Friday 26 June 2020

CHANDRA DINAM





       
                             THINKAL CHANDAhttp://online.anyflip.com/azngq/tjgi/mobile/index.html

 
 
 
 
CHANDRA DINA SARGAVANI

 
 
    PAINTING COMPETETION-HS SECTION
FIRST:AYSHA M  10 B
 
 
SECOND:ADWAITH.K 9 B
                              

   THIRD- ADARV.K.9B

 

PAINTING COMPETETION-UP SECTION

 ചാന്ദ്രദിനത്തോടു അനുബന്ധിച്ച നടത്തിയചിത്രരചന മൽസര വിജയി കൾ - (UP)
1.Nila Ramanan.V.B
2.Vaishnav.P.V Vll.A
3.Fathima.N.k  V.B

 

13/072020


 പ്രിയപ്പെട്ടവരെ,

ആദ്യമായി മനുഷ്യന്‍ ചന്ദ്രനില്‍ വിജയകരമായി കാലു കുത്തിയത്‌ 1969-ല്‍ അപ്പോളോ 11 എന്ന ശൂന്യാകാശയാനത്തിലാണ്‌.

ഈ ജൂലായ് 21 - ന് അതിന്റെ 51 വർഷം പൂർത്തിയാവുകയാണ്.

ബഹിരാകാശ ശാസ്ത്രത്തിന്റെ നേട്ടങ്ങളിൽ നാഴികക്കല്ലായി മാറിയ ഒരു ദൗത്യമായിരുന്നു മനുഷ്യന്റെ ചാന്ദ്രയാത്ര .

ഈ അവസരത്തിൽ GHSS Kuttamath സ്കൂൾ കുട്ടികൾക്കായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നു.

1 സ്പെഷ്യൽ സർഗ വാണി.

2 ചാന്ദ്രയാത്രയുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം. (Link ക്ലാസ് ഗ്രൂപ്പിൽ Share ചെയ്യൽ)

3. ചിത്രരചന( വിഷയം -അമ്പിളി മാമന്റെ വീട്ടിലേക്ക് ഒരു യാത്ര)

4. കഥാ രചന( വിഷയം - എന്റെ ചൊവ്വാ ദൗത്യം - ഇത് ഒരു സയൻസ് ഫിക്ഷൻ രീതിയിലാണ് ഉദ്ദേശിക്കുന്നത്)

5. ബഹിരാകാശ വേഷധാരി ചാന്ദ്രയാത്രയുടെ അനുഭവം പങ്കു വെക്കൽ - 2 മിനിട്ടിൽ കുറയാത്ത വീഡിയോ തയ്യാറാക്കൽ

(LP, UP, HS കുട്ടികൾക്ക് വേണ്ടി)

NB: കഥാ രചനാ, ചിത്ര രചനാ എന്നിവയുടെ entry കൾ ലഭിക്കേണ്ട അവസാന തിയ്യതി 18/7/2020. കുട്ടികൾ അവരുടെ പേരും ക്ലാസ്സും പേപ്പറിൽ രേഖപ്പെടുത്തേണ്ടതാണ്.

ബഹിരാകാശ വേഷധാരിയുടെ video ലഭിക്കേണ്ട അവസാന തിയ്യതി 19/7/2020.

 
 
19/07/2020

15/07/2020
SARGAVANI -9D 

പഠന സ്വാന്തന മൊരുക്കി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ:



ചെറുവത്തൂർ..

 കുട്ടമത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഓൺലൈൻ പഠന സഹായം ആവശ്യമുള്ള കുട്ടികൾക്ക് ടെലിവിഷൻ നൽകി.  സ്കൂളിലെ 1999-2001 വർഷത്തിലെ പ്ലസ് ടു കോമേർസ് വിദ്യാർത്ഥികളാണ് രണ്ട് ടെലിവിഷൻ സെറ്റുകൾ നൽകിയത്.വിദ്യാലയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി എം ദേവദാസ് സ്വാഗതം ആശംസിച്ചു.പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു .
പിടിഎ പ്രസിഡണ്ട്  എം രാജൻ ടെലിവിഷൻ ഏറ്റുവാങ്ങി. ഹയർസെക്കൻഡറി വിഭാഗം  സ്റ്റാഫ് സെക്രട്ടറി സി വി രവീന്ദ്രൻ ,സീനിയർ അസിസ്റ്റൻ്റ് കെ.കൃഷ്ണൻ, എം.മോഹനൻ ,കെ.വി.വിദ്യ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഭാരവാഹികളായ എം  രേഖ ,കെ.വി.പ്രജീഷ്  എന്നിവർ സംസാരിച്ചു.കെ വൽസല നന്ദി പറഞ്ഞു.തുടർന്ന് കുട്ടികളുടെ രക്ഷിതാക്കൾക്ക് ടെലിവിഷൻ വിതരണം ചെയ്തു.

 
 
 
11/07/2020 
ജനസംഖ്യാദിനം-പ്രത്യേക സർഗവാണി 
 

ജന സംഖ്യാ വിസ്ഫോടനം.....

July 11 ലോക ജനസംഖ്യ ദിനമായി ആചരിക്കുന്നു. 1987 July 11നാണ് ലോക ജനസംഖ്യ 500 കോടിയിൽ എത്തിയത്. അടുത്ത 50 വർഷം കൊണ്ട് ലോക ജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിൽ എത്തും എന്നാണ് ജനസംഖ്യ വിദഗ്ധരുടെ കണക്കുകൂട്ടൽ. 2025 ഓടെ ലോകത്ത് ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ വികസന ലക്ഷ്യങ്ങളിൽ ഒന്ന്. ഇത് സാധ്യമാകണമെങ്കിൽ ജനസംഖ്യയുടെ സ്ഫോടകാത്മക വളർച്ച തടഞ്ഞേ മതിയാകൂ .

ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയുo ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്യവും വർദ്ദിക്കുന്നു എന്ന പാഠം പോയ നൂറ്റാണ്ടുകൾ നമ്മെ പഠിപ്പിച്ചു.ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാം എന്ന തിരിച്ചറിവിന്റെ ഓർമപ്പെടുത്തലാണ് ലോകജനസംഖ്യ ദിനാചരണത്തിന്റെ ലക്ഷ്യം.

2020 ൽ ലോക ജനസംഖ്യ 779 കോടിയിൽ എത്തി നിൽക്കുന്നു. 2019 771 കോടിയായിരുന്നു.2015 ൽ അത് 737 കോടിയായിരുന്നു. …


10/7/20 ജനസംഖ്യ ദിനാചരണത്തിൻ്റെ ഭാഗമായി ഇന്നലെ നടന്ന പ്രസംഗ ( HS ) മത്സരത്തിൽ 9 കുട്ടികൾ പങ്കെടുത്തു. പ്രസംഗത്തിൽ താരതമ്യേന പങ്കാളിത്തം കുറഞ്ഞത് ഇനി വരുന്ന മൽസരങ്ങളിൽ പരിഹരിക്കപ്പെടണം. പ്രസംഗത്തിൽ നോക്കി വായിക്കുന്ന പ്രവണത നിരുൽസാഹപ്പെടുത്തേണ്ടതാണ്.

വിജയികൾ

ഒന്നാം സ്ഥാനം - പ്രാർത്ഥന രഘുനാഥ്  9 B

രണ്ടാം സ്ഥാനം -ആർദ്ര അജയ്  8 F

മൂന്നാം സ്ഥാനം - അനാമിക പി.വി  8 C

09/07/2020



എന്‍ഡോവ്‌മെന്റ് തുക ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത കുട്ടികള്‍ക്ക്

കുട്ടമത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായിരുന്ന എന്‍.കെ.ദാമോദരന്‍ മാസ്റ്റര്‍ എന്‍ഡോവ്‌മെന്റ് തുക ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത കുട്ടികള്‍ക്ക് ടെലിവിഷന്‍ വാങ്ങുന്നതിനായി വിനിയോഗിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌ക്കൂളില്‍ നടന്ന പരിപാടിയില്‍ ടെലിവിഷന്‍ പ്രിന്‍സിപ്പാള്‍ ടി.സുമതിയില്‍ നിന്നും ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ പി.സി.സുബൈദ ഏറ്റുവാങ്ങി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് ടെലിവിഷന്‍ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ സത്യഭാമ, എസ്എംസി ചെയര്‍മാന്‍ വയലില്‍ രാഘവന്‍, മദര്‍ പിടിഎ പ്രസിഡന്റ് ടി.ആര്‍.പത്മാവതി, ദാമോദരന്‍ മാസ്റ്ററുടെ മകന്‍ ദിവേക്, ഹയര്‍സെക്കന്‍ഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി സി.വി.രവീന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.

 





 
 
 
 
08/07/2020
സർഗവാണി-9C
 

 

 
 
05/07/2020
ബഷീർ അനുസ്മരണ സർഗവാണി 
 
 
  വിദ്യാരംഗം കലാ സാഹിത്യ വേദി 
ഓർമ്മകളിലൂടെ .. മുഹമ്മദ് കുഞ്ഞി മാസ്റ്റർ

അനുസ്മരണ പ്രഭാഷണം;ശ്രീ ...വത്സൻ കട്ടച്ചേരി

 

ബഷീർ അനുസ്മരണ പരിപാടി.

ഡിജിറ്റൽ ചിത്രപ്രദർശനം

നമ്മുടെ സ്കൂൾ കുട്ടികൾ വരച്ച ചിത്രങ്ങൾ .... ബഷീർ ലോകത്തേക്ക് ചിത്രത്തിലൂടെ ....വേറിട്ട ഒരനുഭവം ..ഡിജിറ്റൽ പതിപ്പ് ഏവരുടെയും സമക്ഷത്തിലേക്ക് സവിനയം സമർപ്പിക്കുന്നുhttp://online.anyflip.com/azngq/okxy/


 

ബഷീര്‍ അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ രക്ഷാകര്‍ത്താക്കള്‍ക്കായുള്ള പുസ്തകാ്സ്വാദന മത്സരത്തില്‍ 7പേര്‍ പങ്കെടുത്തിട്ടുണ്ട്.

പങ്കെടുത്ത രക്ഷാകര്‍ത്താക്കളെ അഭിനന്ദിക്കുന്നു .പലതരം തിരക്കുകള്‍ക്കിടയിലും പങ്കെടുത്തതിനല്ല.കുട്ടികള്‍ക്ക് പ്രചോദനമായി പങ്കെടുക്കുകയും അവര്‍ക്ക് മുന്നില്‍ മാതൃകതീര്‍ക്കുകയും ചെയ്തതിന്.പഠനത്തിനിടയില്‍ മറ്റൊന്നിനും സമയമില്ലെന്ന് കുട്ടികള്‍ തെറ്റിദ്ധരിച്ച് മാറിനില്‍ക്കുമ്പോഴാണ് ജീവിതത്തിന്‍െറ തിരക്കുകളില്‍ സമയം കണ്ടെത്തി രക്ഷാകര്‍ത്താക്കള്‍ പങ്കാളിത്തം ഉറപ്പാക്കിയത്.ഇതാണ് നമ്മുടെ കുട്ടികളും തിരിച്ചറിയേണ്ടത്.


രക്ഷാകര്‍ത്താക്കളുടെ വായനാസ്വാദനത്തിന്‍െറ മത്സരത്തില്‍ 7പേരാണ് പങ്കെടുത്തത്.നല്ലനിരീക്ഷണവും സമഗ്രതയും ചിലര്‍ അവതരിപ്പിച്ചപ്പോള്‍ ചിലര്‍ എളുപ്പവഴികള്‍ കണ്ടെത്തിയെന്നത് പറയാതിരിക്കാനാവില്ല.അനുകരണീയമല്ലാത്തതാണത്.പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതും.എളുപ്പവഴി കുട്ടികള്‍ക്ക് തേടാനുള്ള മാതൃകയാകരുതാത്തതുമാണ്…

ബഷീര്‍ അനുസ്മരണം.

ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 8 കുറിപ്പുകളാണ് ലഭിച്ചത് .പലകുട്ടികളും വിക്കിപീഡിയയാണ് വായിച്ചത് .വിശ്വവിഖ്യാതമായ മൂക്കല്ല.സമയനിഷ്ഠപാലിക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല.ഒരു കുട്ടി നെറ്റ് തേടിപോയതിനാല്‍ പുസ്തകമേ മാറിപ്പോയി.8ാം തരത്തിലുള്ള കുട്ടികളുടേത് മാത്രമാണ് പങ്കാളിത്തം.രണ്ട് പത്താം ക്ലാസുകാരും.9ാം ക്ലാസുകാര്‍ അച്ചാറിനു പോലുമില്ല.

ലൈബ്രറി പ്രവര്‍ത്തനം ശക്തമാകണം. 
ഒന്നാം സ്ഥാനം 
അനഘ പ്രദീപ് 8 F

രണ്ടാം സ്ഥാനം

അനാമിക പ്രമോദ്

മൂന്നാം സ്ഥാനം

ആവണി സിവി 8D

 

 


 

 

 



 
02/07/2020

 

 

01/07/2020 

DOCTORS DAY
ഡോക്ടർസ് ദിനം സമുചിതമായി ആചരിച്ച് കുട്ടമത്തെ കുട്ടികൾ

ചെറുവത്തൂർ
 കുട്ടമത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്, ജൂനിയർ റെഡ് ക്രോസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഡോക്ടർസ്ദിനം സമുചിതമായി ആചരിച്ചു. വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് കെ കൃഷ്ണൻ സ്വാഗതം പറഞ്ഞു പ്രധാനധ്യാപകൻ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ കെ.സുമതി ഉദ്ഘാടനം ചെയ്തു സംസാരിച്ചു കെ എ എച്ച് ഹോസ്പിറ്റലിലെ ഡോക്ടർ ടികെ മുഹമ്മദ് അലിയെ എസ് പി സി യൂണിറ്റ് ലീഡർ  വർഷ നായർ ഉപഹാരം നൽകി ആദരിച്ചു .സ്റ്റാഫ് സെക്രട്ടറി എം ദേവദാസ് അധ്യാപകരായ എ രവീന്ദ്രൻ ,കെ.വി പ്രമോദ് ,കെ മധുസൂദനൻ ,കെവി വിദ്യ ,എം മഞ്ജുഷ, കെ വത്സരാജ് ,കെ വത്സല എന്നിവർ സംസാരിച്ചു എസ് ആർ ജി കൺവീനർ രമേശൻ പുനത്തിരിയർ നന്ദി രേഖപ്പെടുത്തി. കോവിഡ്19 ൻ്റെ പശ്ചാത്തലത്തിൽ …

സർഗവാണി  അവതരണം-9B
EPISODE-4

കുട്ടമത്ത് ഗവ ഹയർ സെക്കൻ്ററി സ്ക്കൂളിന് തിമിരി സഹകരണ ബാങ്കിൻ്റെ കാലുകൊണ്ട് പ്രവർത്തിക്കാവുന്ന സാനിറ്റൈസർ നല്കി.


ചെറുവത്തൂർ:
കോവിഡ് 19 ൻ്റെ വ്യാപനം തടയുന്നതിന് കാലുകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന സാനിറ്റൈസർ നല്കി ആരോഗ്യരംഗത്ത് മാതൃകാപരമായ പ്രവർത്തനമാണ് തിമിരി സർവീസ് സഹകരണ ബേങ്ക് പ്രദർശിപ്പിച്ചത്‌.  .ബേങ്ക് വൈസ് പ്രസിഡൻറ്  കെ.ദാമോദരൻ  ,സെക്രട്ടറി സുരേശൻ.കെ.വി. എന്നിവർ ചേർന്ന് പ്രിൻസിപ്പാൾ  ടി. സുമതി, ഹെഡ്മാസ്റ്റർ കെ. ജയചന്ദ്രൻ എന്നിവർക്ക് നല്കി. പി ടി എ പ്രസിഡൻ്റ്  എം.രാജൻ അധ്യക്ഷനായി .സ്റ്റാഫ് സെക്രട്ടറി സി.വി.രവീന്ദ്രൻ സംസാരിച്ചു.  

 

30/06/2020                                    SSLC RESULT



26/06/2020
 
ജൂൺ 26: ലഹരിവിരുദ്ധ ദിനം:ഇതിനോടനുബന്ധിച്ച് മാതൃഭൂമി സീഡ് യു.പി,ഹൈസ്കൂൾ/ ഹയർസെക്കന്ററി വിഭാഗങ്ങളിൽ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. "ലഹരി എന്ന സാമൂഹ്യ വിപത്ത്" എന്നതാണ് വിഷയം. 3 മിനുറ്റിൽ കവിയാത്ത പ്രസംഗത്തിന്റെ വീഡിയോ seedkasaragod@gmail.com എന്ന mail id/ 9020209037 എന്ന നമ്പറിലോ Watsapp ചെയ്യുക.സമയം  രാവിലെ 9 മുതൽ വൈകീട്ട് 6 വരെ👍🏻
 
 





No comments:

Post a Comment