Thursday 14 January 2021

നോട്ടീസ്1 4/01/21 ന് വ്യാഴാഴ്ചസ്റ്റാഫ് കൗൺസിൽ യോഗം

 നോട്ടീസ്
നാളെ 1 4/01/21 ന് വ്യാഴാഴ്ച  7 മണിക്ക് വാട്ട്സപ്പിൽ സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നതാണ്. അതിനാൽ മുഴുവൻ സ്റ്റാഫംഗങ്ങളും കൃത്യസമയത്ത് തന്നെ ഓൺലൈനിൽ എത്തണമെന്നഭ്യർത്ഥിക്കുന്നു.
അജണ്ട:
1. പ്രദേശിക പഠനകേന്ദ്രം
2. ഗ്രീൻ പ്രോട്ടോക്കോൾ
3.അധ്യക്ഷൻ്റെ അനുമതിയോടെയുള്ള മറ്റിനങ്ങൾ

 23/12/2020 നായിരുന്നു നമ്മുടെ കഴിഞ്ഞ    സ്റ്റാഫ് കൗൺസിൽ യോഗം നടന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഭാഗികമായി  സ്കൂൾ തുറന്നതിനാൽ നമുക്ക് രണ്ടാഴ്ചയിലൊരിക്കൽ സ്റ്റാഫ് കൗൺസിൽ ചേരുക എന്ന തീരുമാനം നടപ്പിലാക്കാൻ കഴിഞ്ഞില്ല. എങ്കിലും കഴിഞ്ഞ യോഗത്തിൽ എടുത്ത എല്ലാ തീരുമാനങ്ങളും സമയബന്ധിതമായി പ്രാവർത്തികമാക്കാൻ നമ്മുടെ കൂട്ടായ പ്രവർത്തനം സഹായിച്ചു.
നമ്മുടെ അക്കാദമിക് പ്രവർത്തനം പ്രീ പ്രൈമറി മുതൽ ഒമ്പതാം ക്ലാസ് വരെ ഓൺലൈനായി  വളരെ നല്ല രീതിയിൽ നടക്കുന്നു.SSLC വിദ്യാർത്ഥികൾക്ക് ജനുവരി 1 ന് സ്കൂൾ തുറന്നു. ഒരേ സമയം 50 % കുട്ടികൾക്കു മാത്രമേ വരാൻ കഴിയൂ എന്നതിനാൽ രണ്ട് ഷിഫ്റ്റായാണ് ക്ലാസുകൾ എടുക്കുന്നത്.
സ്റ്റാഫ് കൗൺസിൽ സ്കൂളിന് സംഭാവന നൽകാൻ തീരുമാനിച്ച ഫർണിച്ചറിൽ 15 കസേരകൾ ജനു. 1 നു തന്നെ വാങ്ങി നൽകി.
സ്കൂൾ വികസന സമിതിയുടെ സാമ്പത്തിക സമാഹരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന കുറിയിൽ അംഗങ്ങളെ ചേർക്കുന്നതിന് കഴിഞ്ഞ 3 ഞായറാഴ്ചകളിലും മറ്റ് ദിവസങ്ങളിൽ വൈകുന്നേരവും ഭൂരിഭാഗം സ്റ്റാഫംഗങ്ങളും സ്ക്വാഡ് വർക്ക് നടത്തി. എല്ലാവരെയും അഭിനന്ദിക്കുന്നു. പ്രത്യേകിച്ചും ഇതിന് ചുക്കാൻ പിടിക്കുന്ന സാമ്പത്തിക കമ്മിറ്റി കൺവീനർ, ഹെഡ്മാസ്റ്റർ എന്നിവരെ പ്രത്യേകം അഭിനന്ദിക്കുന്നു.
ജനുവരി ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ക്ലാസ് റൂമുകൾ ഒരുക്കുന്നതിന് ഡിസം 25 ന് സ്റ്റാഫംഗങ്ങൾ, PTA, SMC, SPC എന്നിവർ ചേർന്ന് ഫർണ്ണിച്ചറുകൾ ക്ലാസ് മുറികളിലേക്കെത്തിച്ചു.
ശാസ്ത്രപഥം ജില്ലാതല മൽസരത്തിലേക്ക് ഉപജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട9 പേരിൽ 5 കുട്ടികളും നമ്മുടെ വിദ്യാലയത്തിൽ നിന്നാണ്. സോണിൽ, സായന്തന, അശ്വതി, ഘനശ്യാം, റോണി ത്ത് എന്നീ കുട്ടികളെയും പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും സ്റ്റാഫ് കൗൺസിലിൻ്റെ അഭിനന്ദനം അറിയിക്കുന്നു.
മലയാളത്തിൻ്റെ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറെ അനുസ്മരിച്ച് സീഡ് ക്ലബ്ബ് ഒരുക്കിയ പ്രത്യേക പരിപാടി ശ്രദ്ധേയമായി
കാസറഗോഡ് റവന്യു ജില്ലാതലത്തിൽ റോൾപ്ലേക്ക് രണ്ടാംസ്ഥാനം നേടിയ നമ്മുടെ ഹിന്ദി ക്ലബ്ബിലെ കുട്ടികളെയും അധ്യാപകരെയും അഭിനന്ദിക്കുന്നു.
സഹപാഠികൾക്ക് മാസ്ക് നൽകി കൊണ്ട് 10 Dയിലെ ആദിത്യൻ മാതൃക കാട്ടി.
ഇംഗ്ലീഷ് ക്ലബ്ബിൻ്റെ വിഷൻ 24 ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ചകുട്ടികളെയും അധ്യാപകരെയും അഭിനന്ദിക്കുന്നു. സ്വാമി വിവേകാനന്ദൻ്റെ ജന്മദിനമായ ജനു.12 ന് സാമൂഹ്യ ശാസ്ത്ര ക്ലബ് സംഘടിപ്പിച്ച പരിപാടികൾ മികച്ചതായിരുന്നു.' വൽസ രാജൻ മാഷിൻ്റെ പ്രഭാഷണം ഉജ്വലമായിരുന്നു.
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഊർജ്ജോൽസവം -2020
കവിതാരചന LP - വിഭാഗത്തിൽ ആദിത്യ മനോമി (4B)
Short video- അനാമിക ആർ പ്രമോദ്(8F) എന്നിവർക്ക്
 വിദ്യാഭ്യാസ ജില്ല മൽസരത്തിൽ രണ്ടാം സ്ഥാനം നേടി.
വിജയികൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു.

മികച്ച പ്രവർത്തനങ്ങൾക്കിടയിലും ഒരു കുട്ടിക്ക് കോവിഡ്' സ്ഥിരീകരിച്ചത് അല്പം ആശങ്കയുണ്ടാക്കിയെങ്കിലും തൊട്ടടുത്ത ദിവസം തന്നെ കോവിഡ് സെല്ലിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്കൂൾ ക്ലാസ് മുറികൾ അണു നശീകരണം നടത്തി കുട്ടികളുടെ ആശങ്കയകറ്റി സ്കൂൾ പ്രവർത്തനം തുടങ്ങി.ചർച്ചകളിലൂടെയും
കൂട്ടായ പ്രവർത്തനത്തിലൂടെയും ഇനിയും ഒരുപാട് മുന്നേറാൻ നമുക്ക് കഴിയട്ടെ എന്നാശംസിച്ചു കൊണ്ട് നിർത്തുന്നു.
നന്ദി നമസ്കാരം

അക്ഷരച്ചങ്ങാതി


 പ്രിയമുള്ള കുട്ടികളെ ,രക്ഷിതാക്കളെ ...
നിങ്ങളുടെ വായനാശീലംമോത്സാഹിപ്പിക്കുന്നതിനും പിന്തുണ നൽകുന്നതിനും വിദ്യാലയ ലൈബ്രറി ഒരുങ്ങുകയാണ് ...
ഈ വരുന്ന വെള്ളിയാഴ്ച 15.01.20 21 ന് രാവിലെ 10 മണി മുതൽ 12.30 വരെയുള്ള സമയത്ത് വിദ്യാലയ ലൈബ്രറിയിൽ എത്തി ഇഷ്ടമുള്ള പുസ്തകങ്ങൾ നിങ്ങൾക്ക് എടുക്കാം.
പുസ്തകം മടക്കി നൽകുമ്പോൾ ഒരു ആസ്വാദനക്കുറിപ്പ് കുടി നൽകാൻ മറക്കരുതേ...

ജില്ലാ ഭരണകൂടത്തിൻ്റെ ടെലിവിഷൻ

 

 

 


നമ്മുടെ സ്ക്കൂളിലെ ഒരു കുട്ടിക്ക് ജില്ലാ ഭരണകൂടത്തിൻ്റെ പഠന സഹായിയായ ടെലിവിഷൻ സ്റ്റാഫ് സെക്രട്ടറി DEOയിൽ നിന്നും ഏറ്റുവാങ്ങുന്നു

ഊർജ്ജോൽസവം -2020




കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഊർജ്ജോൽസവം -2020
കവിതാരചന LP - ആദിത്യ മനോമി (4B)
Short video- അനാമിക ആർ പ്രമോദ്(8F)
രണ്ടു പേർക്കും വിദ്യാഭ്യാസ ജില്ല മൽസരത്തിൽ രണ്ടാം സ്ഥാനം
വിജയികൾക്ക് അഭിനന്ദനങ്ങൾ👍👍💐💐

സർഗ്ഗ വാണി

 




 

 

 

1B ക്ലാസ്സിൻ്റെ സർഗ്ഗ വാണി വരെ ഗംഭീരം ...
മുന്നിലും പിന്നിലും പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നു.💐💐💐💐

ദേശീയ യുവജന ദിനം- ഇന്ന് (12.01.2021

 

 

 



 ഇന്ന് (12.01.2021) ജനുവരി 12 സ്വാമി വിവേകാനന്ദന്റെ ജന്മദിനം - ദേശീയ യുവജന ദിനം-



Saturday 9 January 2021

സീഡ് ജില്ലാതല പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം

 

 

 

 

 സീഡ് നടത്തിയ ജില്ലാതല പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സായന്തനക്ക് പ്രധാനാധ്യാപകൻ ജയചന്ദ്രൻ മാഷ് സർട്ടിഫിക്കറ്റ് നല്കുന്നു

Wednesday 6 January 2021

അണുനശീകരണം 



ഹൈസ്ക്കൂള്‍ തല പ്രത്യേക എസ്ആര്‍ജി യോഗം -റിപ്പോര്‍ട്ട്

 ജിഎച്ച്എസ്എസ് കുട്ടമത്ത്
ഹൈസ്ക്കൂള്‍ തല പ്രത്യേക എസ്ആര്‍ജി യോഗം -റിപ്പോര്‍ട്ട്
പത്താം തരത്തിലെ ഒരു വിദ്യാര്‍ഥിക്ക് കോവിഡ് പോസറ്റീവായി റിപ്പോര്‍ട്ട് ലഭിച്ചതിന്റെഅടിസ്ഥാനത്തില്‍,06-01-2021 ചൊവ്വാഴ്ച രാവിലെ 11.50 ന് സ്ററാഫ് റൂമില്‍ ഹൈസ്ക്കൂള്‍ തല പ്രത്യേകഎസ് ആര്‍ ജി യോഗം വിളിച്ചു ചേര്‍ത്തു. കണ്‍വീനര്‍ രമേശന്‍ പുന്നത്തിരിയന്‍ സ്വാഗതം പറഞ്ഞു.
പ്രധാനധ്യാപകന്‍ ശ്രീ ജയചന്ദ്രന്‍ മാസറ്റര്‍ അധ്യക്ഷം വഹിച്ചു.അജണ്ടകളുടെ വിശദീകരണം നല്കി
യോഗനടപടികള്‍ നിയന്ത്രിച്ചു.
അജണ്ട:-
1.കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടുള്ള വിദ്യാലയപ്രവര്‍ത്തനം-പൊതു ചര്‍ച്ച.
2.കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനം ആസൂത്രണം -വിലയിരുത്തല്‍
3.പൊതുപരീക്ഷയെഴുതുന്നതിനുള്ള ആത്മവിശ്വാസം കുട്ടികളിലുണ്ടാക്കുന്നതിന്പരീക്ഷ
പരിശീലനം.
4.കുട്ടികള്‍ സ്ക്കൂളിലെത്തിയാല്‍ പാലിക്കേണ്ടുന്ന കാര്യങ്ങള്‍ രക്ഷിതാക്കളെ അറിയിക്കല്‍.
5.മറ്റ് വിദ്യാലയ കാര്യങ്ങള്‍.
അജണ്ടയുടെ അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചകളില്‍ സ്റ്റാഫ് സിക്രട്ടറി ശ്രീ ദേവദാസ് മാസ്റ്റര്‍,
സീനിയര്‍ അസിസ്റ്റന്റ് കൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ കോവിഡ് സെല്‍ ചേര്‍ന്ന് നടത്തിയ യോഗതീരുമാന
ങ്ങള്‍ സ്റ്റാഫിനെ അറിയിച്ചു.
ഒരു കുട്ടിക്ക് കോവിഡ് പോസറ്റീവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും വിദ്യാലയത്തിന് അവധി
നല്കേണ്ടതില്ല.
ആ കുട്ടിയുടെ മുന്നിലും പിറകിലും ഇരുവശങ്ങളിലും കുട്ടിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തി
യ കുട്ടികളും അഞ്ച് ദിവസത്തെ നിരീക്ഷണത്തില്‍ കഴിയുക.നെഗറ്റീവ് റീപ്പോര്‍ട്ട് ലഭിച്ചാല്‍
വിദ്യാലയത്തിലേക്ക് വരാം.
ക്ലാസ് മുറി അണുവിമുക്തമാക്കി പഠനത്തിന് സജ്ജമാക്കാവുന്നതാണ്.
കോവിഡ് പോസറ്റീവായ കുട്ടി ഇരുന്ന സീറ്റില്‍ ഉച്ചയ്ക്ക് ശേഷം ഇരുന്ന കുട്ടിയേയും നിരീക്ഷണ
ത്തില്‍ കഴിയാം നിര്‍ദ്ദേശിക്കാം.
-കുട്ടികള്‍ പരസ്പരം ഇടപഴകുന്നത് ഒഴിവാക്കുന്നത് തടയേണ്ടതുണ്ട്.അതിനായി ക്ലാസില്ലാത്ത
അധ്യാപകര്‍ നേരത്തെ സ്ക്കൂളിലെത്തി ആവശ്യമായ ഇടപെടലുകള്‍ നടത്തണം.
-ക്ലാസ്സുകളുടെ ഇടവേളകളില്‍ മറ്റധ്യാപകര്‍ ചെന്ന് ജാഗ്രത പാലിക്കേണ്ടതിനെ കുറിച്ച് കുട്ടി
കളോട് സംസാരിക്കണം.
-കുട്ടിക്ക് മാനസീകമായ പിന്തുണനല്കുന്നതിന് അധ്യാപകര്‍ കുട്ടിയെ വിളിക്കേണ്ടതുണ്ട്.ക്ലാസ
ധ്യാപകനും പ്രധാനധ്യാപകനും ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കും.
-കുട്ടികളില്‍ ഇപ്പോഴുള്ള സാമൂഹ്യസാഹചര്യത്തെ കുറിച്ചുള്ള ശരിയായ അവബോധം ഇനിയും
എത്തിയിട്ടില്ല. അവരെ അതിനായി അച്ചടക്കത്തോടെയും സാമൂഹിക അകലം പാലിക്കേണ്ട
തിന്റെയും ആവശ്യകത ബോധിപ്പിക്കണം.അച്ചടക്കിന്റെ ഭാഗമായി യൂണിഫോം ധരിക്കേണ്ട
ത് നിര്‍ബന്ധമാക്കണമെന്ന പിടിഎയുടെ നിര്‍ദ്ദേശം രക്ഷകര്‍ത്താക്കളെ അറിയിക്കണം.
-കുട്ടികളെ ശരിയായി നിയന്ത്രിച്ച് വിദ്യാലയത്തിലേക്ക് പ്രവേശിപ്പിക്കുന്നതിനും അണുനശീക
രണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് സാനിറ്റൈസര്‍ നല്കുന്നതിനും പ്രവേശനകവാടത്തില്‍
അധ്യാപകരുടെ സാന്നിധ്യമുണ്ടാകണം.-സ്ക്കൂളിലേക്കുള്ള പ്രവേശനം പ്രധാനകവാടത്തിലൂടെയും സ്ക്കൂളിന് പിറക് വശത്തുള്ള വഴിയിലൂ
ടെയും മാത്രമായി പരിമിതപ്പെടുത്തണം.അവിടെ കുട്ടികളെ നിരീക്ഷിക്കുന്നതിന് ക്ലാസില്ലാ
ത്ത അധ്യാപകരുടെ സാന്നിധ്യമുണ്ടാകണം.അതിനായി പ്രൈമറി തലത്തില്‍ നിന്ന് രണ്ട്
അധ്യാപകരുടെയും ഹൈസ്ക്കൂള്‍ തലത്തില്‍ നിന്ന് രണ്ടധ്യാപകരുടേയും അധികസേവനം
ആവശ്യമാണ്.ഈ സേവനം ചെയ്യുന്ന അധ്യാപകര്‍ക്ക് ഉച്ചയ്ക്കുള്ള ക്ലാസിലെ വിദ്യാര്‍ഥികള്‍
ക്ലാസില്‍ കയറിയാല്‍ സേവനം അവസാനിപ്പിക്കാം.വൈകുന്നേരം കുട്ടികള്‍ മടങ്ങിപ്പോകുന്ന
സമയത്ത് കുട്ടികളെ ശ്രദ്ധിക്കേണ്ടുന്ന ഉത്തരവാദിത്തം ഉച്ചയ്ക്ക് ക്ലാസെടുക്കുന്ന അധ്യാപകര്‍ക്കാ
ണ്.കുട്ടികളെ നിരീക്ഷിക്കുന്നതിന് അധ്യാപകരെ ക്രമീകരിക്കുന്നതിനുള്ള ചുമതല എസ്ആര്‍
ജി കണ്‍വീനര്‍ രമേശന്‍ പുന്നത്തിരിയനും സ്റ്റഫ് കൗണ്‍സില്‍ സിക്രട്ടറി ദേവദാസ് മാസ്റ്റര്‍ക്കും
നല്കി.
-ഇംഗ്ലീഷ് മീഡിയം കുട്ടികളുടെ ക്ലാസ്സിലേക്ക് അധ്യാപകരുടെ ശ്രദ്ധ കൂടുതലുണ്ടാകേണ്ടതുണ്ട്.
ആയതിനാല്‍ ഇവരുടെ ക്ലാസ്സ് താഴെയുള്ള മുറികളിലേക്ക് മാറ്റി ക്രമീകരിക്കുന്നതാണ്.
-അച്ചടക്കിന്റെ കാര്യത്തില്‍ ഇപ്പോഴത്തെ സാഹചര്യം കൂടുതല്‍ പരിഗണിക്കുന്നതിനാല്‍ കുട്ടി
കള്‍ മുഴുവന്‍ പേരും പോയിക്കഴിഞ്ഞതിനു ശേഷമേ അധ്യാപകര്‍ ക്ലാസ് മുറിയില്‍ നിന്നും
വരാന്‍ പാടുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.കുട്ടികള്‍ മാസ്ക്ക് മൂക്കും വായും മറച്ച്
ധരിക്കുന്നുണ്ടെന്ന കാര്യത്തിലും അധ്യാപകര്‍ പ്രത്യേകമായി ശ്രദ്ധിച്ച് നിര്‍ദ്ദേശം നല്കണം.
-കുട്ടികള്‍ നേരത്തെ സക്കൂളിലെത്തുന്നത് ഒഴിവാക്കണമെന്ന കാര്യം രക്ഷിതാക്കളെ അറിയിക്ക
ണം.കുട്ടികള്‍ ധരിക്കുന്ന മാസ്ക്ക് മൂക്കും വായും മറച്ച് ഊര്‍ന്നുപോകാതെ നില്ക്കുന്ന തരത്തിലുള്ളത്
നല്കണെമന്നും രക്ഷിതാക്കളെ അറിയിക്കണം.രക്ഷകര്‍ത്താക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അറി
യിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യണം.നിര്‍ദ്ദേശങ്ങള്‍
തയ്യാറാക്കുന്നതിനുള്ള ചുമതല സീനിയര്‍ അസിസ്റ്റന്റ് കൃഷ്ണന്‍ മാസ്റ്റര്‍ക്കും എസ്ആര്‍ജി കണ്‍
വീനര്‍ രമേശന്‍ പുന്നത്തിരിയനും നല്കി.
-ശുചിമുറികളും ക്ലാസ്സ് മുറികളും ദിവസവും അണുനശീകരണം നടത്തുന്നകാര്യത്തില്‍ ശ്രദ്ധയു
ണ്ടാകണം.
-അധ്യാപകര്‍ ക്ലാസിലെത്തുന്നതിനുമുമ്പുള്ള സമയം ക്ലാസ് ഇടവേളകള്‍ ആയി കുട്ടികള്‍ ഉപ
യോഗപ്പെടുത്തുന്നത് ശ്രദ്ധിക്കേണ്ടതാണ്.അടുത്ത പിരീഡുള്ള അധ്യാപകന്‍ ക്ലാസിലെത്തന്നതു
വരെ ക്ലാസിലുള്ള അധ്യപകര്‍ അവിടെതന്നെ തുടരുന്നത് കുട്ടികളുടെ അച്ചടക്കത്തെ മെച്ചപ്പെടു
ത്താന്‍ സഹായകമാണ്.അധ്യാപകരുടെ സംഘപ്രവര്‍ത്തനം അച്ചടക്കത്തിന്നായി ഉണ്ടാകണം
കുട്ടികളെ ജാഗ്രതയിലേക്കുമാറ്റാന്‍ ഇത് സഹായിക്കും.കുട്ടികളെ സ്ക്കൂളിന്റെ നിയമാവലിക്കുള്ളി
ലേക്ക് എത്തിക്കുന്നതിന് പ്രാധാന്യം നല്കണം.
-സുരക്ഷയാണ്, റിസള്‍ട്ടിനേക്കാള്‍ പ്രധാനമെന്നതിനാല്‍ അധ്യാപകരുടെ ശ്രദ്ധഅതിനായു
ണ്ടാകണം.മൈക്ക് ശരിയായാക്കി കുട്ടികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇടക്കിടെ നല്കാവുന്നതാണ്.
-12 ക്ലാസ്സ് മുറികള്‍ സജ്ജീകരിച്ചു കഴിഞ്ഞതിനാല്‍ ഓരോ ക്ലാസിനും ഒരേ ക്ലാസ് മുറിതന്നെ ഉ
പയോഗപ്പെടുത്താവുന്നതാണ്.
-അടുത്ത ആഴ്ച മുതല്‍ സമയമാറ്റവും ക്ലാസ് മാറ്റവും ഉണ്ടാകും.കുട്ടികളുടെ മികവ് വിലയിരുത്തുന്ന
തിനായി നടത്തുന്ന പരീക്ഷ 18-01-21 മുതല്‍ നടത്താവുന്നതാണ്.9.15 മുതല്‍ ഇതിനായി ക്ലാസ്
സമയം ക്രമീകരിക്കാം.ഉച്ചയ്ക്ക്,1.15 മുതല്‍ ആരംഭിക്കും.പരീക്ഷയുടെ ചുമതല സുകുമാരന്‍ മാഷി
നും പ്രമോദ് മാഷിനും നല്കി.ചോദ്യങ്ങള്‍ ഏകീകൃതമാണ്.ചോദ്യങ്ങള്‍ തയ്യാറാക്കി സബ്ജക്ട്കൗണ്‍സില്‍ കണ്‍വീനര്‍മാര്‍13-1-21 ന് പ്രമോദ് മാഷിന് പ്രിന്റ് ചെയ്യുന്നതിനായി നല്കേണ്ട
താണ്. 25 മാര്‍ക്കിനുള്ള ചോദ്യങ്ങളാണ് 45 മിനുട്ടുള്ള പരീക്ഷയ്ക്കായി എല്ലാ വിഷയങ്ങള്‍ക്കും
നല്കേണ്ടത്.ഉത്തരമെഴുതാനുള്ള പേപ്പര്‍ സ്ക്കൂളില്‍ നിന്നും നല്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.പരീക്ഷ
സമയക്രമവും ഡ്യൂട്ടിയും പരീക്ഷചുമതലയുള്ളവര്‍ തയ്യാറാക്കും.
എസ്എസ് കെ ഫണ്ടുപയോഗിച്ച് ലൈബ്രറിയില്‍ ആകര്‍ഷകമാക്കുന്നതിനു ആവശ്യമായ തര
ത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനുള്ള ചുമതല ലൈബ്രറി ചുമതലയുള്ള മുഹമ്മദ് കുഞ്ഞി
മാഷിന് നല്കി.ഫണ്ടില്‍ നിന്നും 10000 രൂപ ഇതിനായി നല്കും.
-ഗൃഹസന്ദര്‍ശനം നടത്താന്‍ പറ്റുന്ന സാഹചര്യത്തിനനുസരിച്ച്,ജനുവരി 20 നുള്ളില്‍ നടത്താന്‍
ശ്രമിക്കാവുന്നതാണ്.
-അവധി നല്കുന്ന ക്ലാസ്സുകളിലെ കുട്ടികളുടെ പഠനാവസരവും അധ്യാപകര്‍ക്ക് റിവിഷന്‍ നല്കുന്ന
തിനുള്ള അവസരവും ഓണ്‍ലൈനായി ഉപയോഗപ്പെടുത്താവുന്നതാണ്.തുടര്‍ അവധി നല്കേണ്ടി
വരികയാണെങ്കില്‍ അധ്യാപകര്‍ ഈ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.
--------

സർഗവാണി-6/01/2021


 

Saturday 2 January 2021

Our role play team bagged second place

 


 Our role play team bagged second place in the educational Dist  competition.. congrats the Hindi club ..💐💐💐💐💐💐💐💐

 


 participants

1.AADYA SURESH

2.MAMTHA DADODARAN

3.DEVANANDA K

4.NIVEDYA S

5.CHANDANA KRISHNA

ആശംസാകാർഡ് നിർമ്മാണം


 

ആദിത്യൻ സ്കൂളിലേക്ക് മാസ്ക് നല്കുന്നു..

10 D ക്ലാസ്സിലെ ആദിത്യൻ സ്കൂളിലേക്ക് മാസ്ക് നല്കുന്നു..

ചെറുവത്തൂർ: നീണ്ട ഇടവേളക്കുശേഷം പുതുവർഷ പുലരിയിൽ സ്കൂൾ തുറക്കുമ്പോൾ ചെറുവത്തൂർ കുട്ടമത്ത് സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി ആദിത്യൻ എം.പി തന്റെ ക്ലാസ്സിലെ വിദ്യാർഥികൾക്കും, അദ്ധ്യാപകർക്കുമായി മുഖാവരണം നൽകി സ്കൂളിനും വിദ്യാർഥികൾക്കും മാതൃകയായി.


ചടങ്ങിൽ പ്രഥമ അദ്ധ്യാപകൻ കെ. ജയചന്ദ്രൻ, ക്ലാസ്സ്‌ മാസ്റ്റർ ഈശ്വരൻ കെ. എം, സ്റ്റാഫ് സെക്രട്ടറി എം.ദേവദാസ് മാസ്റ്റർ, മോഹനൻ മാസ്റ്റർ, ജയപ്രകാശ് മാസ്റ്റർ, കെ. കൃഷ്ണൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.



Vision 24 Second Episode-01/01/2021

 Vision 24
Second Episode
Ventured by 8 A& B


വളരെ ഗംഭീരം ..
ഉണ്ണിമായയുടെ അവതരണം സൂപ്പർ...
എല്ലാം കൊണ്ടും മികച്ച വാർത്താ അവതരണത്തോട് കിടപിടിക്കുന്നത് ... ഇംഗ്ലീഷ് ക്ലബ്ബിനും അതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കും അഭിനന്ദനങ്ങൾ💐💐💐💐💐

HEADMASTER

Fantastic Performance👏 ശരിക്കും ഞെട്ടി പോയി. എന്തു മിടുക്കരാണ് നമ്മുടെ കുട്ടികൾ അഭിമാനം തോന്നുന്നു👍👍
By dde pushpa madam

Really Superb,,,,,,So grateful to  Mr.Bauke Paul for having spent his precious time to interact with our children.Thank you so much  Sir for your love and affection towards our little ones. 🙏🏻

SABITHA A K

 ബൗകെ വണ്ടർ പോൾ കഴിഞ്ഞ 40 വർഷമായി ചെറുവത്തൂരിൻ്റെ സുഹൃത്താണ്.അദ്ദേഹo ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് തെക്കെ വളപ്പ് വടക്കേ വളപ്പ് ഭാഗങ്ങളിലാണ്.ഇവിടെയുള്ള പലരുമായും വർഷങ്ങളുടെ അടുപ്പമുണ്ട്. Bauke യുടെ ഏറ്റവും അടുത്ത സുഹൃത്താണ് എൻ്റെ brother Rajeev (Kavithechi 's Husband)വിഷൻ 24 ന് ഒരു ഗസ്റ്റ് വേണെന്ന് പറഞ്ഞപ്പോൾ ഉടൻ തന്നെ Bauke യെ connect ചെയ്തു തരികയായിരുന്നു. അങ്ങനെ അദ്ദേഹവുമായി വീഡിയോ കോളിൽ Contact ചെയ്തു. കുട്ടമത്ത് ഹിൽ, സ്ക്കൂൾ ഇതൊക്കെ അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ട ഇടങ്ങളാണ്. കുട്ടികൾക്കു വേണ്ടിയാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം വളരെ താൽപ്പര്യത്തോടെ ഇതിൽ പങ്കെടുക്കുകയായിരുന്നു. ക്ഷമയോടെ ഞങ്ങളുടെ അഭ്യർത്ഥന കേൾക്കുകയും വീഡിയോകൾ അയച്ചുതരികയും ചെയ്തു.ഈ അവസരം കുട്ടികൾക്ക് നേടിത്തന്ന ശ്രീ.രാജീവ് കാവുട്ടൻ (KSEB) അവർകൾക്ക് ഇംഗ്ലീഷ് ക്ലബ്ബിൻ്റെയും സ്ക്കൂളിൻ്റെയും നന്ദി🙏😁

MANJUSHA M R


school reopened



 

 

 DEO മനോജ് സർ , HM ജയചന്ദ്രൻ സർ ക്ലാസിൽ കുട്ടികൾക്ക് നിർദ്ദേശം നൽകുന്നു.

പുതുവർഷത്തിൽ വിദ്യാലയത്തിന് സമ്മാനവുമായി അധ്യാപക കൂട്ടായ്മ.

 


 പുതുവർഷത്തിൽ വിദ്യാലയത്തിന് സമ്മാനവുമായി അധ്യാപക കൂട്ടായ്മ.
കുട്ടമത്ത്:
വിദ്യാലയത്തിൻ്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിന് പുതുവത്സര സമ്മാനമായി സ്റ്റാഫ് കൗൺസിൽ 50000 രൂപയുടെ കസേരകൾ നല്കി.3 കോടി രൂപ ചെലവിൽ വിദ്യാലയ കെട്ടിടം തയ്യാറായതിൻ്റെ തുടർച്ചയായി വിദ്യാലയത്തിൽ ഫർണിച്ചറിൻ്റെ കുറവ് അനുഭവപ്പെട്ടിരുന്നു. ഇത് പരിഹരിക്കുന്നതിൻ്റെ ഭാഗമായാണ് സ്റ്റാഫ് കൗൺസിൽ ഈ ഒരു തീരുമാനമെടുത്തത്.സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി എം ദേവദാസ് ,സീനിയർ അസിസ്റ്റൻ്റ് കെ.കൃഷ്ണൻ എന്നിവർ ചേർന്ന് പ്രധാനാധ്യാപകൻ കെ.ജയചന്ദ്രന് കസേരകൾ കൈമാറി.

സീഡ് ഓൺലൈൻ ക്വിസ്-2021: ഹൈസ്കൂൾ വിദ്യാർഥികൾക്ക്

 സീഡ് ഓൺലൈൻ ക്വിസ്-2021: ഹൈസ്കൂൾ വിദ്യാർഥികൾക്ക് മത്സരം ഒമ്പതിന്

തൃശ്ശൂർ: മാതൃഭൂമി സീഡും മങ്ങാട്ട് പുരുഷോത്തമ മേനോൻ ഫൗണ്ടേഷനും ചേർന്ന് ജനുവരി ഒമ്പതിന് ഹൈസ്കൂൾ വിദ്യാർഥികൾക്ക് സംസ്ഥാനതല ഓൺലൈൻ ക്വിസ് മത്സരം നടത്തും. വ്യക്തിഗത മത്സരമാണ്. ഇംഗ്ലീഷിലോ മലയാളത്തിലോ ചോദ്യവും ഉത്തരവും തിരഞ്ഞെടുക്കാം.

എട്ട്, ഒമ്പത്, പത്ത് ക്ലാസ് വിദ്യാർഥികൾക്കാണ് മത്സരം. പൊതുവിജ്ഞാനമാണ് വിഷയം. ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 7500 രൂപയും മൂന്നാം സമ്മാനം 5000 രൂപയുമാണ്. 10 പേർക്ക് 1000 രൂപ പ്രോത്സാഹന സമ്മാനവും ലഭിക്കും. കെ. ജി. പ്രാൺസിങ്, രമേഷ് മാള എന്നിവർ ക്വിസ് മാസ്റ്റർമാരാവുമെന്ന് മങ്ങാട്ട് പുരുഷോത്തമ മേനോൻ ഫൗണ്ടേഷൻ മുഖ്യരക്ഷധികാരി സി. ചന്ദ്രിക അറിയിച്ചു.

പങ്കെടുക്കാൻ താത്‌പര്യമുള്ളവർ താഴെ കാണുന്ന ലിങ്ക് വഴി ജനുവരി ആറിനു മുമ്പ് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്- 7592985231, 9446390272.

https://contest.mathrubhumi.com/seedquiz/
പുതുവർഷത്തിൽ വിദ്യാലയത്തിന് സമ്മാനവുമായി അധ്യാപക കൂട്ടായ്മ.
കുട്ടമത്ത്:
വിദ്യാലയത്തിൻ്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിന് പുതുവത്സര സമ്മാനമായി സ്റ്റാഫ് കൗൺസിൽ 50000 രൂപയുടെ കസേരകൾ നല്കി.3 കോടി രൂപ ചെലവിൽ വിദ്യാലയ കെട്ടിടം തയ്യാറായതിൻ്റെ തുടർച്ചയായി വിദ്യാലയത്തിൽ ഫർണിച്ചറിൻ്റെ കുറവ് അനുഭവപ്പെട്ടിരുന്നു. ഇത് പരിഹരിക്കുന്നതിൻ്റെ ഭാഗമായാണ് സ്റ്റാഫ് കൗൺസിൽ ഈ ഒരു തീരുമാനമെടുത്തത്.സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി എം ദേവദാസ് ,സീനിയർ അസിസ്റ്റൻ്റ് കെ.കൃഷ്ണൻ എന്നിവർ ചേർന്ന് പ്രധാനാധ്യാപകൻ കെ.ജയചന്ദ്രന് കസേരകൾ കൈമാറി.

LP SRG-01/01/2021


 ജിഎച്ച്എസ്എസ് കുട്ടമത്ത്
ഹൈസ്ക്കൂള്‍ തല പ്രത്യേക എസ്ആര്‍ജി യോഗം
സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം പത്താം തരത്തിലെ കുട്ടികളുടെ പഠനപരമായ സംശയങ്ങള്‍ ദുരീകരിച്ച് പൊതു
പരീക്ഷയ്ക്ക് തയ്യാറാക്കണം.വിവിധ വിഷയങ്ങളില്‍ പിന്നാക്കമാണ് എന്ന മാനസീക ചിന്തയുള്ള കുട്ടികള്‍ക്ക് പഠന
പിന്തുണ ഉറപ്പാക്കണം.പൊതുപരീക്ഷയക്ക് ഏത് തരത്തില്‍ ഇവരെ തയ്യാറാക്കി മികവുകള്‍ ഉയര്‍ത്താം എന്നുള്ള
ആസൂത്രണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനധ്യാപകന്‍ ശ്രീ.കെ ജയചന്ദ്രന്‍ മാഷുടെ അധ്യക്ഷതയില്‍
01/01/2021 ഉച്ചയ്ക്ക് 12.30 ന് സ്ക്കൂളില്‍ വച്ച് ഹൈസ്ക്കൂള്‍ എസ്ആര്‍ജിയുടെ പ്രത്യേക യോഗം ചേര്‍ന്നു.എസ്ആര്‍ജി കണ്‍
വീനര്‍ രമേശന്‍ പുന്നത്തിരിയന്‍ സ്വാഗതം പറഞ്ഞു.
അജണ്ട
1.കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നത് ഉറപ്പാക്കല്‍.
2.കുട്ടികളുടെ സുരക്ഷ ഉറപ്പാക്കല്‍.(ഇരിപ്പിടം ഒരുക്കല്‍,സുരക്ഷ നിര്‍ദ്ദേശങ്ങള്‍ പതിക്കല്‍)
3.പഠന ക്രമീകരണം.(ടൈം ടേബിള്‍,അധ്യാപകരുടെ സാന്നിധ്യം ഉറപ്പാക്കല്‍)
4.മറ്റ് കാര്യങ്ങള്‍.
യോഗത്തില്‍ ചര്‍ച്ച ചെയ്തകാര്യങ്ങളും നിര്‍ദ്ദേശങ്ങളും.
-അധ്യാപകരുടെ പരിമിതി ഏതെങ്കിലും വിഷയത്തില്‍ ഉണ്ടെങ്കില്‍ സബ്ജക്ട് കൗണ്‍സില്‍ കൂടി ആ വിഷയം
കൈകാര്യം ചെയ്യുന്നതിനുള്ള ക്രമീകരണം ഉറപ്പാക്കണം.അതുപോലെ ,മറ്റ് വിദ്യാലയത്തില്‍ നിന്നും ആവശ്യമായ
സഹായം നേടുന്നതിനുള്ള കാര്യങ്ങള്‍ താമസം വിനാനടപ്പാക്കുന്നതില്‍ ശ്രദ്ധിക്കണം.
-ഏതെങ്കിലും തരത്തില്‍ കുട്ടികള്‍ക്ക് സ്ക്കൂളില്‍ വരാന്‍ പറ്റാത്ത സാഹചര്യമുണ്ടെങ്കില്‍ അത്തരം കുട്ടി കള്‍ക്കായി
ഓണ്‍ലൈനായി (ഗൂഗിള്‍ മീറ്റ്,സൂം )വീഡിയോ വഴിയായി സംശയദുരീകരണം തീര്‍ത്തുകൊടുക്കുന്നതില്‍ പ്രത്യേകം
ശ്രദ്ധ യുണ്ടാകണം.
-കുട്ടികളുടെ ഹാജര്‍ പ്രത്യേകമായി രേഖപ്പെടുത്തി വയ്ക്കന്നകാര്യത്തില്‍ ക്ലാസധ്യാപകന്‍ പ്രത്യേകം ശ്രദ്ധിക്കേ
ണ്ടതാണ് . യൂണിഫോമില്‍ സ്ക്കൂളിലെത്താന്‍ നിര്‍ദ്ദേശം നല്കണം.ആവശ്യമായ സമയം യൂണിഫോംതയ്യാറാക്കുന്നതിന്
നല്കാവുന്നതാണ് .
-എല്ലാ വിഷയങ്ങളുടേയും റിവിഷനായിരിക്കണം പ്രത്യേകം പ്രാധാന്യം നല്കേണ്ടത് . വിദ്യാഭ്യാസ വകുപ്പ് പുറ
ത്തിറക്കിയ വിഷയങ്ങളുടെ ക്രമീകരണം എല്ലാ അധ്യാപകരും ശ്രദ്ധിക്കേണ്ടതാണ് .
-ഹൈസ്ക്കൂള്‍ അധ്യാപകര്‍ എല്ലാവരും വിദ്യാലയത്തില്‍ എത്തേണ്ടതാണ്.
-കോവിഡ് ബാധിതരോ,കണ്ടെയ്ന്‍മെന്റ് സോണിലുള്ളവരോ ക്വാറന്റൈനിലുള്ളവരോ ആയ കുട്ടികളോ
അധ്യാപകരോ,മറ്റ് സ്റ്റാഫോ വിദ്യാലയത്തില്‍ വരേണ്ടതില്ല.
-സാമൂഹിക ശാരീരിക അകലം പാലിക്കേണ്ടതിന്റെയും മറ്റ് സുരക്ഷ നിര്‍ദ്ദേശങ്ങളുടെയും സൂചനകള്‍ ക്ലാസ്
മുറികളിലും മറ്റ് സ്ഥലങ്ങളിലും പതിക്കേണ്ടതാണ്.( തയ്യാറാക്കുന്നതിനുള്ള ചുമതല രമേശന്‍ പുന്നത്തിരിയന്‍ ,സുവര്‍
ണ്ണന്‍ മാഷ് എന്നിവര്‍ക്ക് നല്കി.)
-കോവിഡ് സെല്‍ രൂപീകരിച്ച് സ്ക്കൂള്‍ തല പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കണം.
-വിദ്യാര്‍ഥികള്‍ക്ക് സ്ക്കൂളിലെത്തിയാല്‍ കൈകഴുകുന്നതിനു് ആവശ്യമായ ഹാന്റ് വാഷ് ,സോപ്പ് എന്നി വ ഒരു
ക്കണം.ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കുന്നതിന് അധ്യാപകരെ ചുമതലപ്പെടുത്തി.ക്ലാസ് ആരംഭിക്കുന്ന സമയത്തു
ള്ള അധ്യാപകര്‍ കുട്ടികള്‍ വരുമ്പോഴും ക്ലാസ് അവസാനിക്കുന്ന സമയത്തുള്ള അധ്യാപകര്‍ സ്ക്കൂള്‍വിടുമ്പോഴും കുട്ടികളുടെ
സുരക്ഷ ഉറപ്പാക്കണം.
-ക്ലാസ്സ് മുറികളുടെ ജനാലകള്‍ അടച്ചിടാതെ എപ്പോഴും വായുസഞ്ചാരത്തിനായി തുറന്നിടണം.കുട്ടികള്‍ഭക്ഷ
ണപാനീയങ്ങളോ,മറ്റ് വസ്തുക്കളോ കൈമാറ്റം ചെയ്തുപയോഗിക്കരുതെന്ന് പ്രത്യേകം നിര്‍ദ്ദേശം നല്കണം.-ഏതെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥത പ്രകടമാക്കുന്ന കുട്ടികള്‍,അധ്യാപകര്‍,മറ്റ് ജീവനക്കാര്‍
എന്നിവരെ നിരീക്ഷിക്കുന്നതിനായി സിക്ക് റൂം തയ്യാറാക്കി സ്റ്റിക്കര്‍ പതിപ്പിക്കേണ്ടതാണ് .
-ക്ലാസ് നടത്തിപ്പുമായി ബന്ധപ്പെട്ട് പൊതു പരീക്ഷയാകുന്നതുവരെയുള്ള പഠനക്രമീകരണാസൂത്രണം
തയ്യാറാക്കണം.
-കുട്ടികള്‍ പരസ്പരം തിരക്കു കൂട്ടി പോകുന്ന രീതി ഒഴിവാക്കണം.ആവശ്യമെങ്കില്‍ ഷിഫ്റ്റ് രീതി നടപ്പിലാക്കു
ന്നതില്‍ ശ്രദ്ധിക്കണം.കുട്ടികള്‍ സ്ക്കൂളില്‍ വരുന്നതിന് രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങേണ്ടതാണ് .
-അക്കാദമികമായ ആസൂത്രണങ്ങള്‍ വിവിധ വിഷയങ്ങളുടെ സബ്ജക്ട് കൗണ്‍സില്‍ ചേര്‍ന്ന് തയ്യാറാക്കേണ്ട
താണ് .
-കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിദ്യാര്‍ഥികളുടെ ഗൃഹസന്ദര്‍ശനം നടത്തി ,കുട്ടികളില്‍ ആത്മവിശ്വാ
സം ഉണ്ടാക്കുന്നതിന് ശ്രമിക്കാവുന്നതാണ് .
-സ്റ്റാഫ് കൗണ്‍സില്‍,സബ്ജക്ട് കൗണ്‍സില്‍ ,എസ്ആര്‍ജിഎന്നിവ ചേര്‍ന്ന് സ്ക്കൂള്‍ നടത്തിപ്പിനുള്ള സമയ
ക്രമീകരണവും പഠനക്രമീകരണവും തയ്യാറാക്കേണ്ടതാണ് .(സീനിയര്‍ അസിസ്റ്റന്റ് കൃഷ്ണന്‍ മാസ്റ്റര്‍,എസ്ആര്‍ജി
കണ്‍വീനര്‍ രമേശന്‍ പുന്നത്തിരിയന്‍,ജയപ്രകാശ് മാസ്റ്റര്‍ എന്നിവരെ ഇതിനായി ചുമതലപ്പെടുത്തി)
-സബ്ജക്ട് കൗണ്‍സില്‍ കൂടി വിഷയം ഏത് തരത്തിലാണ് കുട്ടികള്‍ക്ക മികവ് വളര്‍ത്തുന്നതിന് അവതരി
പ്പിക്കുന്നത് , പരീക്ഷയ്ക്കുള്ള ഒരുക്കം ഏത് തരത്തിലാണ് സജ്ജമാക്കുന്നത് എന്നത് ആലോചിച്ച് റിപ്പോര്‍ട്ട് പ്രധാന
ധ്യാപകന് നല്കണം.
-ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് പഠനപിന്തുണഒരുക്കുന്നതിന് പാഠഭാഗങ്ങളുടെ ആസൂ
ത്രണം യൂണിറ്റ് പ്ലാന്‍ ,ദൈനംദിനാസൂത്രണം എന്നിവ തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിലായിരിക്കണം.പാഠാ
സൂത്രണം പ്രധാനധ്യാപകന് സമര്‍പ്പിക്കേണ്ടതാണ് .
-കുട്ടികളുടെ മികവ് തുടര്‍മൂല്യനിര്‍ണ്ണയത്തിലൂടെ വിലയിരുത്തി ,നിഷ്കര്‍ഷിച്ച പഠനനേട്ടത്തിന്ആവശ്യമായ
പരിഹാരപഠനരീതി തയ്യാറാക്കേണ്ടതാണ് .