Saturday 24 April 2021

CPTA

 പ്രിയപ്പെട്ട രക്ഷകർത്താക്കളെ  കുട്ടികളെ,
നമ്മുടെ നാടും നമ്മളും ഇതുവരെ കാണാത്ത സാമൂഹ്യ സാഹചര്യങ്ങളിലൂടെ
കടന്നു പോകുകയാണ്. പലതരത്തിലുള്ള പ്രതിസന്ധികളെയും
നമുക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഈ അവസ്ഥ മറികടക്കാൻ നമുക്ക്
കഴിയും. ഇത്തരം പല പ്രതികൂലവസ്ഥകളെ യും മറികടന്നവരാണ് നമ്മൾ.

          ഏതൊരു പ്രതിസന്ധിയെയും മറികടക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് നാളെ എന്ന പ്രതീക്ഷയാണ്. അതിലേക്ക് നമ്മളെ
നയിക്കുന്നത് നമ്മുടെ മുന്നിൽ മികവുകൾ നേടി വളരുന്ന മക്കളുടെ വളർച്ചയുമാണ്.അതിനവരെ ഒരുക്കുന്നത് മികച്ചരീതിയിൽ ലഭിക്കുന്ന സ്കൂൾ വിദ്യാഭ്യാസമാണ്.

                                                 ഇന്നത്തെ സാമൂഹ്യ
സാഹചര്യം എല്ലാവർക്കും അറിയാം. കൊറോണയെന്ന മഹാമാരിയുടെ പിടിയിൽ ലോകം അകപ്പെട്ടപ്പോൾ, നമ്മുടെ കുഞ്ഞുങ്ങളുടെ പഠനവും മുൻകാലങ്ങ ളിലെ പോലെയല്ല നടന്നത്.കുട്ടികളുടെ പഠനത്തിൽ ഗവണ്മെന്റ് കൈക്കൊണ്ട സമീപനത്തിലൂടെ അവരെ പഠനത്തോട് ചേർത്തു നിർത്താൻ കഴിഞ്ഞിട്ടുണ്ട്. പരിമിതികൾ ഉണ്ടായേക്കാം എങ്കിലും നമ്മുടെ കുഞ്ഞുങ്ങളും അതിനോട് ചേർന്നുനിന്ന് അവരെക്കൊണ്ട് കഴിയുന്ന വിധത്തിൽ
പുതിയ രീതിയിലുള്ള പഠനപ്രവർത്തനങ്ങളോട് പ്രതികരിച്ച് വളർന്നിട്ടുമുണ്ട്.

                                   കുട്ടികളുടെ ഒരു അക്കാദമിക വർഷം
പൂർത്തിയാവുകയാണ്. കുട്ടികൾക്ക് അടുത്ത ക്ലാസ്സിലേക്കുള്ള പ്രവേശനം നൽകണം. അവരുടെ തുടർ പഠനം പുതിയ സാഹചര്യത്തിൽ വിലയിരുത്തണം. ഉയർന്ന ക്‌ളാസിലെത്തുമ്പോൾ നേടേണ്ടുന്ന ശേഷികൾ അവർ നേടിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. തുടർപഠനത്തിന്റെ സാഹചര്യങ്ങളെയും പരിഗണിക്കണം.ഗവണ്മെന്റ് കുട്ടികളുടെ ക്ലാസ്സ്‌ കയറ്റം നൽകുന്നതിനായി ഈ വർഷവും അനുയോജ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സാധാരണയായി കുട്ടികളുടെ മികവുകൾ പരിശോധിക്കുന്നത് പരീക്ഷകളിലൂടെയാണെങ്കിൽ, ഈ വർഷം  വർക്ക്‌ ഷീറ്റുകൾ നൽകി കുട്ടികൾ  വീട്ടിൽ നിന്നും പൂർത്തിയാക്കി നൽകണം. അവ പരിശോധിച്ചാണ് അധ്യാപകർ കുട്ടികളുടെ മികവുകൾ തയ്യാറാക്കുക.ഇത്തരം കാര്യങ്ങൾ രക്ഷകർത്താക്കളുമായി പങ്ക് വയ്ക്കാനും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കേൾക്കുവാനും വിദ്യാലയം ആഗ്രഹിക്കുന്നു. അതിന്റെ ഭാഗമായി 8 ആം ക്ലാസ്സിന്റെ ക്ലാസ്സ്‌ തല PTA യോഗം 26/04/2021 നും 9 ആം തരത്തിലെ കുട്ടികളുടെ ക്ലാസ്സ്‌ തല PTA യോഗം 27/04/2021 വൈകുന്നേരം 7മണിക്കും  ഓൺലൈൻ ആയി
ചേരുകയാണ്. താങ്കൾ യോഗത്തിൽ പങ്കെടുത്തുകൊണ്ട്
കുട്ടിയേയും വിദ്യാലയപ്രവർത്തനങ്ങളെയും കുറിച്ചുള്ളഅഭിപ്രയങ്ങളും നിർദ്ദേശങ്ങളും പങ്ക്വയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

എല്ലാ രക്ഷകർ ത്താക്കളുംയോഗത്തിൽ നിർബന്ധമായും പങ്കെടുക്കണം

അജണ്ട

1. കുട്ടിയുടെ ഇതുവരെയുള്ള പഠനവിശകലനം.
റിപ്പോർട്ട്‌ ക്ലാസധ്യാപകൻ

2. കുട്ടികളുടെ പഠനപങ്കാളിത്തം-ചർച്ച

3. വർക്ക്‌ ഷീറ്റ് തയാറാക്കൽ -വിദ്യാലയം നൽകിയതും വിദ്യാഭ്യാസവകുപ്പ് നൽകിയതും.

4.തുടർപഠനങ്ങൾക്കായുള്ള ഒരുക്കം.-രക്ഷകർത്താക്കളുടെ അഭിപ്രായം

5. മറ്റു കാര്യങ്ങൾ.
[8:33 am, 24/04/2021] Ramashan Kut:

No comments:

Post a Comment