Wednesday 2 December 2020

SRG PLANNING ON 30/11/2020

 SRG ..Planning
1.12 .2020
അജണ്ട..

1.കഴിഞ്ഞ മീറ്റിംഗിനു ശേഷമുള്ള പ്രവർത്തനങ്ങളുടെ അവലോകനം
2. നടപ്പിലാക്കിയ തീരുമാനങ്ങൾ
3 .നടപ്പാക്കാൻ ബാക്കിയുള്ളവ... കാരണം .. പരിഹാരം

4.അക്കാദമികം
ഓൺ ലൈൻ ക്ലാസ്സ്
5. പാഠപുസ്തക വിതരണം
6. ക്ലാസ്സ് പി ടി എ .. നവമ്പർ മാസം
7. ദിനാചരണങ്ങൾ
8 .ഭാവി പ്രവർത്തനങ്ങൾ
9.house visit...Note book correction
10.sslc date entry

 LP SRG  report
30/11/2020 ന്‌ 3 മണിക്ക് lp srg യോഗം ചേർന്ന്. എല്ലാ അധ്യാപകരും യോഗത്തിൽ പങ്കെടുത്തു. ഓൺലൈൻ ക്ലാസ്സ് work sheet  പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പ്രവർത്തനം cpta എന്നിവ ചർച്ച ചെയ്തു. എല്ലാ ക്ലാസിലും cpta യോഗം സമയബന്ധിതമായി നടത്തി.എല്ലാ ക്ലാസിലും ഫോൺ വിളിച്ചാണ് യോഗം നടത്തിയത്. കുട്ടികളേയും രക്ഷിതാക്കളെയും  പഠന പ്രവർത്തനത്തിലും മറ്റു പ്രവർത്തനത്തിലും ഒന്നുകൂടി മുനോ ട്ട്‌ കൊണ്ടുവരാൻ ശ്രമിക്കേണ്ടത് ഉണ്ട്. ഫോൺ വിളിച്ചാൽ എടുക്കാത്ത ചില രക്ഷിതാക്കൾ ഉണ്ട്.ഒന്നാം ക്ലാസിൽ അക്ഷരങ്ങളും സംഖ്യകളും ഉറപ്പിക്കാനുള്ള നല്ല നല്ല പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. Dairy പത്രവാർത്ത എന്നിവ എഴുതി കുട്ടികൾ അയച്ചു തരുന്നുണ്ട്. Lp സർഗവാണി ഈ ആഴച്ച മുതൽ നടത്തും .പൂവനിക എല്ലാ മാസംനടതുനത് പോലെ നടത്താം. ജനുവരി മാസം രക്ഷിതാക്കൾക്ക് അവരുടെ പരിപാടികൾ അവതരിപ്പിക്കാൻ ഒരു അവസരം നൽകുന്നതിനെ കുറിച്ച് ആലോചിച്ചു.

 

 

 



 

മലയാളം

      30.11.20 തിങ്കളാഴ്ച മലയാളം സബ്ബ്ജക്ട് കൗൺസിൽ യോഗം ചേർന്നു.കുട്ടികളുടെ പഠന കാര്യങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടന്നു.

10 ലെ കുട്ടികൾക്ക് വർക്ക് ഷീറ്റും സപ്പോർട്ടിംഗ് ക്ലാസ്സും നല്കുന്നു. കുട്ടികളുടെ പ്രതികരണം കുറഞ്ഞു വരുന്നുണ്ട്. അത്തരം കുട്ടികളെ നേരിട്ട് വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നു.

8, 9 ക്ലാസ്സിലെ കുട്ടികൾക്കും പ്രത്യേകിച്ച് ടൈം ടേമ്പിളില്ലാതെ സപ്പോർട്ടിംഗ് ക്ലാസ്സ് നല്കുന്നുണ്ട്.

cpta ഗൂഗിൾ മീറ്റ് വഴി നടത്തിയത് പൊതുവേ നല്ല പ്രവർത്തനമായി വിലയിരുത്തി.

കുട്ടികൾ അയച്ച് തരുന്ന നോട്ടുകൾ പരിശോധിച്ച് നല്കുന്നുണ്ട്.

രണ്ടാഴ്ചയിലൊരിക്കലെങ്കിലും പിന്നോക്കം നില്ക്കുന്ന കുട്ടികളെ ഫോണിൽ ബന്ധപ്പെടുന്നുണ്ട്.

 Report...English Subject council on 1/12

 .Made discussion on various language acquisition programmes that could be done under the banner of VIടl0N 24. A weekend programme is scheduled tobe held by next week

*On line class monitoring is being done accurately as usual. supporting audios and text materials are given to class8 ,9and 10 without any failure.


*Self evaluation questions and worksheets are provided to every class soon after each lesson.

*It is pointed out that students of Malayalam medium classes are seriously in need of grammar lessons as it  affects their good result.The council has put forward a suggestion ..to bring limited number of children to schools from 17 th onwards (for discussion).


 Social Science subject Council 1/12/2020-ന് രാവിലെ ചേർന്നു. ഗോപാലകൃഷ്ണൻ മാസ്റ്റർ , തമ്പായി ടീച്ചർ, ദേവദാസ് മാസ്റ്റർ, വത്സരാജൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. CPTA നവംബർ 20 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ watsapp വീഡിയോ കോളായും Phone വിളി വഴിയും നടത്തി. വായന കുറവാണെന്നാണ് ഭൂരിപക്ഷം രക്ഷിതാക്കളും അഭിപ്രായപ്പെട്ടത്. Supporting class നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്. എന്നാലും അധ്യാപകരും രക്ഷിതാക്കളും ആശങ്കയിലാണ്. ഇതിന് പോംവഴി ഗൃഹസന്ദർശനം മാത്രം. 10-ാം ക്ലാസിന്റെ കാര്യത്തിൽ പരീക്ഷ ഉണ്ടാകുമെന്ന ഉറപ്പിൽ കാര്യങ്ങൾ Serious ആകുന്നുണ്ട്. രക്ഷിതാക്കളുടെ അഭിപ്രായം അധ്യാപകർ നിരന്തരം കുട്ടികളെ വിളിച്ച് ഇടപെട്ടാൽ അതിന്റെ ഗുണം വേറെ തന്നെയാണെന്നാണ്. ചോദ്യം ചോദിക്കൽ , നിരന്തര മൂല്യനിർണ്ണയം എന്നിവ അനിവാര്യമാണെന്ന് മനസ്സിലാക്കാൻ സാധിച്ചു. ദിനാചരണങ്ങൾ എണ്ണം കുറച്ച് ഗുണമേന്മ വർധിപ്പിക്കാനുതകുന്ന തരത്തിൽ പ്ലാൻ ചെയ്യണം.

 


സബ്ജക്ട് കൗൺസിൽ - ബയോളജി.
30- 11 - 2020.
കഴിഞ്ഞ മീറ്റിംഗിൽ തീരുമാനിച്ച പ്രവർത്തനങ്ങൾ
 നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.
ഓൺലൈൻ ക്ലാസുകൾ നല്ല രീതിയിൽ നടക്കുന്നുണ്ട്.
10ാം ക്ലാസിന് അഞ്ചാം അധ്യായം തുടങ്ങി. 9ാം ക്ലാസിന് നാലാം അധ്യായം 8-ാം  ക്ലാസിന് മൂന്നാം അധ്യായം എന്നിങ്ങനെയാണ് ക്ലാസുകൾ നടക്കുന്നത്.
ഓൺലൈൻ സപ്പോർട്ടിംഗ് ക്ലാസ്സുകൾ  നടത്തുന്നുണ്ട്. 10 - ന് online class ന്റെ അതേ ദിവസവും  8, 9 ക്ലാസുകൾക്ക് അടുത്ത ദിവസംവും ആണ് നടത്തുന്നത്. എട്ടാം ക്ലാസ്സിന് Google form ൽ ചോദ്യാവലി നല്കിയിട്ടുണ്ട്.
നോട്ടയക്കാത്ത കുട്ടികളെ വിളിക്കാറുണ്ട്.
സ്വയം വിലയിരുത്തൽ ഒമ്പതാം ക്ലാസിന്റെ മൂന്നാം അധ്യായം നൽകിയിട്ടുണ്ട്.
ലോക എയ്ഡ്സ്ദിനത്തോടനുബന്ധിച്ച് മെഡിക്കൽ ഓഫീസറുടെ സന്ദേശം ഒരു വീഡിയോ എല്ലാ ക്ലാസ്സുകളിൽ Share ചെയ്യാൻ തീരുമാനിച്ചു.

മാത്സ് സബ്ജക്ട് കൗൺസിൽ യോഗം 30-11-2020 ന് സ്കൂളിൽ വെച്ച് ചേർന്നു.എല്ലാ അധ്യാപകരും പങ്കെടുത്തു. ഓൺലൈൻ ക്ലാസ്സ്, Supporting ക്ലാസ്സ് എന്നിവ അവലോകനം ചെയ്തു.. 10-ാം ക്ലാസ്സിലെ മുഴുവൻ കുട്ടികളുടെയും നോട്ടുകൾ പരിശോധിച്ച്‌ വേണ്ട നിർദ്ദേശങ്ങ നൽകാൻ തീര്മാനിച്ചു. പിന്നോക്കാം നിൽ ക്കുന്ന കുട്ടികളെ ഫോണിൽ വിളിച്ച് ആവശ്യമെങ്കിൽ രക്ഷിതാക്കളുടെ ഒപ്പം Scholil വരുത്തി നോട്ടുകൾ പരിശോധിക്കാനും പാഠഭാഗങ്ങളിലെ സംശയ നിവാരണം നടത്താനും ' തീരുമാനിച്ചു  ' എല്ലാ ക്ലാസ്സിലും  CPTA സമയബന്ധിതമായി നടത്താൻ ധാരണയായി... ഡിസംബർ 22 രാമാനുജൻ ദിനാചരണത്തിൻ്റെ ഭാഗമായി ഗണിത ഡിജിറ്റൽ മാഗസിൻ പ്രകാശനം നടത്തും. ഗണിത സെമിനാർ, പ്രബന്ധ അവതരണം തുടങ്ങിയ പരിപാടികൾ അനുബന്ധമായി നടത്താൻ തീരുമാനിച്ചു. സ്വയം വിലയിരുത്തൽ, വർക്ക് ഷീറ്റുകൾ എന്നിവ കുടുതൽ കാര്യക്ഷമമാക്കാൻ
 തീരുമാനിച്ചു.

No comments:

Post a Comment