എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷം സ്വാഗതം പ്രിൻസിപ്പൽ സുമതി ടീച്ചർ.
സ്വാതന്ത്ര്യദിനസ്മരണ പ്രമുഖ ഗാന്ധിയനും അധ്യാപകനുമായ ശ്രീ കൃഷ്ണൻ മാസ്റ്റർ
സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തി അഞ്ചാം വാർഷികം അവിസ്മരണീയമാക്കി കുട്ടമത്ത് സ്ക്കൂൾ
ചെറുവത്തൂർ . ..
രാജ്യത്തിൻ്റെ എഴുപത്തി അഞ്ചാം വാർഷികം അവിസ്മരണീയമാക്കി കുട്ടമത്തെ കുട്ടികൾ. എഴുപത്തി അഞ്ച് കുട്ടികൾ അണിനിരന്ന സൈക്കിൾ റാലി ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.വി പ്രമീള ഫ്ളാഗ് ഓഫ് ചെയ്തു.വിദ്യാലയത്തിൽ ദേശീയ പതാക പ്രിൻസിപ്പൽ ടി സുമതി ഉയർത്തി.പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ഗാന്ധിയൻ പ്രഭാഷകൻ കെ കൃഷ്ണൻ നായർ മുഖ്യ പ്രഭാഷണം നടത്തി.മദർ പിടിഎ പ്രസിഡൻറ് എം സാവിത്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ രാജേന്ദ്രൻ പയ്യാടക്കത്ത് ,പിടിഎ മെമ്പർ ഗംഗാധരൻ അധ്യാപകരായ ടി വി രഘുനാഥ് ,വി. പ്രമോദ് കുമാർ ,സി ബാലകൃഷ്ണൻ ,എം ദേവദാസ് എന്നിവർ സംസാരിച്ചു. വർഷാ ലക്ഷ്മി നന്ദി രേഖപ്പെടുത്തി.തുടർന്ന് പ്രസംഗം ,സ്കിറ്റ്, സംഗീതശില്പം ,ദേശഭക്തി ഗാനം തുടങ്ങിയ നിരവധി പരിപാടികൾ അരങ്ങേറി.
8C യിലെ ധനലക്ഷ്മി അരിപ്പൊടിയിൽ തയ്യാറാക്കിയത്





.jpeg)






.jpeg)



.jpeg)
.jpeg)


.jpeg)

.jpeg)


.jpeg)



.jpeg)












No comments:
Post a Comment