Wednesday 27 July 2022

ഇലക്കറിമേളം


 ചെറുവത്തൂർ കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ നല്ല ഭക്ഷണ ശീലം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഇലക്കറി മേള സംഘടിപ്പിച്ചു. പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസിലെ കുട്ടികൾ വിവിധ ഇലകൾ കൊണ്ട് വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങൾ തയാറാക്കി പ്രദർശിപ്പിച്ചത് കൗതുകമായി. ഇല കൊണ്ടുള്ള കട്ട്ലറ്റുകൾ, മുത്തിൾ ചമ്മന്തി, കൊടുത്തൂവ തോരൻ, ചായമിൻസ തോരൻ, പൊന്നാങ്കണിച്ചീര, വേലിച്ചീര, സിലോൺ ചീരാ, കോവയ്ക്ക ഇല തോരൻ, പയറില തോരൻ, ചേനയില വിഭവങ്ങൾ, താളിലത്തോരൻ, തകരത്തോരൻ എന്നിങ്ങനെ ഇലകളുടെ വൈവിധ്യമാർന്ന ആഹാര സാധ്യത വിളിച്ചോതുന്നതായിരുന്നു പ്രദർശനം.  പ്രഥമാധ്യാപകൻ കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സി.വി. പ്രമീള, വാർഡ് മെമ്പർ രാജേന്ദ്രൻ പയ്യാടക്കത്ത് എന്നിവർ കുട്ടികൾക്ക് ആശംസയുമായി എത്തി. കുട്ടികൾ തയ്യാറാക്കിയ ഇല വിഭവങ്ങളുടെ പതിപ്പും പ്രകാശനം ചെയ്തു. തുടർന്ന് സ്കൂളിലെ മുഴുവൻ കുട്ടികളും ഇലക്കറികൾ കൂട്ടി ഉച്ച ഭക്ഷണം കഴിച്ചു.




























No comments:

Post a Comment