Wednesday 6 January 2021

ഹൈസ്ക്കൂള്‍ തല പ്രത്യേക എസ്ആര്‍ജി യോഗം -റിപ്പോര്‍ട്ട്

 ജിഎച്ച്എസ്എസ് കുട്ടമത്ത്
ഹൈസ്ക്കൂള്‍ തല പ്രത്യേക എസ്ആര്‍ജി യോഗം -റിപ്പോര്‍ട്ട്
പത്താം തരത്തിലെ ഒരു വിദ്യാര്‍ഥിക്ക് കോവിഡ് പോസറ്റീവായി റിപ്പോര്‍ട്ട് ലഭിച്ചതിന്റെഅടിസ്ഥാനത്തില്‍,06-01-2021 ചൊവ്വാഴ്ച രാവിലെ 11.50 ന് സ്ററാഫ് റൂമില്‍ ഹൈസ്ക്കൂള്‍ തല പ്രത്യേകഎസ് ആര്‍ ജി യോഗം വിളിച്ചു ചേര്‍ത്തു. കണ്‍വീനര്‍ രമേശന്‍ പുന്നത്തിരിയന്‍ സ്വാഗതം പറഞ്ഞു.
പ്രധാനധ്യാപകന്‍ ശ്രീ ജയചന്ദ്രന്‍ മാസറ്റര്‍ അധ്യക്ഷം വഹിച്ചു.അജണ്ടകളുടെ വിശദീകരണം നല്കി
യോഗനടപടികള്‍ നിയന്ത്രിച്ചു.
അജണ്ട:-
1.കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടുള്ള വിദ്യാലയപ്രവര്‍ത്തനം-പൊതു ചര്‍ച്ച.
2.കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനം ആസൂത്രണം -വിലയിരുത്തല്‍
3.പൊതുപരീക്ഷയെഴുതുന്നതിനുള്ള ആത്മവിശ്വാസം കുട്ടികളിലുണ്ടാക്കുന്നതിന്പരീക്ഷ
പരിശീലനം.
4.കുട്ടികള്‍ സ്ക്കൂളിലെത്തിയാല്‍ പാലിക്കേണ്ടുന്ന കാര്യങ്ങള്‍ രക്ഷിതാക്കളെ അറിയിക്കല്‍.
5.മറ്റ് വിദ്യാലയ കാര്യങ്ങള്‍.
അജണ്ടയുടെ അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചകളില്‍ സ്റ്റാഫ് സിക്രട്ടറി ശ്രീ ദേവദാസ് മാസ്റ്റര്‍,
സീനിയര്‍ അസിസ്റ്റന്റ് കൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ കോവിഡ് സെല്‍ ചേര്‍ന്ന് നടത്തിയ യോഗതീരുമാന
ങ്ങള്‍ സ്റ്റാഫിനെ അറിയിച്ചു.
ഒരു കുട്ടിക്ക് കോവിഡ് പോസറ്റീവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും വിദ്യാലയത്തിന് അവധി
നല്കേണ്ടതില്ല.
ആ കുട്ടിയുടെ മുന്നിലും പിറകിലും ഇരുവശങ്ങളിലും കുട്ടിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തി
യ കുട്ടികളും അഞ്ച് ദിവസത്തെ നിരീക്ഷണത്തില്‍ കഴിയുക.നെഗറ്റീവ് റീപ്പോര്‍ട്ട് ലഭിച്ചാല്‍
വിദ്യാലയത്തിലേക്ക് വരാം.
ക്ലാസ് മുറി അണുവിമുക്തമാക്കി പഠനത്തിന് സജ്ജമാക്കാവുന്നതാണ്.
കോവിഡ് പോസറ്റീവായ കുട്ടി ഇരുന്ന സീറ്റില്‍ ഉച്ചയ്ക്ക് ശേഷം ഇരുന്ന കുട്ടിയേയും നിരീക്ഷണ
ത്തില്‍ കഴിയാം നിര്‍ദ്ദേശിക്കാം.
-കുട്ടികള്‍ പരസ്പരം ഇടപഴകുന്നത് ഒഴിവാക്കുന്നത് തടയേണ്ടതുണ്ട്.അതിനായി ക്ലാസില്ലാത്ത
അധ്യാപകര്‍ നേരത്തെ സ്ക്കൂളിലെത്തി ആവശ്യമായ ഇടപെടലുകള്‍ നടത്തണം.
-ക്ലാസ്സുകളുടെ ഇടവേളകളില്‍ മറ്റധ്യാപകര്‍ ചെന്ന് ജാഗ്രത പാലിക്കേണ്ടതിനെ കുറിച്ച് കുട്ടി
കളോട് സംസാരിക്കണം.
-കുട്ടിക്ക് മാനസീകമായ പിന്തുണനല്കുന്നതിന് അധ്യാപകര്‍ കുട്ടിയെ വിളിക്കേണ്ടതുണ്ട്.ക്ലാസ
ധ്യാപകനും പ്രധാനധ്യാപകനും ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കും.
-കുട്ടികളില്‍ ഇപ്പോഴുള്ള സാമൂഹ്യസാഹചര്യത്തെ കുറിച്ചുള്ള ശരിയായ അവബോധം ഇനിയും
എത്തിയിട്ടില്ല. അവരെ അതിനായി അച്ചടക്കത്തോടെയും സാമൂഹിക അകലം പാലിക്കേണ്ട
തിന്റെയും ആവശ്യകത ബോധിപ്പിക്കണം.അച്ചടക്കിന്റെ ഭാഗമായി യൂണിഫോം ധരിക്കേണ്ട
ത് നിര്‍ബന്ധമാക്കണമെന്ന പിടിഎയുടെ നിര്‍ദ്ദേശം രക്ഷകര്‍ത്താക്കളെ അറിയിക്കണം.
-കുട്ടികളെ ശരിയായി നിയന്ത്രിച്ച് വിദ്യാലയത്തിലേക്ക് പ്രവേശിപ്പിക്കുന്നതിനും അണുനശീക
രണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് സാനിറ്റൈസര്‍ നല്കുന്നതിനും പ്രവേശനകവാടത്തില്‍
അധ്യാപകരുടെ സാന്നിധ്യമുണ്ടാകണം.-സ്ക്കൂളിലേക്കുള്ള പ്രവേശനം പ്രധാനകവാടത്തിലൂടെയും സ്ക്കൂളിന് പിറക് വശത്തുള്ള വഴിയിലൂ
ടെയും മാത്രമായി പരിമിതപ്പെടുത്തണം.അവിടെ കുട്ടികളെ നിരീക്ഷിക്കുന്നതിന് ക്ലാസില്ലാ
ത്ത അധ്യാപകരുടെ സാന്നിധ്യമുണ്ടാകണം.അതിനായി പ്രൈമറി തലത്തില്‍ നിന്ന് രണ്ട്
അധ്യാപകരുടെയും ഹൈസ്ക്കൂള്‍ തലത്തില്‍ നിന്ന് രണ്ടധ്യാപകരുടേയും അധികസേവനം
ആവശ്യമാണ്.ഈ സേവനം ചെയ്യുന്ന അധ്യാപകര്‍ക്ക് ഉച്ചയ്ക്കുള്ള ക്ലാസിലെ വിദ്യാര്‍ഥികള്‍
ക്ലാസില്‍ കയറിയാല്‍ സേവനം അവസാനിപ്പിക്കാം.വൈകുന്നേരം കുട്ടികള്‍ മടങ്ങിപ്പോകുന്ന
സമയത്ത് കുട്ടികളെ ശ്രദ്ധിക്കേണ്ടുന്ന ഉത്തരവാദിത്തം ഉച്ചയ്ക്ക് ക്ലാസെടുക്കുന്ന അധ്യാപകര്‍ക്കാ
ണ്.കുട്ടികളെ നിരീക്ഷിക്കുന്നതിന് അധ്യാപകരെ ക്രമീകരിക്കുന്നതിനുള്ള ചുമതല എസ്ആര്‍
ജി കണ്‍വീനര്‍ രമേശന്‍ പുന്നത്തിരിയനും സ്റ്റഫ് കൗണ്‍സില്‍ സിക്രട്ടറി ദേവദാസ് മാസ്റ്റര്‍ക്കും
നല്കി.
-ഇംഗ്ലീഷ് മീഡിയം കുട്ടികളുടെ ക്ലാസ്സിലേക്ക് അധ്യാപകരുടെ ശ്രദ്ധ കൂടുതലുണ്ടാകേണ്ടതുണ്ട്.
ആയതിനാല്‍ ഇവരുടെ ക്ലാസ്സ് താഴെയുള്ള മുറികളിലേക്ക് മാറ്റി ക്രമീകരിക്കുന്നതാണ്.
-അച്ചടക്കിന്റെ കാര്യത്തില്‍ ഇപ്പോഴത്തെ സാഹചര്യം കൂടുതല്‍ പരിഗണിക്കുന്നതിനാല്‍ കുട്ടി
കള്‍ മുഴുവന്‍ പേരും പോയിക്കഴിഞ്ഞതിനു ശേഷമേ അധ്യാപകര്‍ ക്ലാസ് മുറിയില്‍ നിന്നും
വരാന്‍ പാടുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.കുട്ടികള്‍ മാസ്ക്ക് മൂക്കും വായും മറച്ച്
ധരിക്കുന്നുണ്ടെന്ന കാര്യത്തിലും അധ്യാപകര്‍ പ്രത്യേകമായി ശ്രദ്ധിച്ച് നിര്‍ദ്ദേശം നല്കണം.
-കുട്ടികള്‍ നേരത്തെ സക്കൂളിലെത്തുന്നത് ഒഴിവാക്കണമെന്ന കാര്യം രക്ഷിതാക്കളെ അറിയിക്ക
ണം.കുട്ടികള്‍ ധരിക്കുന്ന മാസ്ക്ക് മൂക്കും വായും മറച്ച് ഊര്‍ന്നുപോകാതെ നില്ക്കുന്ന തരത്തിലുള്ളത്
നല്കണെമന്നും രക്ഷിതാക്കളെ അറിയിക്കണം.രക്ഷകര്‍ത്താക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അറി
യിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യണം.നിര്‍ദ്ദേശങ്ങള്‍
തയ്യാറാക്കുന്നതിനുള്ള ചുമതല സീനിയര്‍ അസിസ്റ്റന്റ് കൃഷ്ണന്‍ മാസ്റ്റര്‍ക്കും എസ്ആര്‍ജി കണ്‍
വീനര്‍ രമേശന്‍ പുന്നത്തിരിയനും നല്കി.
-ശുചിമുറികളും ക്ലാസ്സ് മുറികളും ദിവസവും അണുനശീകരണം നടത്തുന്നകാര്യത്തില്‍ ശ്രദ്ധയു
ണ്ടാകണം.
-അധ്യാപകര്‍ ക്ലാസിലെത്തുന്നതിനുമുമ്പുള്ള സമയം ക്ലാസ് ഇടവേളകള്‍ ആയി കുട്ടികള്‍ ഉപ
യോഗപ്പെടുത്തുന്നത് ശ്രദ്ധിക്കേണ്ടതാണ്.അടുത്ത പിരീഡുള്ള അധ്യാപകന്‍ ക്ലാസിലെത്തന്നതു
വരെ ക്ലാസിലുള്ള അധ്യപകര്‍ അവിടെതന്നെ തുടരുന്നത് കുട്ടികളുടെ അച്ചടക്കത്തെ മെച്ചപ്പെടു
ത്താന്‍ സഹായകമാണ്.അധ്യാപകരുടെ സംഘപ്രവര്‍ത്തനം അച്ചടക്കത്തിന്നായി ഉണ്ടാകണം
കുട്ടികളെ ജാഗ്രതയിലേക്കുമാറ്റാന്‍ ഇത് സഹായിക്കും.കുട്ടികളെ സ്ക്കൂളിന്റെ നിയമാവലിക്കുള്ളി
ലേക്ക് എത്തിക്കുന്നതിന് പ്രാധാന്യം നല്കണം.
-സുരക്ഷയാണ്, റിസള്‍ട്ടിനേക്കാള്‍ പ്രധാനമെന്നതിനാല്‍ അധ്യാപകരുടെ ശ്രദ്ധഅതിനായു
ണ്ടാകണം.മൈക്ക് ശരിയായാക്കി കുട്ടികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇടക്കിടെ നല്കാവുന്നതാണ്.
-12 ക്ലാസ്സ് മുറികള്‍ സജ്ജീകരിച്ചു കഴിഞ്ഞതിനാല്‍ ഓരോ ക്ലാസിനും ഒരേ ക്ലാസ് മുറിതന്നെ ഉ
പയോഗപ്പെടുത്താവുന്നതാണ്.
-അടുത്ത ആഴ്ച മുതല്‍ സമയമാറ്റവും ക്ലാസ് മാറ്റവും ഉണ്ടാകും.കുട്ടികളുടെ മികവ് വിലയിരുത്തുന്ന
തിനായി നടത്തുന്ന പരീക്ഷ 18-01-21 മുതല്‍ നടത്താവുന്നതാണ്.9.15 മുതല്‍ ഇതിനായി ക്ലാസ്
സമയം ക്രമീകരിക്കാം.ഉച്ചയ്ക്ക്,1.15 മുതല്‍ ആരംഭിക്കും.പരീക്ഷയുടെ ചുമതല സുകുമാരന്‍ മാഷി
നും പ്രമോദ് മാഷിനും നല്കി.ചോദ്യങ്ങള്‍ ഏകീകൃതമാണ്.ചോദ്യങ്ങള്‍ തയ്യാറാക്കി സബ്ജക്ട്കൗണ്‍സില്‍ കണ്‍വീനര്‍മാര്‍13-1-21 ന് പ്രമോദ് മാഷിന് പ്രിന്റ് ചെയ്യുന്നതിനായി നല്കേണ്ട
താണ്. 25 മാര്‍ക്കിനുള്ള ചോദ്യങ്ങളാണ് 45 മിനുട്ടുള്ള പരീക്ഷയ്ക്കായി എല്ലാ വിഷയങ്ങള്‍ക്കും
നല്കേണ്ടത്.ഉത്തരമെഴുതാനുള്ള പേപ്പര്‍ സ്ക്കൂളില്‍ നിന്നും നല്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.പരീക്ഷ
സമയക്രമവും ഡ്യൂട്ടിയും പരീക്ഷചുമതലയുള്ളവര്‍ തയ്യാറാക്കും.
എസ്എസ് കെ ഫണ്ടുപയോഗിച്ച് ലൈബ്രറിയില്‍ ആകര്‍ഷകമാക്കുന്നതിനു ആവശ്യമായ തര
ത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനുള്ള ചുമതല ലൈബ്രറി ചുമതലയുള്ള മുഹമ്മദ് കുഞ്ഞി
മാഷിന് നല്കി.ഫണ്ടില്‍ നിന്നും 10000 രൂപ ഇതിനായി നല്കും.
-ഗൃഹസന്ദര്‍ശനം നടത്താന്‍ പറ്റുന്ന സാഹചര്യത്തിനനുസരിച്ച്,ജനുവരി 20 നുള്ളില്‍ നടത്താന്‍
ശ്രമിക്കാവുന്നതാണ്.
-അവധി നല്കുന്ന ക്ലാസ്സുകളിലെ കുട്ടികളുടെ പഠനാവസരവും അധ്യാപകര്‍ക്ക് റിവിഷന്‍ നല്കുന്ന
തിനുള്ള അവസരവും ഓണ്‍ലൈനായി ഉപയോഗപ്പെടുത്താവുന്നതാണ്.തുടര്‍ അവധി നല്കേണ്ടി
വരികയാണെങ്കില്‍ അധ്യാപകര്‍ ഈ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.
--------

No comments:

Post a Comment