Friday 26 June 2020

സുഭിക്ഷകേരളം പദ്ധതി

 
 ➖➖➖22/06/2020➖➖➖
  കുട്ടമത്ത് ഹയര്‍സെക്കന്ററി സ്‌ക്കൂളിന്റെ നേതൃത്വത്തില്‍ സുഭിക്ഷ കേരളം പദ്ധതിയില്‍ കപ്പ കൃഷി ആരംഭിച്ചു.  17 സെന്റ് സ്ഥലത്താണ് കൃഷി. ചെറുവത്തൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് കൃഷിക്ക് തുടക്കമായത്.സ്‌ക്കൂള്‍ പിടിഎ , എസ്എംസി എന്നിവയുടെ നേതൃത്വത്തില്‍ വിദ്യാലയത്തിന് സമീപമുള്ള കെ.ജി.സനല്‍ഷ എന്നവരുടെ 17 സെന്റ് സ്ഥലത്താണ് കൃഷി തുടങ്ങിയത്. സ്‌കൂള്‍ എസ്.പി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എന്‍എസ്എസ്, പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ കൃഷി വ്യാപിപ്പിക്കും. കപ്പ കൃഷിക്ക് പുറമെ നെല്‍ കൃഷി, പച്ചക്കറി എന്നിവയും കൃഷി ചെയ്യും.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

No comments:

Post a Comment