Sunday 27 September 2020

പൂവനിക


 Lp വിഭാഗം കുട്ടികളുടെ പൂവനിക എന്ന പരിപാടിയുടെ ഉത്ഘാടനം




 

 


 

 പ്രശസ്ത സിനിമ താരം പ്രശാന്ത് അലക്സാണ്ടർ കുട്ടികളുമായി സംവദിക്കുന്നു


 

TOURISM DAY


 

Saturday 26 September 2020

SCHOOL BUILDING INAGURATION

 


STAFF MEETING

 നോട്ടീസ്
26/09/20 ന് ശനിയാഴ്ച  2.30 മണിക്ക് സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നതാണ്.  വാട്ട്സപ്പിലാണ് യോഗം ചേരുന്നത്.അതിനാൽ മുഴുവൻ സ്റ്റാഫംഗങ്ങളും കൃത്യസമയത്ത് തന്നെ ഓൺലൈനിൽ എത്തണമെന്നഭ്യർത്ഥിക്കുന്നു.
അജണ്ട:
1. സ്കൂൾ കെട്ടിട ഉൽഘാടനം

 സ്ക്കൂൾ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം 3.10.2020 ന് രാവിലെ 10 മണിക്ക്
അതോടനുബന്ധിച്ച് സ്ക്കൂളിൽ അനുബന്ധ ചടങ്ങുകൾ നടത്തുന്നു.
കൂടാതെ സ്ക്കൂൾ ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനവും നടക്കും
ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

 

 പ്രോഗ്രാം കമ്മിറ്റി
ചെയർമാൻ :പി ടി എ പ്രസി.
കൺവീനർ:ജയചന്ദ്രൻ മാസ്റ്റർ

ചന്ദ്രാംഗദൻ എം.ഇ
GKP
സുവർണ്ണൻ മാഷ്
പ്രമോദ് മാഷ്
JP
സബിത ടീച്ചർ
അനിത ടീച്ചർ
കവിത ടീച്ചർ
ഉഷ ടീച്ചർ (HS)
സുമതി ടീച്ചർ
സുനിത ഇ

ലൈറ്റ് ,സൗണ്ട് & ഡക്കറേഷൻ
ചെയർമാൻ :സുരേഷ്
കൺവീനർ: കൃഷ്ണൻ മാസ്റ്റർ
അംഗങ്ങൾ
ബിന്ദു ടീച്ചർ
മുഹമ്മദ് കുഞ്ഞി മാഷ്
വൽസ രാജൻ മാഷ്
മീന ടീച്ചർ
ശ്രീജ ടീച്ചർ
രവീന്ദ്രൻ മാഷ്
ആശടീച്ചർ
തമ്പായി ടീച്ചർ
നന്ദിനി ടീച്ചർ
സോമൻ മാഷ്
ഷൈജ
സുനിത
വൽസല
ശാന്ത
ഉഷ
ബീന
കുഞ്ഞികൃഷ്ണൻ
സൗദത്ത്
പുഷ്പ
ഹേമലത


സ്വീകരണ കമ്മിറ്റി
ചെയർമാൻ:പത്മാവതി
കൺവീനർ: അരുണ
അംഗങ്ങൾ
വൽസല ടീച്ചർ
സരള ടീച്ചർ
വിദ്യ ടീച്ചർ
മഞ്ജുഷ ടീച്ചർ
രമിഷ ടീച്ചർ
സുധ ടീച്ചർ
നളിനി ടീച്ചർ
ചന്ദ്രൻ മാഷ്
സുകുമാരൻ മാഷ്
ബീന ടീച്ചർ
അനിത ടീച്ചർ
സിന്ധു ടീച്ചർ
അഞ്ജന ടീച്ചർ
സുജാത ടീച്ചർ

പബ്ലിസിറ്റി
ചെയർമാൻ: MN
കൺവീനർ:ദേവദാസ്
അംഗങ്ങൾ
 ഈശ്വരൻ മാഷ്
രമേശൻ മാഷ്
വൽസരാജൻ മാഷ്
മോഹനൻ മാഷ്
രവീന്ദ്രൻ മാഷ്
മധുസൂദനൻ മാഷ്

 

 

SPACE WEEK NOTICE


 

പൂവനിക


 



Thursday 24 September 2020

സ്മൃതിമധുരം 92



 ഓൺലൈൻ പഠനം മുടക്കിയ നിർധന കുടുംബങ്ങൾക്ക്,  കാരുണ്യ കൈകളുമായ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ..

 ടി.വി ഇല്ലാത്തതിനാൽ പഠനം മുടങ്ങിയ കുട്ടമത്ത് സ്കൂളിലെ 3 നിർധന കുട്ടികൾക്ക്, 92 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ "സ്മൃതിമധുരം 92 ടെലിവിഷനുകൾ വിതരണം ചെയ്തു...
    സ്ക്കൂൾ അംഗണത്തിൽ നടന്ന ലളിതമായ ചടങ്ങിൽ, പ്രിസി: ടി. സുമതി, ഹെഡ്മാസ്റ്റർ ജയചന്ദ്രൻ, PTA പ്രസി: രാജൻ, സ്മൃതി മധുരം കൺ വീണർ K. P. വസന്തകുമാർ,  സുരേശൻ. P, സലിൽ, നാരായണൻ, മനു: പൊടോതുരത്തി തുടങ്ങിയവർ സംബം ഡിച്ചു..

 


 ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ

➖➖▶️ 25-09-2020 ◀️➖➖

ഓണ്‍ലൈന്‍ പഠനം മുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് കുട്ടമത്ത് ഹയര്‍സെക്കന്ററി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ 'സ്മൃതിമധുരം 92'ന്റെ നേതൃത്വത്തില്‍ ടെലിവിഷന്‍ വിതരണം ചെയ്തു.

കുട്ടമത്ത് സ്‌കൂളിലെ തന്നെ നിര്‍ധനരായ മൂന്ന് കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ടെലിവിഷന്‍ നല്‍കിയത്. സ്‌കൂള്‍ അംഗണത്തില്‍ വച്ച് നടന്ന ചടങ്ങില്‍, പ്രിന്‍സിപ്പാള്‍ ടി.സുമതി, ഹെഡ്മാസ്റ്റര്‍ ജയചന്ദ്രന്‍, പിടിഎ പ്രസിഡന്റ് രാജന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ സ്മൃതിമധുരം 92 കണ്‍വീണര്‍ കെ.പി. വസന്തകുമാര്‍, പി.സുരേശന്‍, സലില്‍, നാരായണന്‍, മനു പൊടോതുരത്തി തുടങ്ങിയവര്‍ സംബന്ധിച്ചു.

LP കുട്ടികളുടെ സർഗാത്മക പരിപാടി

 LP കുട്ടികളുടെ സർഗാത്മക പരിപാടി
27.09.2020 ഞായറാഴ്ച നടക്കുന്നു.
പ്രശസ്ത പിന്നണി ഗായകൻ ശ്രീ ചെങ്ങന്നൂർ ശ്രീകുമാറിനെ ഉദ്ഘാടനത്തിന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
ക്ലാസ്സ് വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് അവതരണം
ഏവരുടെയും അറിവിലേക്ക്
LP SRG

നേർക്കാഴ്ച

 നേര്‍കാഴ്ച 

LP വിഭാഗം്

ഷാരുനന്ദ് CV 3A


 

 

കാര്‍ത്തിക്  പി 3 B

ആര്‍ദ്ര എം രാജ് 3B

UP വിഭാഗം്

ആദിദേവ് സജീവന്‍ VI  B



നിളരമണന്‍ V  B

ആര്യനന്ദ എ VII A


 HS വിഭാഗം 

അഥര്‍വ് കെ 9B


ദേവനന്ദ കെ 9 F
 
 
ഉമൈസ ആഷ്മി 9 F

 

 

 എന്റെ കൊറോണ അനുഭവം ......KISHAN MURALI 7 A
 
ഞാൻ കിഷൻ മുരളി ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ കുട്ടമത്ത് ഏഴാം ക്ലാസിൽ പഠിക്കുന്നു. കൊറോണ എന്ന മഹാമാരി എന്നെയും പിടികൂടി ഓണത്തിന് തലേദിവസമാണ് എനിക്ക് പനിവന്നത് ചെറിയ തോതിലായിരുന്നു പനി പിറ്റേ ദിവസം നല്ല തലവേദനയും വന്നു അന്നു തന്നെ എന്നേയും കൂട്ടി അച്ഛൻ ചെറുവത്തൂരുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പോയി ഡോക്ടറെ കാണിച്ചു അവിടുന്ന് അദ്ദേഹം കൊറോണ ടെസ്റ്റ് ചെയ്യാൻ' പറഞ്ഞു പിറ്റേ ദിവസം ഞാനു അച്ഛനും ചെറുവത്തൂർ ടെക്നിക്കൽ സ്ക്കൂളിൽ ചെന്ന് ആൻറിജൻ ടെസ്റ്റ് ചെയ്തു അരമണിക്കൂർ ആയപ്പോൾ അവർ വിളിച്ചു പറഞ്ഞു എനിക്ക് കൊറോണ പോസിറ്റീവ് ആണെന്ന് അന്നു തന്നെ എന്നേയും എന്റെ കുടുംബത്തേയും ക്വാറന്റൈനിലാക്കി ഞാൻ കുട്ടിയായതു കൊണ്ട് കൊറോണ സെന്ററിലേക്ക് കൊണ്ടു പോകാൻ പറ്റില്ല എന്ന് അവർ വിളിച്ചു പറഞ്ഞു അന്ന് ഞായറാഴ്ച ആയതിനാൽ ടെസ്റ്റ് ചെയ്യാൻ പറ്റില്ല എന്നും തിങ്കളാഴ്ച ബാക്കിയുള്ള വരുടെ ടെസ്റ്റ് ചെയ്യാം എന്നും പറഞ്ഞു അതിനു ശേഷം ഞാൻരു മുറിയിൽ തനിച്ചായിരുന്നു വേറേ പാത്രത്തിൽ ഭക്ഷണം ഒറ്റയ്ക്ക് കിടപ്പ് അങ്ങനെ രാത്രിയായപ്പോൾ അമ്മ എന്റെ കട്ടിലിനു താഴേ തന്നെ കിടന്നു അപ്പോഴാണെനിക്ക് സമാധാനമായത് . തിങ്കളാഴ്ച എന്നെ വീട്ടിലാക്കി അച്ഛനും അമ്മയും അനുജത്തിയും നീലേശ്വരം ഗവൺമെന്റ് ഹോസ്പിറ്റലിൽ ടെസ്റ്റ് ചെയ്യാൻ പോയി അവർക്ക് തൊണ്ടയിൽ നിന്നും ശ്രമമെടുത്തിട്ടാണ് ടെസ്റ്റ് ചെയ്തത് എനിക്ക് മൂക്കിൽ നിന്നും ആണ് ശ്രമമെടുത്തത് എനിക്ക് നല്ല.
വേദന ഉണ്ടായിരുന്നു അവർക്ക് വേദനയില്ലായിരുന്നു രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവരുടെ റിസൾട്ട് വന്നു എല്ലാവർക്കും പോസിറ്റീവ് ആയി അന്നു തന്നെ ഞങ്ങളെല്ലാവരും കൊറോണ സെന്ററി േലക്ക് പോകാൻ തയ്യാറായി കുറച്ചു കഴിഞ്ഞപ്പോൾ ആംബുല ൻസ് വന്നു അതിൽ ഞങ്ങൾ നാലു പേരും കേറി . കൊറോണ സെന്ററിലേക്ക് പുറപ്പെട്ടു അനിയത്തിക്ക് പേടിയായിരുന്നു ആംബുലൻസിൽ കയറാൻ അവൾ കരയുന്നുണ്ടായിരുന്നു ഞങ്ങൾ ആദ്യമായിട്ടാണ് ആംബുലൻസിൽ കയറുന്നത്. സൈറണടിച്ച് വേഗത്തിൽ ഓടുന്ന ആ വാഹനത്തെ ഒരു പാട് കണ്ടിട്ടുണ്ട് പക്ഷേ അതിൽ കയറിപോകുന്നത് ആദ്യത്തെ . അനുഭവമാണ് 15 മിനുട്ട് കഴിഞ്ഞപ്പോൾ ഞങ്ങൾ കൊറോണ സെന്ററിലെത്തി പടന്നക്കാട് കാർമി കൊളേജിലെ മെൻസ് ഹോസ്റ്റലായിരുന്നു അത്. താഴത്തെ നിലയിലെ ഒന്നാം നമ്പർ മുറിയിലായിരുന്നു അമ്മയും അനുജത്തി കൃഷ്ണയും അതിന് തൊട്ട് മുകളിലുള്ള നിലയിലെ മൂന്നാം നമ്പർ മുറിയിലാണ് ഞാനും അച്ഛനും താമസിച്ചിരുന്നത്. അവിടെ ഒരോ മുറിയിലും മൂന്നു കട്ടിലുകൾ വീതമാണുണ്ടായിരുന്നത് ധാരാളം ആളുകൾ അവിടെ ഉണ്ട് . ആദ്യം വൈകുന്നേരത്തെ ചായയും ബിസ്കറ്റു o
കിട്ടിരാരിചപ്പാത്തിയും ബാജിക്കറിയും പിന്നെ എല്ലാ ദിവസവും രാവിലെ ഇഡലി, വെള്ളയപ്പം / ദോശി പുട്ട്, ജിഡിയ പ്പവും കടലക്കറിയും സാ സാറുമായിരുന്നു ഉച്ചയ്ക്ക് ചോറ് സാമ്പാറ് പുളിശേരി കൂട്ടുകറി പെരക്ക് വരവ് ചിക്കൻ മീൻ അച്ചാറ് തുടങ്ങിയവ രാത്രി എല്ലാ ദ്ര വസവും ചപ്പാത്തിയായിരുന്നു. ഈ ഭക്ഷണങ്ങളൊക്കെ െകാണ്ടുവരുന്നവരുടെ . മുഖമോ ആളിനേയോ കാണാൻ പറ്റുമായിരുന്നില്ല അവർ Pp കിറ്റ് ധരിച്ചിരുന്നു ഒച്ച മാത്രം തിരിച്ചറിയാം
അവിടെ ഒരോ ദിവസവും ടെസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു ഞങ്ങൾക്ക് മുമ്പേ പോയ ആളുകളെയാണ് ടെസ്റ്റ് ചെയ്തത് ചിലയാളുകൾ നെഗറ്റീവ് ആകും ചിലയാളുകൾ വീണ്ടും പോസിറ്റീവായി അവിടെ തന്നെ തുടരും രണ്ട് ദിവസം കഴിയുമ്പോൾ അവരെ വീണ്ടും ടെസ്റ്റ് ചെയ്യും അപ്പോഴും പോസിറ്റീവ് ആയ ആളുകൾ അവിടെ ഉണ്ടായിരുന്നു എനിക്ക് എട്ടാം ദിവസം ടെസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവ് ആയി അതു കൊണ്ട് തന്നെ അവിടെ നിന്നും കൂട്ടി കൊണ്ട് പോകണം എന്നു പറഞ്ഞു പക്ഷേ ഞങ്ങൾ കുടുംബത്തോടെ അവിടെയായതുകൊണ്ട് പോകാൻ പറ്റില്ല എന്ന് അച്ഛൻ പറഞ്ഞ പ്പോൾ അവർ സമ്മാദിച്ചു. പിന്നെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ അച്ഛനേം അമ്മയേയും അനുജത്തിയെയും പിന്നെ കുറേ ആളുകളേയും ടെസ്റ്റ് ചെയ്തു. അന്ന് തന്നെ എന്നെ വീണ്ടും ടെസ്റ്റ് ചെയ്തു അതിൽ കുറേ പേർ നെഗറ്റീവായി ഞങ്ങൾ നാലാളും ഒരുമിച്ച് നെഗറ്റീവ് ആയി
പിന്നെ കൊറോണയെ അത്രയ്ക്കെന്നു പേടിക്കേണ്ടെന്നാണ് അവിടുത്തെ അനുഭവത്തിൽ നിന്നും മനസ്സിലായത് കാരണം എല്ലാ ദിവസവും പോസിറ്റാവയിവരുന്നവരും നെഗറ്റീവ് ആകാൻ പോകുന്നവരും ഒരേ ബാത്ത് റൂമും ഒരേ ടോയ് ലറ്റുമാണ് ഉപഗോഗിച്ചിരുന്നത് ഞങ്ങൾ അടുത്തടുത്ത് തിന്നിട്ടാണ് സംസാരിച്ചിരുന്നത് എല്ലാവരും മാസ്ക് ഉപയോഗിച്ചിരുന്നു..

കൈകൾ സോപ്പിട്ട് കഴുകി കൊണ്ടിരിക്കുക, മാസ്ക് നിർബന്ധമായും ധരിക്കുക നല്ല ഭക്ഷണം കഴിക്കുക നല്ലവണ്ണം വിശ്രമിക്കുക ഇടയ്ക്കിടയ്ക്ക് ചൂടുവെള്ളംകുടിക്കുക    ചൂടുവെള്ളത്തിൽ ചെറുനാരങ്ങയും ഇഞ്ചിയും മഞ്ഞൾപ്പൊടിയും ചേർത്താൽ നല്ല ഗുണം ചെയ്യും ഇതൊക്കെയാണ് കൊറോണ പിടിപെട്ടാൽ ചെയ്യേണ്ടത്
ഇപ്പോൾ 14 ദിവസത്തെ കോറന്റൈനിലാണ് ഞങ്ങളെല്ലാവരും പുറത്തിറങ്ങാൻ പാടില്ല സാധനങ്ങളെല്ലാം ആരെങ്കിലും കൊണ്ടുത്തരണം എന്റെ വല്യച്ഛനാണ് ഞങ്ങൾക്ക് വേണ്ട സാധനങ്ങൾ വാങ്ങി. എത്തിക്കുന്നത്. പിന്നെ ശ്രീ പട്ടറപ്പൻ മഹാവിഷ്ണുക്ഷേത ട്രസ്റ്റ് ആയ അഭയ ഒരു പാട് സാധനങ്ങൾ കൊണ്ടു തന്നു. അരി, പച്ചക്കറികൾ / പലവ്യഞ് ജനങ്ങൾ/മുട്ട അങ്ങനെ കുറേ സാധനങ്ങൾ

പിന്നെ എനിക്ക് പറയാനുള്ളത് എല്ലവരും ജാഗ്രതയോടെ ഇരിക്കുക ഉറവിടമറിയാതെയാണ് ഞങ്ങൾക്ക് കോവിട് പോസിറ്റീവ് ആയത് അതു കൊണ്ട് കൈഴുകി കൊണ്ടിരിക്കുക മാസ്ക്ക് ഉപയോഗിക്കുക ഇടയ്ക്കിടയ്ക്ക് ചൂടുവെള്ളം കുടിക്കുക തണുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക.

 

 രാജ്ഭവനിലെ ഒരു ദിനം........SONIL S L 10 F
ജീവിതാനുഭവങ്ങള്‍‍ഏറെയില്ലെങ്കിലുംഅമ്മയുടെഅനുഭവകഥകള്‍പറഞ്ഞറിവുണ്ടായിരുന്നു. നിശ്ചയദാർഢ്യത്തോടെ ഒരു തീരുമാനമെടുക്കാനായാൽ ജീവിതം വിജയിക്കുമെന്ന
തിരിച്ചറിവ്.അന്നൊരു ശനിയാഴ്ച്ചയായിരുന്നു ഓൺലൈൻ ക്ലാസുകളൊന്നുമില്ല. നോട്ടെഴുതി തീർക്കാനുള്ള
തിരക്കിലായിരുന്നു ഞാൻ. എഴുത്തിനിടയിലാണ് അമ്മ ആ സന്തോഷവാർത്ത അറിയിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക്
തിരുവനന്തപുരം കുടുംബസമേതം പോകാൻ തയ്യാറായിക്കൊള്ളാൻ. ആദ്യമൊന്നമ്പരന്നു.. ഈ
കൊറോണക്കാലത്ത് അത്ര ദൂരം എങ്ങനെ ? . കാര്യം അന്വേഷിച്ചപ്പോള്‍ എല്ലാം മനസ്സിലായി. അമ്മയ്ക്ക്
ഒരിക്കൽ മുടങ്ങിയ യാത്ര ഇത്തവണ പോവാൻ തീരുമാനിച്ച വിവരം. എന്റെ അമ്മ എനിക്കെന്നും
പ്രചോദനമാണ്. അമ്മയുടെ വാർത്ത മാധ്യമങ്ങളിൽ വന്നപ്പോള്‍ അതിലേറെ അമ്മയെ അറിഞ്ഞ എനിക്ക്
സന്തോഷമായിരുന്നു. എല്ലാ പ്രതിബന്ധങ്ങളിലും തളരാതെ നേടിയ അമ്മയുടെ ജീവിത വിജയം ഒരു
Inspirational Story എന്ന് വിശേഷിപ്പിച്ചെഴുതിയ പത്ര വാർത്ത ശ്രദ്ധയിൽ പെട്ട് കേരള ഗവർണർ മുഹമ്മദ്ആരിഫ് ഖാൻ വിളിച്ച നിമിഷം തന്നെയായിരിന്നു അത്. എന്റെയും കുടുംബത്തിന്റേയും സന്തോഷ ദിവസം.ക്ഷണം സ്വീകരിച്ച് പോകാനൊരുങ്ങിയ ദിവസം ട്രപ്പിള്‍ ലോക്ക് ഡൗൺ ആയത് എന്നെയും വല്ലാതെ
വിഷമിപ്പിച്ചു. വീണ്ടും രണ്ടു മാസത്തിനുശേഷം രാജ് ഭവൻ സന്ദർശന അനുമതി ലഭിച്ചപ്പോള്‍ ഉണ്ടായ
സന്തോഷം പതിൻമടങ്ങായിരുന്നു. ഓൺലൈൻ ക്ലാസും, എഴുത്തും മാസങ്ങളോളമുള്ള വീട്ടിലിരുപ്പുകൊണ്ടും
മുഷിഞ്ഞ മനസ്സിനെ റീച്ചർജ് ചെയ്യാൻ ഇത് തന്നെയായിരുന്നു ഏറ്റവും നല്ല അവസരം. ഒരു ദീർഘദൂര യാത്ര.
തിരുവനന്തപുരത്തേക്ക്.....ആ ദിവസം നേരത്തെ തന്നെ എണീറ്റു. ഉച്ചയ്ക്കാണ് ‍പോവേണ്ടതെങ്കിലും മനസ്സിൽ
വലിയൊരു സന്തോഷം അലയടിച്ചുകൊണ്ടിരുന്നു- ഉറക്കം വന്നില്ല എന്നു തന്നെ പറയാം. ഉച്ചയ്ക്ക് 2 മണിക്ക്
ഞങ്ങള്‍ യാത്രയാരംഭിച്ചു. കണ്ണൂരിൽ വച്ച് ബഹുഃ ഗവർണർക്ക് നൽകാൻ അമ്മ തെയ്യത്തിന്റെ ഒരു
ഛായാചിത്രം വാങ്ങി. കൂടെ അമ്മമ്മയും ഉണ്ടായിരുന്നു. കോഴിക്കോട്ടെ തറവാട്ട് വീട്ടിൽ പോകാനൊരവസരം
കൂടി കിട്ടിയ സന്തോഷത്തിലായിരുന്നു ഞാനും അനുജത്തിയും. 7 1/2 യോടെ തറവാട്ട് വീട്ടിൽ എത്തി.
അമ്മമ്മയെ അവിടെയാക്കി ഭക്ഷണം കഴിച്ച് 8:45 ലോടെ അവിടുന്ന് ഇറങ്ങി. രാത്രിയിലുടനീളം ഞാൻ
ഉറക്കത്തിലായിരുന്നു. 7 മണിക്ക് തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് എത്തി. അച്ഛന്റെ
പ്രിയസുഹൃത്തായ എസ് .സന്തോഷ് സാറിന്റെ (ജയില്‍ ആസ്ഥാന DIG) നിര്‍ദ്ദേശ പ്രകാരം ലഭിച്ച ഗസ്റ്റ്
ഹൗസിൽ കുളിയും ഭക്ഷണവും കഴിഞ്ഞ്DIG യെ കാണാൻ ഓഫീസിൽ പോയി. അദ്ദേഹത്തോട്
സംസാരിച്ച് വീണ്ടും ഒരു സുഹൃത്തിന്റെ വീട്ടിൽ ഉച്ചഭക്ഷണം. തിരിച്ച് ഗസ്റ്റ് ഹൗസിൽ എത്തി
യാത്രാക്ഷീണത്തിൽ ഒരൽപ്പം മയങ്ങി. 4 മണിയായപ്പോൾ അമ്മയും അച്ഛനും അനിയത്തിയും ഞാനും
ഒരുമിച്ച് രാജ് ഭവനിലേക്കുള്ള യാത്രയ്ക്കൊരുങ്ങി. ഏതൊരാളും സ്വപ്നം കണ്ട യാത്ര.... 2 1/2 കിലോമീറ്റർ യാത്ര
കഴിഞ്ഞ് രാജ് ഭവന്റെ കവാടത്തിനടുത്തെത്തിയപ്പോൾ Security അടുത്തേക്ക് വന്നു. “ ലിൻസ ടീച്ചർ
അതിഥിയായിയുള്ള വണ്ടിയാണോ ? എന്ന് തിരക്കി ” അകത്തേക്ക് പോവാനുള്ള യാത്രാനുമതി ലഭിച്ചു.
വണ്ടി രാജ് ഭവനിലുള്ളിലേക്ക്..... സമയം 4:30,രാജ് ഭവൻ-- "ശാന്തസുന്ദരമായ സ്ഥലം”. മുറ്റം നിറയെ
പൂന്തോട്ടം. മനസ്സിന് വല്ലാത്തൊരു കുളിർമ്മ. ബ്ലാക്ക് ഷര്‍ട്ടിൽ കുറെ പേർ രാജ് ഭവന് മുന്നിൽ ഞങ്ങളെയും
പ്രതീക്ഷിച്ച് നിൽപ്പുണ്ടായിരുന്നു. സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കി ഞങ്ങൾ വെയിറ്റിങ്
റൂമിൽഅൽപനേരംഇരുന്നു.അച്ഛനോടുംഅമ്മയോടുംഅവരിലൊരാൾചോദ്യങ്ങൾ
ആവർത്തിക്കുന്നുണ്ടായിരുന്നു. തിരിച്ചും മറിച്ചുമുള്ള ചോദ്യത്തിന് ഒരേ ഉത്തരം രണ്ടുപേരില്‍ നിന്നും
ലഭിച്ചപ്പോള്‍ ഞങ്ങള്‍ അവിടുന്ന് Security യോടൊപ്പം ലിഫ്റ്റിൽ രണ്ടാമത്തെ നിലയിലുള്ള റസ്റ്റ് റൂമിൽ
എത്തി. അവിടെയുംസാനിറ്റൈസ് ചെയ്ത് അണുവിമുക്തമാക്കിയെ കയറ്റിയുള്ളൂ അവിടെ നിന്ന്
ചായാചിത്രത്തിനെ കവർ ചെയ്ത പേപ്പർ നീക്കി ഒരാൾ വന്ന് അതും അണുവിമുക്തമാക്കി. ചുറ്റും
കണ്ണോടിച്ചപ്പോൾ ഒരുപാട് ചിത്രങ്ങളും പ്രതിമകളും ചുവരിൽ കണ്ടു. എന്തു ഭംഗിയാ എല്ലാറ്റിനും !! ഒരാൾ
ഞങ്ങൾക്ക് ചായകൊണ്ടുതന്നു വളരെയധികം ബഹുമാനത്തോടുകൂടി പരിചരിച്ചു... ഞങ്ങൾ ഇപ്പോൾഗവർണറുടെ ഗസ്റ്റ് ആണല്ലോ. അല്പനേരം അവിടെ ഇരുന്നു. 4:50 ആയപ്പോൾ P.A മോഹനൻ സർ അടുത്ത്
വന്ന് ഒരു ഡയറിയിൽ അച്ഛനോട് എന്തോ എഴുതാൻ ആവശ്യപ്പെട്ടു. അമ്മയുടെ മെയിൽ ഐഡിയും
details ഉം. അത് വാങ്ങി അദ്ദേഹം വീണ്ടും അടുത്തകവാടം തുറന്ന് അകത്ത് കയറി. എല്ലായിടവും
ശീതികരിച്ച മുറികളായിരുന്നു അവിടെ... അനുജത്തി സംഘമിത്രയും വളരെ സന്തോഷത്തിലാണ്. അവൾ
ഹിന്ദിയിൽ പറയാൻ കുറച്ച് കാര്യങ്ങളൊക്കെ മുൻകൂട്ടി പഠിച്ചു വച്ചിരുന്നു. അടങ്ങിയിരിക്കാൻ അറിയാത്ത
അവളെ അമ്മയും അച്ഛനും കൂടെ പേടിപ്പിച്ചിരുത്തി.P. A സാർ വീണ്ടും വന്നു ഞങ്ങളെ അടുത്തകവാടവും തുറന്ന് അകത്തേക്ക്കൂട്ടിക്കൊണ്ടുപോയി. സോഫയിൽ ഒരോ അറ്റത്തും രണ്ടു പേരെയായി ഇരുത്തി. വളരെ ഭവ്യതയോടെഞങ്ങൾ ഇരുന്നു. സമയം 5 മണി ആവാൻ പോവുന്നേയുള്ളു അടുത്ത കവാടം തുറന്ന് ഞങ്ങള്‍ ഏറ്റവും കൂടുതല്‍കാണാന്‍ ആഗ്രഹിച്ച ആ വ്യക്തിത്വം നടന്നടുത്തു. എല്ലാവരും എഴുന്നേറ്റുനിന്നു. അമ്മയോടായിരുന്നു
സംസാരിച്ചത്. “I am very happy to meet you”പറഞ്ഞവാക്കുകളില്‍ അത്രയും തന്നെ സന്തോഷം
ഞങ്ങളറിഞ്ഞു. അമ്മയുടെ മറുപടി "I am very lucky to see you sir”....അദ്ദേഹം രണ്ടാമത് പറഞ്ഞ
വാചകങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ സൗഭാഗ്യം"You are a model for
Kerala and an Inspiring personality”......കുറച്ചുനേരം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ രേഷ്മ മാഡവുംഎത്തി. അമ്മ നല്‍കിയ ഉപഹാരം ഏറ്റുവാങ്ങി ഫോട്ടോയെടുക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ ഭാര്യ
അമ്മയ്ക്ക് തിരിച്ച് സ്നേഹോപഹാരമായി ഓണക്കോടി നല്‍കി. സമ്മാനം ഏറ്റുവാങ്ങുമ്പോള്‍ അമ്മയുടെ
മുഖത്തുണ്ടായ സന്തോഷം ഞാൻ വീക്ഷിക്കുന്നുണ്ടായിരുന്നു. കുഞ്ഞുങ്ങളെ ഏറെ ഇഷ്ടമായിരുന്നു ഗവർണർ
സാറിന്. ഒരു ബൗൾ നിറയെ മിഠായി എനിക്കും അനുജത്തിക്കും നൽകാൻ ആവശ്യപ്പെട്ടു. ശരിക്കും ഒരു
കുടുംബവീട്ടിൽ എത്തിയ പ്രതീതി. ചേർത്തു പിടിച്ച് മാഡത്തോടൊപ്പം ഞങ്ങളുടെ ഫോട്ടോ എടുത്തു.
അവിടുത്തെ ഫോട്ടോഗ്രഫറാണ് ഫോട്ടോ എടുത്തത്. ഞങ്ങളുടെ ഫോൺ അകത്തേക്ക് കൊണ്ട‍ുപോവാനുള്ള
അനുവാദമില്ലായിരുന്നു.സംഘമിത്ര എന്ന പേര് അദ്ദേഹത്തിനേറെ ഇഷ്ടപ്പെട്ടു; കുടാതെ അവളെയും.
എന്തൊക്കെയോ ഹിന്ദിയിൽ അവളും പറഞ്ഞു. ഹിന്ദി കാർട്ടൂൺ കാണാറുണ്ടെന്നും, അതാണ് ഞാൻ ഹിന്ദി
പഠിച്ചതും എന്നൊക്കെ; വീട്ടുകാര്യവും, ഓൺലൈൻ ക്ലാസിനെ കുറിച്ചും അമ്മയോടു ചോദിച്ചു. Net Problem
കുട്ടികളിൽ മാനസിക സമ്മർദ്ദമുണ്ടാക്കുന്നു എന്ന കാര്യം വ്യക്തമാക്കി അമ്മ സംസാരിച്ചു.ലയാളഭാഷയെകുറിച്ചും,
കേരളത്തെക്കുറിച്ചുംഅദ്ദേഹംവാതോരാതെസംസാരിച്ചു.
    സപ്തഭാഷാസംഘമഭൂമിയായ കാസര്‍ഗോഡിനെക്കുറിച്ചും ,തെയ്യങ്ങളെക്കുറിച്ചും അമ്മ വിശദീകരിച്ചു.
എന്തൊക്കെയോ ചോദിക്കണമെന്നെനിക്കും ഉണ്ടായിരുന്നു ആഗ്രഹം, മലയാളഭാഷ അദ്ദേഹത്തിന്
വശമില്ലാത്തതും ഇംഗ്ലീഷില്‍ fluency എനിക്കില്ലാത്തതും വെറുതെയിരിക്കാൻ എന്നെ പ്രേരിപ്പിച്ചു.
ഞങ്ങളെല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. ആര്‍ക്കും ഇതുവരെ ലഭിക്കാത്ത സൗഭാഗ്യം. ഒരു
മണിക്കൂര്‍ സമയം ചെലവഴിച്ച് പുറപ്പെടാനൊരുങ്ങുമ്പോള്‍ അദ്ദേഹം വീണ്ടും കൂട്ടിച്ചേര്‍ത്തു. “Don’t consider
this as your last visit to Rajbhavan. Whenever you come to Trivandrum you can visit Rajbhavan and meet me”.അതും കൂടെ കേട്ടപ്പോൾ അമ്മയുടെ സന്തോഷത്തിനതിരില്ലായിരുന്നു.
പെരിയ കേന്ദ്രസർവ്വകലാശാലയിൽ ബിരുദദാന ചടങ്ങിനെത്തുമ്പോൾ visit ചെയ്യാമോയെന്ന് ചോദിച്ചപ്പോൾ "You are always welcome”എന്ന മറുപടി ലഭിച്ചു.സന്തോഷത്താൽ അമ്മ അതിന്റെ
മൂർദ്ധന്യത്തിലെത്തിലെത്തിയിരുന്നു. തീർത്തും വിനയാന്വിതയായി കൈകൂപ്പി യാത്ര പറഞ്ഞിറങ്ങുമ്പോൾ
എനിക്ക് ലോകം കൈയടക്കിയ പ്രതീതിയായിരുന്നു . സ്വപ്നം കാണാൻ പോലും ആവാത്ത ഉയരത്തിൽ
എത്തി നിന്നപ്പോഴുണ്ടായ സന്തോഷം അത് പറഞ്ഞറിയിക്കാനാവില്ല. എന്നും മനസ്സിൽ സൂക്ഷിക്കാൻ
ഫോണിൽ പകർത്തിയ രാജ് ഭവനിനെ ചിത്രങ്ങളും വീഡിയോയുമായി കാറിൽ ഞങ്ങൾ യാത്ര
തിരിച്ചപ്പോൾ P.A സാറിന്റെ ഫോണിൽ നിന്നും ഗവർണർക്കൊപ്പമുള്ള ഫോട്ടോകൾ ലഭിച്ചത് സന്തോഷം
ഇരട്ടിയാക്കി. തിരികെ നാട്ടിലെത്തി പത്രങ്ങളിലുടെയും നവമാധ്യമങ്ങളിലുടെയും ഗവർണറുടെ അതിഥിയായ
അമ്മയുടെയും ഞങ്ങളുടെയും ഫോട്ടോകൾ കണ്ടപ്പോൾ ഞാൻ തീർത്തും കൃതാര്‍ത്ഥനായി.

 

Wednesday 23 September 2020

READING TIME TABLE FOR STD X

 

 


 രക്ഷിതാക്കൾക്കുള്ള നിർദ്ദേശങ്ങൾ:
2021 മാർച്ച് മാസത്തിൽ എസ്.എസ്.എൽ.സി. പൊതു പരീക്ഷ അഭിമുഖീകരിക്കേണ്ടതിനാൽ തന്നിരിക്കുന്ന സമയക്രമ പട്ടിക അനുസരിച്ച് വായനയും പ0നവും അനിവാര്യമാണ്.

പഠിക്കാനുള്ള സമയക്രമം കുട്ടികൾക്ക് അനുയോജ്യമായ രീതിയിൽ ക്രമീകരിക്കാം.ഇത് ഒരു മോഡൽ മാത്രമാണ് .

പഠന സമയം കുറയാതെ രക്ഷിതാക്കൾ നോക്കുക.

ഹോം വർക്കിന് നൽകിയ സമയം അതിനനുസരിച്ച് ഉപയോഗിക്കുക.

ഇടവേളകളിലുള്ള സമയം കുട്ടികൾക്ക് താല്പര്യമനുസരിച്ച് വായിക്കാൻ ഉപയോഗിക്കാം

കുട്ടികൾ വായിക്കുന്നു എന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തുക.

സർഗവാണി


 

Saturday 19 September 2020

INSPIRE AWARD

 പ്രിയപ്പെട്ട കുട്ടികളെ ,
ഇൻസ്പെയർ അവാർഡ് 
പത്തായിരം രൂപയാണ് അവാർഡ് തുക 4 സ്റ്റേജ് ആയിട്ടാണ് സെലക്ഷൻ സ്കൂൾ തലം ജില്ലാതലം സംസ്ഥാന തലം , ദേശീയതലം . സംസ്ഥാനതലത്തിൽ 10000 പ്രോജക്റ്റുകൾ സെലക്ട് ചെയ്യുന്നു ദേശീയതലത്തിൽ ആയിരവും പിന്നീട് 60 എണ്ണവും സെലക്ട് ചെയ്യും ഇവർക്ക് രാഷ്ട്രപതിഭവനിൽ ഒരു സ്വീകരണം ഉണ്ടായിരിക്കും . ഇരുപത്തിരണ്ട് ഭാഷകളിൽ ഏതെങ്കിലും ഒന്നിൽ നോമിനേഷൻ കൊടുക്കാം .      രജിസ്റ്റർ ചെയ്യുമ്പോൾ ബാങ്ക് അക്കൗണ്ട് വേണം കുട്ടിയുടെ പേര് തന്നെയായിരിക്കണം അതിൽ ഉള്ളത്. കുട്ടിയുടെ ഫോട്ടോ വേണം . സിനോപ്സി സ് (2MB -ൽ താഴെ)അപ്ലോഡ് ചെയ്യണം.
Innovative ആയത് മാത്രം നൽകുക.
നേരത്തെ വന്നത് നല്കരുത്.6-10 ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. സ്കൂളിൽ നിന്ന് കൂടുതൽ നൂതന ആശയങ്ങൾ ലഭിച്ചാൽ ഏറ്റവും നല്ല 5 ആശയങ്ങളാണ് എടുക്കുക ശ്രദ്ധിക്കുക നിങ്ങളുടെ ആശയങ്ങൾ നൂതനവും സമൂഹത്തിന് ഉപയോഗപ്രദവും ആയിരിക്കണം  September 25 നുള്ളിൽ അറിയിക്കുക കാരണം Upload ചെയ്യേണ്ട അവസാന തീയ്യതി September 30 ആണ് ദേശീയ തലമായതിനാൽ Upload ചെയ്യുമ്പോൾ Site ഹാങ് ആവാൻ സാധ്യത ഉണ്ട്.

തന്നിരിക്കുന്നവീഡിയോ കാണുക

സീഡ് ചിത്രരചനാമത്സരം



 വൈഷ്ണവിനും അഥർവിനും അഭിനന്ദനങ്ങൾ💐💐

Friday 18 September 2020

STAFF MEETING REPORT

റിപ്പോർട്ട്

പ്രിയമുള്ളവരെ
കോവിഡിൻ്റെ ഭീതി ഒഴിയുന്നില്ല. ശാരീരിക അകലം പാലിച്ചും മാനസികമായ ഐക്യത്തോടെയും നമ്മുടെ സ്കൂൾ പ്രവർത്തനം ഓൺലൈനിൽ തന്നെയാണ്.ലോകം മുഴുവൻ ഓൺ ലൈനിലേക്കു മാറിയതിൻ്റെ പശ്ചാത്തലത്തിൽ നമ്മുടെ സ്റ്റാഫ് കൗൺസിൽ യോഗവും ഓൺലൈനിൽ തന്നെ തുടരുന്നു.ചെറിയ ചെറിയ പ്രതിസന്ധികൾ ഉണ്ടെങ്കിലും അവയെ അതിജീവിച്ചു കൊണ്ട്  നമ്മുടെ കുട്ടികളുടെ  ഓൺലൈൻ പ0നം വളരെ നല്ല രീതിയിൽ തന്നെയാണ് നടക്കുന്നതെന്നാണ് നമ്മുടെ പൊതുവെയുള്ള വിലയിരുത്തൽ.  ഓൺലൈൻ പ0നവുമായി ബന്ധപ്പെട്ട് എല്ലാ കുട്ടികളും ക്ലാസുകൾ കാണുന്നുണ്ട് എന്ന് നമുക്ക് ഉറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്വന്തമായി ടി വി യും ഫോണും ഇല്ലാത്ത കുട്ടികൾ ഇപ്പോഴുമുണ്ടെന്നത് ഒരു വസ്തുതയാണ്. ഓൺലൈൻ പ0ന സാഹചര്യം ഇല്ലാത്ത കുട്ടികൾക്ക് ടി.വിയെങ്കിലും നൽകാനുള്ള നമ്മുടെ പ്രവർത്തനം ഉദാരമതികളായ അധ്യാപകരുടെയും കുട്ടികളുടെയും മറ്റ് സംഘടനകളുടെയും സഹായത്തോടെ നടക്കുന്നുണ്ട്.  അംഗൻവാടി പോലുള്ള പൊതു കേന്ദ്രങ്ങളിലെ പ0നവും നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. കഴിഞ്ഞ സ്റ്റാഫ് കൗൺസിൽ തീരുമാനപ്രകാരം എല്ലാ ക്ലാസിൻ്റെയും CPTA യോഗം നടത്തി. കഴിഞ്ഞ 3 ക്ലാസ് പി ടി എ യോഗങ്ങളിലൂടെയും ഓരോ യൂനിറ്റ് തീരുമ്പോൾ നൽകുന്നവർക്ക് ഷീറ്റുകളിലൂടെയും ഭൂരിഭാഗം കുട്ടികളും ഓൺലൈൻ പഠനത്തിൽ നല്ല രീതിയിൽ പങ്കാളികളാകുന്നുണ്ട് എന്ന് നമുക്ക് വിലയിരുത്താം. സ്ഥിരമായുള്ള ഓൺലൈൻ പ0നം കുട്ടികളിൽ മടുപ്പുണ്ടാക്കുന്നുണ്ട് എന്നും വായനതിരെ കുറയുന്നു എന്നുമാണ് പൊതുവെയുള്ള വിലയിരുത്തൽ.
പoന പ്രവർത്തനങ്ങളോടൊപ്പം തുല്യ പ്രാധാന്യത്തോടെ  തന്നെ പാഠ്യേതര പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ സംഘടിപ്പിക്കാൻ നമുക്ക് കഴിഞ്ഞു. ഹിന്ദി ദിനം, ടോൾസ്റ്റോയി ദിനം, ഓസോൺ ദിനം എന്നിവ വൈവിധ്യമാർന്ന പരിപടികളോടെയാണ് നാം ആചരിച്ചത് .പരിപാടികളിലെ വൈവിധ്യം പോലെ തന്നെ കുട്ടികളുടെ  പങ്കാളിത്തം കൊണ്ടും മികച്ചു നിന്നവയായി രുന്നു ഓരോ പരിപാടികളും. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് വേണ്ടി കഠിന പ്രവർത്തനങ്ങൾ നടത്തിയ സ്റ്റാഫംങ്ങളെ മുഴുവൻ അഭിനന്ദിക്കുന്നു. CPTA യോഗങ്ങളിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഓൺലൈൻ ക്ലാസുകളിൽ വരുത്തേണ്ട മാറ്റങ്ങൾ,
സെപ്തംബർ ,ഒക്ടോബർ മാസങ്ങളിലെ  പ്രധാന ദിനാചരണങ്ങൾ,
 ഗൃഹസന്ദർശന പരിപാടി
 വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ
  എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്ത് വളരെ മികച്ച രീതിയിൽ തന്നെ  പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ നമുക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. 

18/09/2020 ന് വാട്ട്സ പ്പിൽ നടന്ന ഓൺലൈൻ സ്റ്റാഫ് കൗൺസിൽ യോഗ തീരുമാനങ്ങൾ
അജണ്ട.:

.
1. ഓൺലൈൻ ക്ലാസ് അവലോകനം
2. ക്ലാസ് പി.ടി.എ യോഗം റിപ്പോർട്ട്
3.ഗൃഹസന്ദർശനം
 4.ഒക്ടോബറിലെ ദിനാചരണങ്ങൾ
5.അധ്യക്ഷൻ്റെ അനുമതിയോടെയുള്ള മറ്റിനങ്ങൾ

   ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സ്റ്റാഫ് കൗൺസിൽ യോഗത്തിൽ സെക്രട്ടറി സ്വാഗതവും റിപ്പോർട്ടിംഗും നടത്തി.
റിപ്പോർട്ട്

പ്രിയമുള്ളവരെ
കോവിഡിൻ്റെ ഭീതി ഒഴിയുന്നില്ല. ശാരീരിക അകലം പാലിച്ചും മാനസികമായ ഐക്യത്തോടെയും നമ്മുടെ സ്കൂൾ പ്രവർത്തനം ഓൺലൈനിൽ തന്നെയാണ്.ലോകം മുഴുവൻ ഓൺ ലൈനിലേക്കു മാറിയതിൻ്റെ പശ്ചാത്തലത്തിൽ നമ്മുടെ സ്റ്റാഫ് കൗൺസിൽ യോഗവും ഓൺലൈനിൽ തന്നെ തുടരുന്നു.ചെറിയ ചെറിയ പ്രതിസന്ധികൾ ഉണ്ടെങ്കിലും അവയെ അതിജീവിച്ചു കൊണ്ട്  നമ്മുടെ കുട്ടികളുടെ  ഓൺലൈൻ പ0നം വളരെ നല്ല രീതിയിൽ തന്നെയാണ് നടക്കുന്നതെന്നാണ് നമ്മുടെ പൊതുവെയുള്ള വിലയിരുത്തൽ.  ഓൺലൈൻ പ0നവുമായി ബന്ധപ്പെട്ട് എല്ലാ കുട്ടികളും ക്ലാസുകൾ കാണുന്നുണ്ട് എന്ന് നമുക്ക് ഉറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്വന്തമായി ടി വി യും ഫോണും ഇല്ലാത്ത കുട്ടികൾ ഇപ്പോഴുമുണ്ടെന്നത് ഒരു വസ്തുതയാണ്. ഓൺലൈൻ പ0ന സാഹചര്യം ഇല്ലാത്ത കുട്ടികൾക്ക് ടി.വിയെങ്കിലും നൽകാനുള്ള നമ്മുടെ പ്രവർത്തനം ഉദാരമതികളായ അധ്യാപകരുടെയും കുട്ടികളുടെയും മറ്റ് സംഘടനകളുടെയും സഹായത്തോടെ നടക്കുന്നുണ്ട്.  ഓൺലൈൻ പ0നത്തിനായി 20 ടിവി നമ്മുടെ ഇടപെടലിൻ്റെ ഭാഗമായി വിതരണം ചെയ്യാൻ കഴിഞ്ഞു.അംഗൻവാടി പോലുള്ള പൊതു കേന്ദ്രങ്ങളിലെ പ0നവും നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. കഴിഞ്ഞ സ്റ്റാഫ് കൗൺസിൽ തീരുമാനപ്രകാരം എല്ലാ ക്ലാസിൻ്റെയും CPTA യോഗം നടത്തി. കഴിഞ്ഞ 3 ക്ലാസ് പി ടി എ യോഗങ്ങളിലൂടെയും ഓരോ യൂനിറ്റ് തീരുമ്പോൾ നൽകുന്നവർക്ക് ഷീറ്റുകളിലൂടെയും ഭൂരിഭാഗം കുട്ടികളും ഓൺലൈൻ പഠനത്തിൽ നല്ല രീതിയിൽ പങ്കാളികളാകുന്നുണ്ട് എന്ന് നമുക്ക് വിലയിരുത്താം. സ്ഥിരമായുള്ള ഓൺലൈൻ പ0നം കുട്ടികളിൽ മടുപ്പുണ്ടാക്കുന്നുണ്ട് എന്നും വായനതിരെ കുറയുന്നു എന്നുമാണ് പൊതുവെയുള്ള വിലയിരുത്തൽ.
പoന പ്രവർത്തനങ്ങളോടൊപ്പം തുല്യ പ്രാധാന്യത്തോടെ  തന്നെ പാഠ്യേതര പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ സംഘടിപ്പിക്കാൻ നമുക്ക് കഴിഞ്ഞു. ഹിന്ദി ദിനം, ടോൾസ്റ്റോയി ദിനം, ഓസോൺ ദിനം എന്നിവ വൈവിധ്യമാർന്ന പരിപടികളോടെയാണ് നാം ആചരിച്ചത് .പരിപാടികളിലെ വൈവിധ്യം പോലെ തന്നെ കുട്ടികളുടെ  പങ്കാളിത്തം കൊണ്ടും മികച്ചു നിന്നവയായി രുന്നു ഓരോ പരിപാടികളും. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് വേണ്ടി കഠിന പ്രവർത്തനങ്ങൾ നടത്തിയ സ്റ്റാഫംങ്ങളെ മുഴുവൻ അഭിനന്ദിക്കുന്നു. CPTA യോഗങ്ങളിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഓൺലൈൻ ക്ലാസുകളിൽ വരുത്തേണ്ട മാറ്റങ്ങൾ,
സെപ്തംബർ ,ഒക്ടോബർ മാസങ്ങളിലെ  പ്രധാന ദിനാചരണങ്ങൾ,
 ഗൃഹസന്ദർശന പരിപാടി
 വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ
  എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്ത് വളരെ മികച്ച രീതിയിൽ തന്നെ  പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ നമുക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

തുടർന്ന്        SRG കൺവീനർമാർ SRG റിപ്പോർട്ട് അവതരിപ്പിച്ചു.
വായന കുറയുന്നു,ഓൺ ലൈൻ ക്ലാസ് മികച്ച രീതിയിൽ നടക്കുന്നു ,ഓൺലൈൻ പ0ന സൗകര്യമില്ലാത്ത കുട്ടികൾ  ഉണ്ട് എന്ന് LP ,UP, HS SRGകൺവീനർമാർ റിപ്പോർട്ട് ചെയ്തു. ചർച്ചയിൽ മാസത്തിൽ ഒരിക്കലെങ്കിലും HS വിഭാഗം അധ്യാപകരും, പ്രൈമറി തലത്തിൽ രണ്ടാഴ്ചയിലൊരിക്കലും കുട്ടികളെ വിളിക്കുക എന്ന നിർദ്ദേശം വെച്ചു. തുടർന്ന് നടന്ന സജീവമായ ചർച്ചയിൽ എടുത്ത തീരുമാനങ്ങൾ
1. ഓൺലൈൻ ക്ലാസ്സജീവമായി മുന്നോട്ട് കൊണ്ടു പോകുന്നതിനായി എല്ലാ അധ്യാപകരും LP, UP കുട്ടികളെ രണ്ടാഴ്ചയിലൊരിക്കലും HS കുട്ടികളെ മാസത്തിലൊരിക്കലും വിളിക്കും.കഴിഞ്ഞ ഒന്നാംപാദ വാർഷിക പരീക്ഷയുടെ ചോദ്യപേപ്പറോ, അല്ലെങ്കിൽ അധ്യാപകർ തയ്യാറാക്കിയ ചോദ്യങ്ങളോ കുട്ടികൾക്ക് നൽകി അതിൻ്റെ ഉത്തരം കണ്ടെത്തി വർക്ക് ബുക്കിൽ എഴുതാൻ പറയാം.
2. കുട്ടികളുടെ മാനസിക ഉല്ലാസം, സർഗ്ഗവാസന പരിപോഷിപ്പിക്കൽ എന്നിവക്കായി മാസത്തിൽ ഒരു ദിവസം കലാപരിപാടികൾ നടത്തും.

3. വിവിധ സ്കോളർഷിപ്പിൻ്റെ ചുമതല കൃഷ്ണൻ മാഷ്, പ്രമോദ് മാഷ് എന്നിവർക്ക് നൽകി.
4. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മുൻ തീരുമാനപ്രകാരമുള്ള ഗൃഹ സന്ദർശനം നിർത്തിവെക്കാനും വളരെ അത്യാവശ്യമുള്ള കുട്ടികളുടെ ഗൃഹസന്ദർശനം നടത്തുന്നതിന് H M, സീനിയർ അസി.സ്റ്റാഫ് സെക്രട്ടറി, മോഹനൻ മാഷ് എന്നിവരെ ചുമതലപ്പെടുത്തി.
5. പഠനപ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്താം
6.ഒക്ടോ. 2 ഗാന്ധിജയന്തി ദിനത്തിൽ
സർഗവാണി (SS ക്ലബ്ബ്
ഗാന്ധി ക്വിസ് ഒക്ടോ.1 ന് രാത്രി 7.30 ന് (SS ക്ലബ്ബ്)
വീഡിയോ പ്രദർശനം
ഗൃഹ ശുചീകരണം (വീടും പരിസരവും വൃത്തിയാക്കുന്നതിൻ്റെ ഫോട്ടോ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്യൽ )
എന്നിവ നടത്തും
7. ഒക്ടോ.1 ന് വൃദ്ധ ദിന പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് സീനിയർ അസി., SS, SRG കൺവീനർമാർ എന്നിവരടങ്ങിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
8. മഹാകവി പി ദിനം',വള്ളത്തോൾ ദിനം, ചങ്ങമ്പുഴ ദിനം എന്നിവ മലയാളം സബ് ജക്ട് കൗൺസിലിനെ ചുമതലപ്പെടുത്തി.
9. ഒക്ടേ.16 ന് ലോക ഭക്ഷ്യ ദിനത്തിൽ ഇലക്കറിയുടെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരിക്കുന്നതിന് ഇലക്കറിയുണ്ടാക്കി ഫോട്ടോയെടുത്ത് ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യൽ. (നാ ച്വറൽ സയൻസ്,ഇക്കോ ക്ലബ്ബ്)
10. വയലാർ ദിനം ആസൂത്രണത്തിന് സീനിയർ അസി.,SS, GKP, ചന്ദ്രംഗദൻ മാസ്റ്റർ ,ഉഷ ടീച്ചർ (LP)എന്നിവരെ ചുമതലപ്പെടുത്തി.
11. UN ദിനം, ദേശി യോദ്ഗ്രഥന ദിനം എന്നിവ SS ക്ലബ്ബിന് ചുമതല നൽകി.
12. ലോകമിത വ്യയ ദിനം ആസൂത്രണം ചെയ്യുന്നതിന് ഗണിത ക്ലബ്ബിന് ചുമതല നൽകി
13. ബഹിരാകാശ വാരം താൽപര്യമുള്ള കുട്ടികൾക്ക് മോഡൽ നിർമ്മാണം ( സയൻസ് ക്ലബ്ബ്)
14. ഗുഗിൾ മീറ്റ് വഴി ഓൺലൈൻ ക്ലാസുകൾ എടുക്കേണ്ടതില്ല.
 14. ചികിൽസാ സഹായം 10000/ രൂപ ചൊവ്വാഴ്ച ഏൽപ്പിക്കും.  ചികിൽസ ധനസഹായമായി നിശ്ചയിച്ച 500 രൂപ മുഴുവൻ സ്റ്റാഫംഗങ്ങളും  ചൊവ്വാഴ്ചയ്ക്കുള്ളിൽ ഏൽപ്പിക്കും.
  സ്റ്റാഫ് സെക്രട്ടറിയുടെ ക്രോഡീകരണത്തോടെ 5.30ന് യോഗം അവസാനിച്ചു


Thursday 17 September 2020

SRG ON 17/07/2020

 Lp SRG report
Online ക്ലാസുകൾ 1.എല്ലാ കുട്ടികളും കാണുന്നുണ്ട് എന്ന് എല്ലാ ക്ലാസ്സ് ടീച്ചേഴ്സ് ഉറപ്പ് വരുത്തുന്നു
2.പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തത് ഗ്രൂപ്പിൽ ഇടുന്നു .ചെയ്യാത്ത കുട്ടികളെ ഫോൺ വിളിച്ച് കാര്യം അന്വേഷിക്കൂ ന്നു
3.രണ്ടാഴ്ചയിൽ ഒരിക്കൽ എല്ലാവരെയും വിളിക്കാറുണ്ട്
4.ഒന്ന് രണ്ടു ക്ലാസുകളിൽ അക്ഷരം,അക്കം ഉറപ്പിക്കാനുള്ള  പ്രവർത്തനങ്ങൾ  നൽകുന്നുണ്ട്.
മൂന്ന് നാല് ക്ലാസ്സിൽ വായന മെച്ചപെടുത്താനുള്ള  പ്രവർത്തനങ്ങൾ നൽകുന്നു
5. കുട്ടികളുടെ മാനസിക ഉല്ലാസം,സർഗ്ഗ വാസന പരിപോഷിപ്പിക്കാൻ എന്നിവ കണക്കിലെടുത്ത് മാസത്തിൽ ഒരു ദിവസം കുട്ടികളുടെ കലാപ രിപാടികൾ നടത്താൻ തീരുമാനിച്ചു
5 അതാത് ക്ലബുകളുടെ തീരുമാന പ്രകാരം കുട്ടികൾക്ക് പറ്റുന്നു ദിനാചരണ ങ്ങൾ നടത്താം..

 HS

വിദ്യാലയപ്രവര്‍ത്തനങ്ങളും ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തന ങ്ങളുംഒക്ടോബര്‍ മാസദിനാചരണങ്ങളും ചര്‍ച്ചചെയ്യുന്നതി നും സബ്ജക്ട് കൗണ്‍സില്‍  കണ്‍വീനര്‍മാര്‍ സീനിയര്‍ അസിസ്റ്റന്‍റ് ,SRG കണ്‍വീനര്‍ HSTമാര്‍ എന്നിവര്‍ പങ്കെടുത്ത HS വിഭാഗം  SRGയോഗം 17/9/2020ഉച്ചയ്ക്ക്  3.00മണിക്ക്  പ്രധാനധ്യാപകന്‍െറ അധ്യക്ഷതയില്‍  ചേര്‍ന്നു.SRG  കണ്‍വീനര്‍  സ്വാഗതം  പറഞ്ഞു.പ്രധാനധ്യാപകന്‍ യോഗനടപടികള്‍ അജണ്ട അവതരിപ്പിച്ച് വിശദീകരിച്ചു.യോഗചര്‍ച്ചയുടെ റിപ്പോര്‍ട്ടിംഗ്.


അജണ്ട:
Class PTA
അക്കാദമികം
ദിനാചരണങ്ങൾ
മറ്റുള്ളവ

 👉സബ്ജക്ട്  കൗണ്‍സില്‍  കണ്‍വീനര്‍മാര്‍ റിപ്പോര്‍ട്ട്  അവതരിപ്പിച്ചു.

ഓരോ വിഷയവുമായി  ബന്ധപ്പെട്ട് ഓണ്‍ലൈന്‍  പഠനപ്രവര്‍ത്തനത്തിന്‍െറ ഭാഗമായി നടത്തിവരുന്ന തുടര്‍പ്രവര്‍ത്തനങ്ങളും അതിനായുള്ള സബ്ജക്ട്  കൗണ്‍സില്‍ ആസൂത്രണങ്ങളും വിശദമാക്കി.

ഒക്ടോബര്‍ മാസദിനാചരണങ്ങളുടെ ചുമതലകളും  ദിനാചരണവുമായി
ബന്ധപ്പട്ട് നടത്താവുന്ന പരിപാടികളും കണ്‍വീനര്‍മാര്‍ പറഞ്ഞു.
വിവിധക്ലബ്ബുകളുടെ രൂപീകരണം വാട്സാപ്പ്  വഴി നടന്നതായി കണ്‍വീനര്‍മാര്‍ അറിയിച്ചു.

വൈകുന്നേരം നല്‍കുന്നസപ്പോര്‍ട്ടിംഗ് ക്ലാസ് വളരെയധികം ഗുണകരമാണെന്ന് ഇംഗ്ലീഷ് കൗണ്‍സില്‍
റിപ്പോര്‍ട്ട് ചെയ്തു

കഴിഞ്ഞ
വര്‍ഷപരീക്ഷകളുടെ ചോദ്യപേപ്പര്‍ കുട്ടികള്‍ക്ക് പരീക്ഷാ പരിചയമുണ്ടാക്കുന്നതിന് നല്‍കുന്നുണ്ടെ ന്ന് മലയാളം കൗണ്‍സില്‍  റിപ്പോര്‍ട്ട്  ചെയ്തു.

👉 എല്ലാ ക്ലാസുകളും ഓണ്‍ലൈനായിഈ മാസത്തെ പിടിഎ യോഗം ചേര്‍ന്നതായി അറിയിച്ചു.

പലകുട്ടികളും വായനയ്ക്ക് വേണ്ടത്രസമയം ചെലവഴിക്കുന്നില്ല എന്നതാണ് പിടിഎ യോഗത്തിലെ പൊതു നിരീക്ഷണം.

SRG കണ്‍വീനറുടെ  ചുമതലയില്‍ വായനാസമയക്രമം തയ്യാറാക്കി സ്റ്റാഫ് കൗണ്‍സില്‍ അംഗീകാരത്തിന് സമര്‍പ്പിക്കും.

പലകുട്ടികളും  നോട്ട് കൃത്യമായി പൂര്‍ത്തിയാക്കി അയക്കാത്തത് രക്ഷാകര്‍ത്താക്കളുടെ ശ്രദ്ധയില്‍ പെടുത്തിയതായി പിടിഎ ചര്‍ച്ചയില്‍  വന്നു.

ചിലകുട്ടികള്‍ക്കെങ്കിലും ഓണ്‍ലൈന്‍ ക്ലാസ്  ഇപ്പോഴും നല്ലരീതിയില്‍ കാണാന്‍ കഴിയാത്ത സാഹചര്യമുണ്ട്.

നെറ്റ് പ്രശ്നം പലപ്പോഴും പഠനത്തെ ബാധിക്കുന്നുണ്ട്.

സാമൂഹികവസ്ഥപരിഗണിച്ച് ഗൃഹസന്ദര്‍ശനം എങ്ങനെ നടത്താമെന്നതില്‍ അഭിപ്രായസമന്വയമുണ്ടായില്ല.

👉ദിനാചരണങ്ങളുടെ ആസൂത്രണം നടന്നു.സബ്ജക്ട് കൗണ്‍സിലുകള്‍ ഏറ്റെടുത്ത പരിപാടികള്‍ പ്രൈമറിവിഭാഗത്തിന്‍െറSRGയില്‍ ചര്‍ച്ചചെയ്ത് സ്റ്റാഫ് കൗണ്‍സില്‍ അംഗീകാരത്തിനായി അവതരിപ്പിക്കും

ഒക്ടോബര്‍മാസം വിദ്യാലയദിനാചരണങ്ങള്‍.

ഒക്ടോബര്‍     
 1 ലോകവൃദ്ധദിനം
 2 ഗാന്ധിജയന്തി
 4 മഹാകവി പി       ജന്മദിനം
10 ദേശീയതപാല്‍ ദിനം,ചങ്ങമ്പുഴ ജന്മദിനം
16 ഭക്ഷ്യദിനം,വള്ള ത്തോള്‍ ജന്മദിനം
24 ഐക്യരാഷ്ട്ര ദിനം
22 വയലാര്‍ ചരമദിനം
30 ലോകമിതവ്യയ ദിനം
31 ദേശീയോദ്ഗ്രഥന
ദിനം

ആസൂത്രണം ചെയ്യാ വുന്ന പരിപാടികള്‍

1 മുത്തച്ഛന്‍ /മുത്ത ശ്ശിക്കും ആശംസാ കാര്‍ഡ്
 സ്വന്തം/അടുത്തുള്ള മുത്തച്ഛന്‍ /മുത്ത ശ്ശിയെ ആദരിക്കല്‍
ഫോട്ടോ.
2ഗാന്ധി ക്വിസ്, ഗാന്ധി വേഷം ഫോട്ടോ /വീഡിയോ
വീടും പരിസരവും ശുചീകരണം
4 പിയുടെ കവിതക ളുടെ ആലാപനം
അനുസ്മരണപ്രഭാഷണം.
10 തപാലിന്‍െറ കഥ
കത്തെഴുത്ത് മത്സരം
സുഹൃത്തിന്/അധ്യാപകര്‍ക്കൊരുകത്ത്
10 ചങ്ങമ്പുഴ കവിത കളുടെ അവതരണം
16 നാടന്‍ ഭക്ഷണം  പാചകക്കുറിപ്പ്
ഭക്ഷണവും ആരോ ഗ്യവും പ്രസംഗം
പത്തിലക്കറികളുടെ
പ്രാധാന്യം പ്രഭാഷണം
കൊറോണയുംഭക്ഷ്യ
സുരക്ഷയും
16 വള്ളത്തോള്‍ കവിതയിലെ ദേശീയ ത പ്രഭാഷണം
24ഐക്യരാഷ്ട്രസഭയുടെ പ്രത്യേകതകള്‍
പരിചയപ്പെടുത്തല്‍
27 വയലാര്‍ ഗാനാ ലാപനം,അനുസ്മരണം
30 കുടുംബത്തിന്‍െറ വരുമാനവും ചെലവും ബഡ്ജറ്റ് തയ്യാറാക്കല്‍
31 ദേശീയത നേരിടുന്ന പ്രശ്ന ങ്ങള്‍ ഉപന്യാസം /പ്രസംഗം

ദിനാചരണത്തിന് കണ്ടെത്തിയ  ദിനങ്ങളും ആസൂത്രണത്തിനായി  അഭിപ്രായപ്പെട്ട തുമായ പരിപാടികള്‍ .

ക്ലബ്ബുകള്‍ ഏറ്റെടുത്ത പരിപാടികള്‍ സംയുക്തമായി പുനരവലോകനം ചെയ്ത് സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിന്‍െറ അംഗീകാരത്തിന് അവതരിപ്പിക്കും.

SRG planning
യോഗം മാത്രം നടക്കുകയും സ്റ്റാഫ് കൗണ്‍സില്‍ അംഗീകാരത്തിന് സമര്‍പ്പിക്കുന്ന  രീതി മതിയെന്നുമുള്ള നിര്‍ദ്ദേശം യോഗം മുന്നോട്ടു വച്ചു

യോഗനടപടികളിലൂടെ വിശദമായി ചര്‍ച്ചചെയതകാര്യങ്ങള്‍ കൗണ്‍സില്‍  അംഗീകാരത്തിന് സമര്‍പ്പിക്കുന്നതാണെന്ന് അധ്യക്ഷന്‍ അറിയിച്ചു.

STAFF MEETING

നോട്ടീസ്
18/09/20 ന് വെള്ളിയാഴ്ച  3 മണിക്ക് സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നതാണ്.  ഗൂഗിൾ മീറ്റിലാണ് യോഗം ചേരുന്നത്.അതിനാൽ മുഴുവൻ സ്റ്റാഫംഗങ്ങളും കൃത്യസമയത്ത് തന്നെ ഓൺലൈനിൽ എത്തണമെന്നഭ്യർത്ഥിക്കുന്നു.
അജണ്ട:
1. ഓൺലൈൻ ക്ലാസ് അവലോകനം
2. ക്ലാസ് പി.ടി.എ യോഗം റിപ്പോർട്ട്
3.ഗൃഹസന്ദർശനം
 4.ഒക്ടോബറിലെ ദിനാചരണങ്ങൾ
5.അധ്യക്ഷൻ്റെ അനുമതിയോടെയുള്ള മറ്റിനങ്ങൾ

OZONE DAY NEWS







 click on "NEWS" to get the news

OZONE DAY CELEBRATIONS NEWS


Wednesday 16 September 2020

ഒാസോൺ ദിനം

 

 

 ഇന്ന് ഓസോൺ ദിനം
Science, Socialscience. Club കളുടെ - ന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന പ്രത്യേക സർഗ വാണി, ഓസോൺവീഡിയോ പ്രദർശനം  ഡിജിറ്റൽ ആൽബം

 

 10C ലെ ജഹ്നു മോഹൻ തയ്യാറാക്കിയ വീഡിയോ


 


 


 

 

 

 

 


 

RESULTS

 Ozone day ....പോസ്റ്ററ് രചന പ്രസംഗം മത്സരം ....

Results .....

Up പോസ്റ്ററ് രചന

1st...Vaika ..6B

2nd..Abhinand U Janardhanan 6A

3rd ..Sreedev Bhanu .5B

HS  പോസ്റ്ററ് രചന

1st .Nethra Mahendran 8E
2nd .Prarthana prakash 9F
3rd.Sneha k .10F
3rd.Nivedya S 9E

പ്രസംഗമത്സരം

HS .-1stThapasya Das 9F
2nd.Sapta N satheesh 9E
3rd.Devapriya K V 10 E
3rd.Nethra Mahendran 8E








 

 

 

Thapasya Das 9F


 Sapta N satheesh 9E


 .Devapriya K V 10 E


 

Nethra Mahendran 8E


 

 ARUSHA RAJ 1A

DIYA SAJI 1B


 

ANANDITHA 1B

SIKHA 1B



THANMAY S DAS 3A



ABHINAND JAYESH 3A





Tuesday 15 September 2020

HINDI DAY 14/09/2020

ഇന്ന് ഹിന്ദി ദിവസ്. ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കുട്ടികളുടെ പ്രസംഗങ്ങളുടെ വീഡിയോ 



Monday 7 September 2020

സർഗ്ഗവേള യുടെ ഭാഗമായി 5A ക്ലാസ്സിലെ വാർത്തകേളി ഗ്രൂപ്പ്‌ അവതരിപ്പിച്ച വാർത്ത

 സർഗ്ഗവേള യുടെ ഭാഗമായി 5A  ക്ലാസ്സിലെ വാർത്തകേളി  ഗ്രൂപ്പ്‌ അവതരിപ്പിച്ച വാർത്ത

 


 

 

 NOTICE FOR STAFF MEETING

 നോട്ടീസ്
8/09/20 ന് ഉച്ചക്ക് 2.30 മണിക്ക് സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നതാണ്.  വാട്ട്സപ്പിലാണ് യോഗം ചേരുന്നത്.അതിനാൽ മുഴുവൻ സ്റ്റാഫംഗങ്ങളും കൃത്യസമയത്ത് തന്നെ ഓൺലൈനിൽ എത്തണമെന്നഭ്യർത്ഥിക്കുന്നു.
അജണ്ട:
1. ഓൺലൈൻ ക്ലാസ് അവലോകനം
2. ക്ലാസ് പി.ടി.എ യോഗം
3. ഗൃഹസന്ദർശനം
4. ഓസോൺ ദിനാചരണം
5. വിവിധ ക്ലബ്ബുകളുടെ രൂപികരണം
6. ടൂറിസം ദിനാചരണം

Sunday 6 September 2020

ജി.എച്ച്.എസ്.എസ് കുട്ടമത്ത് ' (ഹിന്ദി ക്ലബ്ബ് )

    പ്രിയപ്പെട്ട  കുട്ടികളെ ,സപ്തംബർ 14 ഹിന്ദി ദിവസത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ  ഒരു  ഡിജിറ്റൽ  മാഗസിൻ  തയാറാക്കുന്നതിന്   തീരുമാനിച്ചിട്ടുണ്ട്.  അതിലേക്കായി നിങ്ങൾ ഹിന്ദിയിൽ തയാറാക്കിയ കഥ, കവിത ,കാർട്ടൂൺ ,ലേഖനം , ആസ്വാദന കുറിപ്പ് ,ഈ മഹാമാരിയുടെ കാലത്തെ നിങ്ങളുടെ അനുഭവം ,  മഹദ് വചനങ്ങൾ ,പോസ്റ്റർ ,സ്വന്തമായി വരച്ച നല്ല ചിത്രങ്ങൾ ,( കഥ, കവിത, നോവൽ) ഏതെങ്കിലും    ആസ്വാദന കുറിപ്പ് എന്നിവ സപ്തംബർ  ഇരുപതിനുള്ളിൽ അയച്ചുതരേണ്ടതാണ്. അയക്കേണ്ടുന്ന നമ്പർ 1.  ബീന ടീച്ചർ 99950 52 098                                       2.   ഉഷ ടീച്ചർ 9349188448

പച്ചക്കറി കൃഷി

 പിടിഎയുടെ കരുതലിൽ കുട്ടമത്തെ പച്ചക്കറി കൃഷി
ചെറുവത്തൂർ: വിദ്യാലയം തുറക്കുമെന്നും
കുട്ടികൾ വരുമെന്നുമുള്ള പ്രതീക്ഷയിൽ ആരംഭിച്ച കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ പച്ചക്കറി കൃഷിക്ക് കരുതലായി പിടിഎ അംഗങ്ങൾ .ഞായറാഴ്ച ദിവസം മറ്റ് തിരക്കുകൾ മാറ്റി വെച്ച് കുറച്ചു സമയം ചെടികളെ സംരക്ഷിക്കാൻ സമയം കണ്ടെത്തിരിക്കുകയാണ് പിടിഎ അംഗങ്ങൾ. പി ടി എ പ്രസിഡൻ്റ് എം രാജൻ, മദർ പി ടി എ പ്രസിഡൻ്റ് ടി.ആർ പത്മാവതി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.സീനിയർ അസിസ്റ്റൻ്റ് കെ.കൃഷ്ണൻ, പരിസ്ഥിതി ക്ലബ് കോർഡിനേറ്റർ എം മോഹനൻ ,സ്റ്റാഫ് സെക്രട്ടറി എം ദേവദാസ് ,പി.ടി.എ കമ്മിറ്റി അംഗങ്ങളായ പ്രഭാകരൻ എം,ഗംഗാധരൻ വി.വി, സത്യപാലൻ കെ.വി, അശോകൻ, വീണ .വി ,ഉമ.എം സുമതി കെ എന്നിവർ പങ്കെടുത്തു. വഴുതിന ,വെണ്ട, മുളക് ,പയർ ,കയ്‌പ എന്നിവയും കപ്പയും സ്ക്കൂളിൻ്റെ നേതൃത്വത്തിൽ കൃഷി ചെയ്യുന്നുണ്ട്.




 


 
 
 
പിടിഎയുടെ കരുതലിൽ കുട്ടമത്തെ പച്ചക്കറി കൃഷി
➖➖➖➖➖➖➖
07.09.2020

ചെറുവത്തൂർ: വിദ്യാലയം തുറക്കുമെന്നും
കുട്ടികൾ വരുമെന്നുമുള്ള പ്രതീക്ഷയിൽ ആരംഭിച്ച കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ പച്ചക്കറി കൃഷിക്ക് കരുതലായി പിടിഎ അംഗങ്ങൾ. ഞായറാഴ്ച ദിവസം മറ്റ് തിരക്കുകൾ മാറ്റി വെച്ച് കുറച്ചു സമയം ചെടികളെ സംരക്ഷിക്കാൻ സമയം കണ്ടെത്തിരിക്കുകയാണ് പിടിഎ അംഗങ്ങൾ. പി ടി എ പ്രസിഡൻ്റ് എം രാജൻ, മദർ പി ടി എ പ്രസിഡൻ്റ് ടി.ആർ പത്മാവതി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സീനിയർ അസിസ്റ്റൻ്റ് കെ കൃഷ്ണൻ, പരിസ്ഥിതി ക്ലബ് കോർഡിനേറ്റർ എം മോഹനൻ ,സ്റ്റാഫ് സെക്രട്ടറി എം ദേവദാസ് ,പി.ടി.എ കമ്മിറ്റി അംഗങ്ങളായ പ്രഭാകരൻ എം,ഗംഗാധരൻ വി.വി, സത്യപാലൻ കെ.വി, അശോകൻ, വീണ വി, ഉമ എം, സുമതി കെ എന്നിവർ പങ്കെടുത്തു. വഴുതിന, വെണ്ട, മുളക്, പയർ, കയ്‌പ, കപ്പ എന്നിവ സ്ക്കൂളിൻ്റെ നേതൃത്വത്തിൽ കൃഷി ചെയ്യുന്നുണ്ട്.