Saturday 19 December 2020

വിദ്യാലയ ഔഷധത്തോട്ടത്തിലേക്ക് റിയയുടെ കൈത്താങ്ങ്:

വിദ്യാലയ ഔഷധത്തോട്ടത്തിലേക്ക് റിയയുടെ കൈത്താങ്ങ്:
ചെറുവത്തൂർ..
ഗവർമെൻറ് ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്തിൽ തയ്യാറാക്കുന്ന ഔഷധ തോട്ടത്തിലേക്ക് ചെടിച്ചട്ടി നൽകി മാതൃകയാവുകയാണ് റിയ ഗംഗാധരൻ എന്ന ആറാം ക്ലാസ്സുകാരി. വിദ്യാലയത്തിലെ ഗ്രോ ഗ്രീൻ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പരിസ്ഥിതി പ്രവർത്തനങ്ങളായ സീസൺ വാച്ച്, ശലഭ നിരീക്ഷണം ,പക്ഷി നിരീക്ഷണം ,പച്ചക്കറി കൃഷി തുടങ്ങിയവയിലെല്ലാം മിടുക്കിയാണ് ഈ കുട്ടി. റിയയെ കൂടാതെ അധ്യാപികമാരായ യു. സരള, കെ.സുധ ,ഓഫീ സ് ജീവനക്കാരനായ ടി.വി.കുഞ്ഞികൃഷ്ണൻ എന്നിവരും ചെടിച്ചട്ടി വിദ്യാലയത്തിന് സമർപ്പിച്ചു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ ,പി ടി എ പ്രസിഡൻ്റ് എം രാജൻ എന്നിവർ ഏറ്റു വാങ്ങി. സീനിയർ അസിസ്റ്റൻ്റ് കെ.കൃഷ്ണൻ ,സ്റ്റാഫ് സെക്രട്ടറി എം ദേവദാസ് ,എം മോഹനൻ ,എം ഇ.ചന്ദ്രാംഗദൻ ,വി.വി.ഗംഗാധരൻ എന്നിവർ സംബന്ധിച്ചു. കുട്ടികളുടെ വീടുകളിൽ തയ്യാറാക്കിയ ഒ3ഷധച്ചെടികൾ വരും ദിവസങ്ങളിൽ നട്ടുവളർത്തും.
 



No comments:

Post a Comment