Saturday 18 September 2021

മുളദിനം ആഘോഷിച്ച് കുട്ടമത്തെ കുട്ടികൾ

മാതൃഭൂമി സീഡ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കുട്ടമത്ത്. കുട്ടമത്ത്: ദേശിയ മുളദിനം വിപുലമായ് ആഘോഷിച്ച് മാതൃഭൂമി സീഡ് പരിസ്ഥിതി ക്ലബ് അംഗങ്ങൾ. കുട്ടമത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങളാണ് വ്യത്യസ്തമായ പരിപാടിയിലൂടെ ശ്രദ്ധനേടിയത്. കുട്ടികൾ വീടുകളിൽ മുളകളെ ആദരിച്ചും, മുളസംരക്ഷണ പോസ്റ്ററുകൾ തയ്യാറാക്കിയും ഈ ദിനം ആഘോഷിച്ചു. കൂടാതെ മുള ദിന വീഡിയോകൾ, പ്രസംഗങ്ങൾ എന്നിവയും ഏറെ ശ്രദ്ധിക്കപ്പെട്ടു.പുല്ല് വർഗ്ഗത്തിൽപെടുന്നഏറ്റവും വലിയ സസ്യം എന്നറിയപ്പെടുന്ന മുള കാട്ടിലും നാട്ടിലും ധാരാളമായി ഉണ്ടായിരുന്നെങ്കിലും ഇന്ന് കൂടുതലും ഉദ്യാനങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഗൃഹോപകരണങ്ങൾ, ഭഷ്യവസ്തുക്കൾ, ഔഷധങ്ങൾ എന്നിവയ്ക്കും ഉത്തമമാണ് മുള.മറ്റ് സസ്യങ്ങളിൽനിന്ന് വ്യത്യസ്തമായി മുള മുപ്പതു ശതമാനത്തോളം ഓക്സിജൻ ഉൽപാദിപ്പിക്കുകയുംകാർ ബൺ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കുകയും ചെയ്യുന്നു.പൂർണമായും ജൈവ രീതിയിൽ വളരുന്ന മുളയുടെ 'മുളയരി പായസം'ഏറെ ഔഷധ ഗുണമുള്ളതാണ് എന്നുമുള്ള അറിവുകൾ കുട്ടികൾ പങ്കുവച്ചു.പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ പരിപാടി നിയന്ത്രിച്ചു . എം മോഹനൻ, കെ കൃഷ്ണൻ, നളിനി എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.

No comments:

Post a Comment