Thursday 14 January 2021

നോട്ടീസ്1 4/01/21 ന് വ്യാഴാഴ്ചസ്റ്റാഫ് കൗൺസിൽ യോഗം

 നോട്ടീസ്
നാളെ 1 4/01/21 ന് വ്യാഴാഴ്ച  7 മണിക്ക് വാട്ട്സപ്പിൽ സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നതാണ്. അതിനാൽ മുഴുവൻ സ്റ്റാഫംഗങ്ങളും കൃത്യസമയത്ത് തന്നെ ഓൺലൈനിൽ എത്തണമെന്നഭ്യർത്ഥിക്കുന്നു.
അജണ്ട:
1. പ്രദേശിക പഠനകേന്ദ്രം
2. ഗ്രീൻ പ്രോട്ടോക്കോൾ
3.അധ്യക്ഷൻ്റെ അനുമതിയോടെയുള്ള മറ്റിനങ്ങൾ

 23/12/2020 നായിരുന്നു നമ്മുടെ കഴിഞ്ഞ    സ്റ്റാഫ് കൗൺസിൽ യോഗം നടന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഭാഗികമായി  സ്കൂൾ തുറന്നതിനാൽ നമുക്ക് രണ്ടാഴ്ചയിലൊരിക്കൽ സ്റ്റാഫ് കൗൺസിൽ ചേരുക എന്ന തീരുമാനം നടപ്പിലാക്കാൻ കഴിഞ്ഞില്ല. എങ്കിലും കഴിഞ്ഞ യോഗത്തിൽ എടുത്ത എല്ലാ തീരുമാനങ്ങളും സമയബന്ധിതമായി പ്രാവർത്തികമാക്കാൻ നമ്മുടെ കൂട്ടായ പ്രവർത്തനം സഹായിച്ചു.
നമ്മുടെ അക്കാദമിക് പ്രവർത്തനം പ്രീ പ്രൈമറി മുതൽ ഒമ്പതാം ക്ലാസ് വരെ ഓൺലൈനായി  വളരെ നല്ല രീതിയിൽ നടക്കുന്നു.SSLC വിദ്യാർത്ഥികൾക്ക് ജനുവരി 1 ന് സ്കൂൾ തുറന്നു. ഒരേ സമയം 50 % കുട്ടികൾക്കു മാത്രമേ വരാൻ കഴിയൂ എന്നതിനാൽ രണ്ട് ഷിഫ്റ്റായാണ് ക്ലാസുകൾ എടുക്കുന്നത്.
സ്റ്റാഫ് കൗൺസിൽ സ്കൂളിന് സംഭാവന നൽകാൻ തീരുമാനിച്ച ഫർണിച്ചറിൽ 15 കസേരകൾ ജനു. 1 നു തന്നെ വാങ്ങി നൽകി.
സ്കൂൾ വികസന സമിതിയുടെ സാമ്പത്തിക സമാഹരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന കുറിയിൽ അംഗങ്ങളെ ചേർക്കുന്നതിന് കഴിഞ്ഞ 3 ഞായറാഴ്ചകളിലും മറ്റ് ദിവസങ്ങളിൽ വൈകുന്നേരവും ഭൂരിഭാഗം സ്റ്റാഫംഗങ്ങളും സ്ക്വാഡ് വർക്ക് നടത്തി. എല്ലാവരെയും അഭിനന്ദിക്കുന്നു. പ്രത്യേകിച്ചും ഇതിന് ചുക്കാൻ പിടിക്കുന്ന സാമ്പത്തിക കമ്മിറ്റി കൺവീനർ, ഹെഡ്മാസ്റ്റർ എന്നിവരെ പ്രത്യേകം അഭിനന്ദിക്കുന്നു.
ജനുവരി ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ക്ലാസ് റൂമുകൾ ഒരുക്കുന്നതിന് ഡിസം 25 ന് സ്റ്റാഫംഗങ്ങൾ, PTA, SMC, SPC എന്നിവർ ചേർന്ന് ഫർണ്ണിച്ചറുകൾ ക്ലാസ് മുറികളിലേക്കെത്തിച്ചു.
ശാസ്ത്രപഥം ജില്ലാതല മൽസരത്തിലേക്ക് ഉപജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട9 പേരിൽ 5 കുട്ടികളും നമ്മുടെ വിദ്യാലയത്തിൽ നിന്നാണ്. സോണിൽ, സായന്തന, അശ്വതി, ഘനശ്യാം, റോണി ത്ത് എന്നീ കുട്ടികളെയും പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും സ്റ്റാഫ് കൗൺസിലിൻ്റെ അഭിനന്ദനം അറിയിക്കുന്നു.
മലയാളത്തിൻ്റെ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറെ അനുസ്മരിച്ച് സീഡ് ക്ലബ്ബ് ഒരുക്കിയ പ്രത്യേക പരിപാടി ശ്രദ്ധേയമായി
കാസറഗോഡ് റവന്യു ജില്ലാതലത്തിൽ റോൾപ്ലേക്ക് രണ്ടാംസ്ഥാനം നേടിയ നമ്മുടെ ഹിന്ദി ക്ലബ്ബിലെ കുട്ടികളെയും അധ്യാപകരെയും അഭിനന്ദിക്കുന്നു.
സഹപാഠികൾക്ക് മാസ്ക് നൽകി കൊണ്ട് 10 Dയിലെ ആദിത്യൻ മാതൃക കാട്ടി.
ഇംഗ്ലീഷ് ക്ലബ്ബിൻ്റെ വിഷൻ 24 ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ചകുട്ടികളെയും അധ്യാപകരെയും അഭിനന്ദിക്കുന്നു. സ്വാമി വിവേകാനന്ദൻ്റെ ജന്മദിനമായ ജനു.12 ന് സാമൂഹ്യ ശാസ്ത്ര ക്ലബ് സംഘടിപ്പിച്ച പരിപാടികൾ മികച്ചതായിരുന്നു.' വൽസ രാജൻ മാഷിൻ്റെ പ്രഭാഷണം ഉജ്വലമായിരുന്നു.
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഊർജ്ജോൽസവം -2020
കവിതാരചന LP - വിഭാഗത്തിൽ ആദിത്യ മനോമി (4B)
Short video- അനാമിക ആർ പ്രമോദ്(8F) എന്നിവർക്ക്
 വിദ്യാഭ്യാസ ജില്ല മൽസരത്തിൽ രണ്ടാം സ്ഥാനം നേടി.
വിജയികൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു.

മികച്ച പ്രവർത്തനങ്ങൾക്കിടയിലും ഒരു കുട്ടിക്ക് കോവിഡ്' സ്ഥിരീകരിച്ചത് അല്പം ആശങ്കയുണ്ടാക്കിയെങ്കിലും തൊട്ടടുത്ത ദിവസം തന്നെ കോവിഡ് സെല്ലിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്കൂൾ ക്ലാസ് മുറികൾ അണു നശീകരണം നടത്തി കുട്ടികളുടെ ആശങ്കയകറ്റി സ്കൂൾ പ്രവർത്തനം തുടങ്ങി.ചർച്ചകളിലൂടെയും
കൂട്ടായ പ്രവർത്തനത്തിലൂടെയും ഇനിയും ഒരുപാട് മുന്നേറാൻ നമുക്ക് കഴിയട്ടെ എന്നാശംസിച്ചു കൊണ്ട് നിർത്തുന്നു.
നന്ദി നമസ്കാരം

No comments:

Post a Comment