Wednesday 26 May 2021

സ്റ്റാഫ് കൗൺസിൽയോഗം-21/5/2021

 നോട്ടീസ്

നാളെ 21/5/2021 ന് വെള്ളിയാഴ്ച  3 മണിക്ക് ഓൺലൈനായി സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നതാണ്.  വാട്ട്സപ്പിലാണ്  യോഗം ചേരുന്നത്.അതിനാൽ മുഴുവൻ സ്റ്റാഫംഗങ്ങളും കൃത്യസമയത്ത് തന്നെ ഓൺലൈനിൽ എത്തണമെന്നഭ്യർത്ഥിക്കുന്നു.

അജണ്ട:

1. പ്രമോഷൻ ലിസ്റ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച.

2.അധ്യക്ഷൻ്റെ അനുമതിയോടെയുള്ള മറ്റിനങ്ങൾ


സ്റ്റാഫ് കൗൺസിൽ തീരുമാനങ്ങൾ 21/05/21

ഹെഡ്മാസ്റ്റർ ജയചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രമോഷൻ ലിസ്റ്റുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഉപഡയറക്ടർ നടത്തിയ യോഗത്തിലെ വിവരങ്ങൾ വിശദമാക്കി.

ഒന്നു മുതൽ എട്ട് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസ അവകാശനിയമപ്രകാരവും ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് ഈ അസാധാരണ സാഹചര്യത്താലും മുഴുവൻ കുട്ടികൾക്കും പ്രവേശനം നൽകണം. മെയ് 25 നകം പ്രമോഷൻ നടപടികൾ പൂർത്തിയാക്കണം. നമ്മുടെ സ്കൂളിലെ പ്രമോഷൻ സമ്പൂർണ്ണയിൽ SITC, കൃഷ്ണൻ മാസ്റ്റർ എന്നിവർ പൂർത്തിയാക്കിയിട്ടുണ്ട്.

മെയ് 26 മുതൽ മെയ് 30 വരെ ക്ലാസധ്യാപകർ മുഴുവൻ കുട്ടികളെയും വിളിച്ച് അവരുടെ അക്കാദമികവും ഭൗതീകവുമായ വിവരങ്ങൾ മനസിലാക്കണം. ഇതിനെ അടിസ്ഥാനമാക്കി എല്ലാ ക്ലാസധ്യാപകരും രണ്ട് റിപ്പോർട്ടുകൾ തയ്യാറാക്കണം. ഒന്നാമത്തെ റിപ്പോർട്ടിൽ ഓരോ കുട്ടികളുടെയും പൂർണ്ണമായ വിവരങ്ങളും രണ്ടാമത്തെ റിപ്പോർട്ടിൽ ക്ലാസിൻ്റെ ഒരു പേജിൽ കൂടാതെയുള്ള ഒരു ക്രോഡീകരിച്ച റിപ്പോർട്ടുമാണ് വേണ്ടത്.ഒന്നാമത്തെ റിപ്പോർട്ട് എൻ്റെ കുട്ടി എന്ന രീതിയിൽ കുട്ടികളുടെ വിവരങ്ങളോടൊടൊപ്പം ഓൺലൈൻ ക്ലാസിൻ്റെ കാര്യം, സപ്പോർട്ടിംഗ് ക്ലാസ്, അവരുടെ ഭൗതീക സൗകര്യങ്ങൾ, രക്ഷിതാക്കളുടെ പിന്തുണ, ആരോഗ്യ പ്രശ്നങ്ങൾ ,ക്ലാസ് കാണുന്നില്ലെങ്കിൽ കാരണം എന്നിവ പരിശോധിച്ച് കുട്ടിയെ മികച്ചത് /തൃപ്തികരം/കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട് എന്നിങ്ങനെ രേഖപ്പെടുത്തണം. രണ്ടാമത്തെ റിപ്പോർട്ടിൽ ആകെ കുട്ടികൾ, നല്ല രീതിയിൽ ഓൺലൈൻ ക്ലാസ് കാണുന്നവരുടെ എണ്ണം, കാണാൻ കഴിയാത്തവരുടെ എണ്ണം, കാരണം എന്നിവ കൂടി ഉൾപ്പെടുത്തണം.രണ്ട് റിപ്പോർട്ടിൻ്റെയും ഹാർഡ് കോപ്പി മെയ് 28 നുള്ളിൽ ഓഫീസിൽ ഏൽപ്പിക്കണം. '

പഠന മികവിൻ്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ grade, score എന്നിവ തയ്യാറാക്കണം.

വർക്ക് ഷീറ്റ് തൽക്കാലം മൂല്യനിർണ്ണയം നടത്തേണ്ടതില്ല.

ജൂൺ 1 മുതൽ മാർച്ച് 31 വരെയാണ് അക്കാദമിക് വർഷം.200 പ്രവർത്തി ദിവസം

ഹാജർ പട്ടികയിൽ ജൂൺ മുതൽ മെയ് വരെ എല്ലാമാസവും എഴുതണം.

ഹാജർ നൽകേണ്ടതില്ല. പകരം Online Class എന്നെഴുതിയാൽ മതി.

മെയ് മാസത്തിലെ പേജിൽ Promoted as per order No. QIP/1/9141/2020 DGE 18/5/21 എന്നെഴുതി ഓർഡറിൻ്റെ കോപ്പി ഒട്ടിച്ചു വെക്കണം.

മെയ് 26ന് അഡ്മിഷൻ ആരംഭിക്കും.

മെയ് 23 മുതൽ LP, UP, HS വിഭാഗത്തിൽ നിന്ന് ഓരോ അധ്യാപകർക്ക് അഡ്മിഷൻ ചാർജ് നൽകും.

മെയ് 28നും 30 നും ഇടയിൽ CPTA യോഗം വിളിക്കും.

എല്ലാ ചുമതലകളും അടുത്ത യോഗത്തിൽ തീരുമാനിക്കും

ലോക്ക്ഡൗണിൽ ഇളവ് കിട്ടി 50 ൽ കൂടുതൽ പേർക്ക് യോഗം ചേരാൻ അനുവാദം കിട്ടുകയാണെങ്കിൽ മെയ് 25 ന് രാവിലെ 10 മണിക്ക് സ്കൂളിൽ വെച്ചോ അല്ലെങ്കിൽ ഗൂഗിൾ മീറ്റ് വഴിയോ യോഗം ചേരും.

പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതു വരെ നിലവിലുള്ള സ്ഥിതി തുടരും.

മെയ് 22ന് രാത്രി 8 മണിക്ക് ലോക ജൈവവൈവിധ്യ ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ പരിസ്ഥിതി ക്ലബ്ബ് ഓൺലൈൻ ക്വിസ് നടത്തും.

No comments:

Post a Comment