിൽ ജില്ലയിലെ ഒന്നാം സ്ഥാനത്തിന് നമ്മൾ അർഹരായിരിക്കുന്നു. ഈ പ്രവർത്തനം ഏറ്റെടുത്തു നടത്തിയ മുഴുവൻ വർക്കും അഭിനന്ദനങ്ങൾ💐💐💐💐💐💐💐💐💐


 

അടുക്കള

 അടുക്കള             
അടുക്കളയ്ക്ക് അമ്മയുടെ മണമാണ് !
അടുപ്പിൽ നിന്നുയരുന്ന പുകച്ചുരുളുകൾക്ക് അമ്മയുടെ ചുരുണ്ട മുടിയുടെ സൗന്ദര്യമായിരുന്നു !!
പാളയിൽ കിടത്തി കൈകാലുകൾ നിവർത്തി ഇളം ചൂട് വെള്ളം കുമ്പിളിലാക്കി കൊരുത്തുമ്പോൾ ..... അമ്മയ്ക്ക് നീലാകാശത്തിന്റെ സൗന്ദര്യമായിരുന്നു !!!
നാഭിയിലും ചെവിയിലും കണ്ണിലും വീണ വെള്ളത്തുള്ളികൾ ഊതി മാറ്റുമ്പോൾ കണ്ണിൽ വസന്തം പൂത്തുലഞ്ഞ നാളുകൾ !!!
ഉമ്മറ കോലായിയിൽ നിന്നുമുയരും ചോദ്യങ്ങൾക്ക് ഉത്തരം മൂളി അടുപ്പിലൂതി ജീവിതം തേഞ്ഞില്ലാതായി ..... സ്വയം എരിഞ്ഞടങ്ങുന്ന ജന്മമമ്മ .....🙏🙏🙏🙏🙏



വത്സരാജൻ കട്ടച്ചേരി

5 ലെ അനുശ്രീ

 


our teachers on covid duty

 


Learning Excellence Record 2020 - 2021 എന്ന സർഗാത്മക രേഖ.

 Learning Excellence Record 2020 - 2021 എന്ന സർഗാത്മക രേഖ.
പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള തയ്യാറാക്കിയ ആക്റ്റിവിറ്റി ബുക്ക് എല്ലാം കൊണ്ടും മികച്ചതു തന്നെ. കൊവിഡ് മഹാമാരി കഴിഞ്ഞ അധ്യയന വർഷം മുഴുവൻ ഭീഷണിയായ സന്ദർഭത്തിലും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വളരെ നന്നായി കൊണ്ടുപോകാൻ സാധിച്ചത് ലോക ശ്രദ്ധേയമായ ഒരു കേരള മാതൃക തന്നെയാണ്. സർഗാത്മക പ്രവർത്തനങ്ങളുടെ കലവറയായി മാറിയ ആക്റ്റിവിറ്റി ബുക്ക് എല്ലാ വിഷയങ്ങളുടെയും എല്ലാ അധ്യായങ്ങളിലൂടെയും ആഴത്തിൽ ഇറങ്ങാനും കുട്ടികളുടെ വായന, അറിവ്, ചിന്ത, സർഗാത്മകത എന്നിവ പ്രോത്സാഹിപ്പിക്കുന്നവയുമാണ്. കഴിഞ്ഞ അധ്യയന വർഷം വിക്റ്റേഴ്സ് ചാനൽ , ടെക്സ്റ്റ് ബുക്ക് , നോട്സ്, സപ്പോർട്ടിംഗ് ക്ലാസ് എന്നിവയിലൂടെ നേടിയ അറിവുകൾ സർഗാത്മകമായി പരിശോധിക്കാൻ തയ്യാറാക്കിയ Learning Excellence Record എന്തുകൊണ്ടും ഗംഭീരം . കുട്ടികൾ ചിട്ടയായി ടെക്സ്റ്റ് ബുക്കും നോട്സും വായിച്ച് സംശയങ്ങൾ ടീച്ചേർസിനോട് ചോദിച്ച് ദൂരീകരിച്ചും സ്വയം ചെയ്യാൻ കഴിഞ്ഞാൽ മാത്രമേ അതിന് ഫലപ്രാപ്തിയുണ്ടാവൂ. രക്ഷിതാക്കളുടെ ആത്മാർത്ഥമായ ഇടപെടൽ അതിന്റെ സുഗമമായ പൂർത്തിയാക്കലിന് ഉണ്ടാകുമെന്ന വിശ്വാസം ഞങ്ങൾക്കുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ക്ലാസ് കയറ്റം നൽകുന്നതും കുട്ടിക്ക് തുടർ പഠനത്തിന് ഒരു അടിത്തറയുണ്ടാകുന്നതുമെന്ന ഓർമ്മപ്പെടുത്തലാണ് ഈ എഴുത്തിനാധാരം.

സ്നേഹപൂർവ്വം ........ Teachers