Friday 20 November 2020

STAFF MEETING-18/11/2020

റിപ്പോർട്ട് 19/11/20
പ്രിയ സഹപ്രവർത്തകരെ,
കഴിഞ്ഞ സ്റ്റാഫ് കൗൺസിൽ യോഗം നടന്നത് 5 /11/20 നായിരുന്നു. ആ  യോഗത്തിൽ എടുത്ത ഏതാണ്ട് എല്ലാ തീരുമാനങ്ങളും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നമുക്ക്   നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.  എല്ലാ പ്രവർത്തനങ്ങളും ജനാധിപത്യ രീതിയിൽ ചർച്ച ചെയ്തു കൊണ്ട്  നടപ്പിലാക്കാൻ കഴിയുന്നുണ്ട് എന്നത് വളരെ നല്ല കാര്യമാണ്. കൊറോണ  കാരണം  നമ്മുടെ ക്ലാസുകൾ ഓൺലൈനിൽ തന്നെയാണെങ്കിലും മികച്ച രീതിയിൽ തന്നെയാണ് അവനടന്നുകൊണ്ടിരിക്കുന്നത്. എങ്കിലും കുട്ടികളിൽ പൊതുവെ ഒരു മടുപ്പ് അനുഭവപ്പെടുന്നതായാണ് അധ്യാപകരും രക്ഷിതാക്കളും പങ്ക് വെക്കുന്ന ആശങ്ക. മുഴുവൻ അധ്യാപകരുടെയും പൂർണ്ണ പിന്തുണ ലഭിക്കുന്നതിനാൽ അക്കാദമിക് പ്രവർത്തനം മറ്റ് വിദ്യാലയങ്ങളെക്കാൾ നല്ല രീതിയിലാണ് നടക്കുന്നത്.
 
കഴിഞ്ഞ യോഗത്തിൽ എടുത്ത തീരുമാനപ്രകാരം നമുക്ക് പുതിയ ബിൽഡിംഗിലേക്ക് ഓഫീസ്, സ്റ്റാഫ് റൂം ,ലാബ്, ലൈബ്രറി എന്നിവ മാറ്റാൻ കഴിഞ്ഞു.പുതിയ കെട്ടിടത്തിലേക്ക് റോഡ് നിർമ്മിച്ച് വാഹനത്തിൽ കൂടി മാത്രമേ അവ മാറ്റാൻ കഴിയൂ എന്നതിനാൽ റോഡ് നിർമ്മിച്ചതിനു ശേഷം മാറ്റാം എന്നു തീരുമാനിച്ചതിനാലാണ് അത് നീണ്ടുപോയത്. പിടിഎ കമ്മിറ്റിയും സ്റ്റാഫംഗങ്ങളും ഈ പ്രവർത്തന ത്തിൽ നല്ല രീതിയിൽ സഹകരിച്ചു
പoന പ്രവർത്തനങ്ങളോടൊപ്പം തുല്യ പ്രാധാന്യത്തോടെ  തന്നെ പാഠ്യേതര പ്രവർത്തനങ്ങളും  മികച്ച രീതിയിൽ സംഘടിപ്പിക്കാൻ നമുക്ക് കഴിഞ്ഞു. സി.വി രാമൻ ദിനത്തിൽ സയൻസ് ക്ലബ് പ്രത്യേക വീഡിയോ തയ്യാറാക്കി.
നവം 14ന് ശിശുദിനം വളരെ വിപുലമായ രീതിയിൽ ആചരിച്ചു. പ്രത്യേക സർഗ്ഗ വാണി, സർഗോൽസവം, തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.മികച്ച പങ്കാളിത്തത്തോടെ സർഗോൽസവ o' ശ്രദ്ധേയമായ രീതിയിൽ നടപ്പിലാക്കാൻ കഴിഞ്ഞു.
ഇംഗ്ലീഷ് ക്ലബ്ബ് ഒരുക്കിയ വിഷൻ 24 ന്യൂസ് ബ്രോഡ്കാസ്റ്റ് വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
 അധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർണമായ സഹകരണം നമ്മുടെ ഓൺലൈൻ പരിപാടികളെ മികവുറ്റതാക്കുന്നു പരിപാടികളിലെ വൈവിധ്യം പോലെ തന്നെ കുട്ടികളുടെ  പങ്കാളിത്തം കൊണ്ടും എല്ലാ പ്രവർത്തനങ്ങളും  മികച്ചു നിൽക്കുന്നു. പിന്നണിയിലും മുന്നണിയിലും പ്രവർത്തിക്കുന്ന ഏവരെ യും അഭിനന്ദിക്കുന്നു. KSBSGചെറുവത്തൂർ ലോക്കൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാസ്ക് ചലഞ്ച് എന്ന സന്നദ്ധ പ്രവർത്തനത്തിനു വേണ്ടി നമ്മുടെ വിദ്യാലയത്തിലെ സ്കൗട്ട് ഗൈഡ് അംഗങ്ങൾ 625 മാസ് കുകൾ നിർമ്മിച്ചു നൽകി.ഈ ഉദ്യമത്തിൽ പങ്കാളികളായി  മാതൃകകളായ കുട്ടികൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു.
രണ്ടാം ഭാഗം
ടെക്സ്റ്റ് ബുക്ക് വിതരണം ഊർജിതമായി നടക്കുന്നുണ്ട്.തുടർന്നും എല്ലാം പ്രവർത്തനങ്ങളിലും എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു കൊണ്ട് ഈ റിപ്പോർട്ട് ഈ യോഗത്തിന് മുന്നിൽ വെക്കുന്നു.

ജിഎച്ച്എസ് എസ് കുട്ടമത്ത്
എസ്ആര്‍ജി ആസൂത്രണയോണയോഗം - റിപ്പോര്‍ട്ട് .
17/11/20 ചൊവ്വ 3.00 മണി(ഗൂഗിള്‍ മീറ്റ് )
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ
17 1120 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.00 മണിക്ക് ഗൂഗിള്‍മീറ്റ് വഴി നവമ്പര്‍ മാസത്തെ എസ് ആര്‍ ജി തല
വിശകലന യോ ഗം നടന്നു.യോഗത്തില്‍ എച്ച്എസ്വിഭാഗം എസ്ആര്‍ജി കണ്‍വീനര്‍ രമേശന്‍ പുന്നത്തി
രിയന്‍ സ്വാഗതം പറഞ്ഞു.പ്രധാനധ്യാപകന്‍ ശ്രീ കെ.ജയചന്ദ്രന്‍ മാസ്റ്റര്‍അധ്യക്ഷം വഹിച്ചു.അജണ്ട വിശദീ
കരിക്കുകയും യോഗനടപടികള്‍ നിയന്ത്രിക്കുകയുംചെയ്തു.സീനിയര്‍ അസിസ്റ്റന്റ് ശ്രീ കൃഷ്ണന്‍ മാസ്റ്റര്‍, സ്റ്റാഫ്
സിക്രട്ടറി ശ്രീ.ദേവദാസ് മാസ്റ്റര്‍,എല്‍ പി വിഭാഗംഎസ് ആര്‍ ജി കണ്‍വീനര്‍ ശ്രീമതി കവിത ടീച്ചര്‍,യുപി
വിഭാഗത്തില്‍നിന്നും കണ്‍വീനര്‍ ശ്രീമതി വത്സല ടീച്ചറിനു പകരമായി ശ്രീ.ചന്ദ്രാംഗധന്‍മാസ്റ്റര്‍,വിവിധ
വിഷയങ്ങളുടെസബ്ജകട്കൗണ്‍സില്‍ കണ്‍വീനര്‍മാര്‍ എന്നിവര്‍യോഗത്തില്‍ സംബന്ധിച്ചു.
അജണ്ടഃ- ഓണ്‍ലൈന്‍പഠനം -വിശകലനം
ക്ലാസ് തല പിടിഎ നവമ്പര്‍
പാഠപുസ്തകവിതരണം.
ഡിസമ്പര്‍ മാസം ദിനാചരണങ്ങളുടെ വിശകലനം
എസ് ആര്‍ജി റിപ്പോര്‍ട്ടിംഗ് .
എച്ച്എസ് വിഭാഗം :- കണ്‍വീനര്‍രമേശന്‍ പുന്നത്തിരിയന്‍ നവമ്പര്‍ ആദ്യവാരം നടന്ന സ്റ്റാഫ് യോഗത്തി
നുശേഷമുള്ള പ്രവര്‍ത്തനങ്ങളും സ്ക്കൂള്‍ദിനാചരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.3.11.20 നു നടന്ന എസ്ആര്‍‍ ജി
ആസൂത്രണയോഗത്തിനു ശേഷം 5/11/ 20 ന് സ്റ്റാഫ് കൗണ്‍സില്‍യോഗം വിളിച്ചു ചേര്‍ക്കുകയും വിദ്യാല
യദിനാചരണങ്ങളും മറ്റ് വിദ്യാലയപ്രവര്‍ത്തനങ്ങളും ആസൂ ത്രണം ചെയ്ത് നടപ്പിലാക്കുന്നതിന്നായി വിവിധ
ക്ലബ്ബുകള്‍ക്കും കമ്മിറ്റികള്‍ക്കും ചുമതല നല്കി.ആയതിന്റെ അടിസ്ഥാനത്തില്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വ
ത്തില്‍ സിവി രാമന്‍ ദിനം ,സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ശിശുദിനം,പരിസ്ഥിതി ക്ലബ്ബിന്റെ നേ
തൃത്വത്തില്‍ സലീം അലി ജന്മദിനം എന്നിവ വിവിധ പരിപാടികളോടെ സ്ക്കൂളില്‍ ആചരിച്ചു.6 എ ക്ലാസിന്റെ
നേതൃത്വത്തില്‍ നടത്തിയസര്‍ഗ്ഗ വാണിയിലെ മുഖ്യാതിഥി അധ്യാപകനും എഴുത്തുകാരനുമായ ശ്രീ പ്രകാശ
ന്‍ കരിവെള്ളൂരായിരു ന്നു.സിവി രാമന്‍ദിനത്തോടനുബന്ധിച്ച് വീഡിയോപ്രദര് ശനംനടന്നു.ശിശുദിനത്തോ
ടനുബന്ധിച്ച് പ്രത്യേകസര്‍ഗ്ഗവാണി,ആശംസാകാര്‍ഡ് നിര്‍മ്മാണം,സര്‍ഗ്ഗോത്സവം എന്നിവ നടത്തി. നവ
മ്പര്‍14 വൈകുന്നേരം 7 മണിക്ക് വിവധക്ലാസ് ഗ്രൂപ്പുകളി ലായി കുട്ടികള്‍ അവതരിപ്പിച്ച പരിപാടികള്‍ രക്ഷാ
കര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ അവതരിപ്പിക്കപ്പെട്ടു.പ്രശസ്ത സാഹിത്യ കാരനായ ശ്രീ.സി വി ബാലകൃഷ്ണ
നാണ് മുഖ്യാതിഥിയായി ,സര്‍ഗ്ഗോത്സവം എന്ന പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് . പരിസ്ഥിതി ക്ല
ബ്ബ് നേതൃത്വം നല്കിയസലീം അലി ജന്മദിനത്തില്‍ പക്ഷി നിരീക്ഷണത്തെ കുറിച്ച് ശ്രീ ഹര്‍ഷിത്ത് അവ
ബോധക്ലാസ്സ് നടത്തി.പക്ഷികള്‍ക്ക് കുടി നീരൊരുക്കല്‍,നാട്ടു പക്ഷികളുടെ ചിത്രം വരക്കല്‍ എന്നിങ്ങനെ
യുള്ള പരിപാടികളുംനടത്തി യിരുന്നു.സലീം അലിയെകുറിച്ചുള്ള വീഡിയോ ക്ലാസ് ഗ്രൂപ്പുകളില്‍ പ്രദര്‍ശിപ്പി
ച്ചു.ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിഷന്‍ 24 എന്നപേരില്‍ വാര്‍ത്താധിഷ്ഠിത ഇംഗ്ലീഷ് പരിപാടിയുടെ
അവതരണം നടന്നു.പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ ശ്രീ ഇ പി രാജഗോപാലന്‍ മാഷാണ് അവതരണനിര്‍വ്വഹണം നടത്തിയത് . ജില്ലാ വിദ്യാഭ്യാസ ആഫീസറായശ്രീ മനോജ് സാര്‍കുട്ടമത്ത് സക്കൂളിന്റെ
സാങ്കേതികവിദ്യയുടെ സഹായത്തടോഅവതരിപ്പിച്ച വാര്‍ത്താവതരണപരിപാടിയെഅഭിനന്ദിച്ചു. സ്ക്കൂള്‍ലൈ
ബ്രറിയുെടനേതൃത്വത്തില്‍നടക്കുന്ന പ്രാദേശിക ഭാഷാനിഘണ്ടുവിന്റെ പ്രവര്‍ത്തനവും ആരംഭിക്കുന്നതിന്കു
ട്ടികള്‍ക്ക് നിര്‍ദ്ദേശം നല്കി.
എല്‍ പി വിഭാഗം :-ഓണ്‍ലൈന്‍പഠനത്തിന്റെ ഭാഗമായികുട്ടികളുടെപഠനപുരോഗതിക്ക് അധ്യാപകര്‍ വര്‍
ക്ക് ഷീറ്റുകള്‍നല്കുന്നതില്‍ ചുരുക്കം കുട്ടികളെങ്കിലും പഠനപ്രവര്‍ത്തനങ്ങള്‍പൂര്‍ത്തിയാക്കി തിരികെ നല്കുന്ന
തില്‍ അലംഭാവം കാണിക്കുന്നുണ്ട് . പഠനത്തില്‍ പിന്നാക്കം നില്ക്കുന്നതായിതോന്നുന്ന കുട്ടികളെ മാസത്തില്‍
രണ്ട്തവണയെങ്കിലും വിളിക്കാറുണ്ട് . 4ാം തരത്തിലെ രണ്ട്കുട്ടികള്‍പല തവണ വിളിച്ചിട്ടും ഫോണ്‍ എടു
ക്കുന്നില്ല.രക്ഷിതാക്ക്ള്‍ രണ്ടുപേരും ജോലിക്കുപോയിവൈകുന്നേരം തിരികെയെത്തിയാല്‍ മുതിര്‍ന്ന കുട്ടി
കള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനാല്‍താഴ്ന്ന ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനപ്രവര്‍ത്തനത്തിന്
ഫോണ്‍ലഭിക്കാത്തതും പ്രശ്നമായിവരുന്നുണ്ട് . വിദ്യാലയത്തിലെ മറ്റ് പരിപാടികള്‍കുറച്ച് പഠനപ്രവര്‍ത്തന
ങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധനല്കണം.പ്രവര്‍ത്തനങ്ങള്‍കുറഞ്ഞതിനാല്‍ സലീം അലി ജന്മദിനം മികച്ചതാക്കാന്‍
കഴിഞ്ഞു.ശിശുദിനത്തോടനുബന്ധിച്ച് പ്രൈമറികുട്ടികളുടെസര്‍ഗ്ഗാത്മകപരിപാടിയായ പൂവനികയും അവത
രിപ്പിച്ചു.ഈ പരിപാടികളില്‍ ഏകദേശം മുഴുവന്‍കുട്ടികളും പങ്കെടുത്തു.പാവനാടകംപോലുള്ള വ്യത്യസ്തമായ
പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട് .
യുപി വിഭാഗം :- യുപി വിഭാഗം എസ് ആര്‍ ജി കണ്‍വീനറുടെ അഭാവത്തില്‍,നിര്‍ദ്ദേശാനുസരണം യുപി
വിഭാഗം മുതിര്‍ന്ന അധ്യാപകനായശ്രീ ചന്ദ്രാംഗദന്‍ മാഷാണ് എസ് ആര്‍ജി യോഗത്തില്‍പങ്കെടുത്ത്
റിപ്പോര്‍ട്ട് അവതരിപ്പിച്ചത് . സ്ക്കൂളിന്റെ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ മികച്ച രീതിയലാണ് മുന്നേറുന്നത് .
ശിശുദിനവും ,സര്‍ഗ്ഗോത്സവവും മറ്റ്പരിപാടികളും യുപി വിഭാഗത്തില്‍ മികവാര്‍ന്നരീതിയില്‍ നടത്താന്‍
കഴിഞ്ഞിട്ടുണ്ട് . ഓണ്‍ലൈന്‍ക്ലാസ്സ് ഇപ്പോള്‍ ആദ്യഘട്ടത്തിലെ പോലെ മികച്ചതാണെങ്കിലും കുട്ടികളുടെ
ഭാഗത്ത് നിന്നുള്ള പ്രതികരണം പഠനത്തെ പിന്നാക്കത്തിലേക്ക് മാറ്റിയതായാണ് മനസ്സിലാക്കാന്‍ കഴിയു
ന്നത് . രക്ഷിതാക്കള്‍ ജോലിക്കുപോകുന്നതിനാല്‍കുട്ടികളെ വേണ്ടവിധത്തില്‍ ശ്രദ്ധിക്കാന്‍കഴിയാത്തതാ
കാം ഓണ്‍ലൈന്‍പഠത്തില്‍കുട്ടികള്‍ പിറകിലേക്കാകുന്നതിനുള്ള കാരണം.വേഗത്തില്‍സ്ക്കൂള്‍തുറക്കുന്ന
സാഹചര്യംവരികയാണെങ്കില്‍ ഈ അവസ്ഥയില്‍ മാറ്റമുണ്ടാകും.മുന്‍കാലങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ
ഭാഗത്ത് നിന്നുള്ള പഠനപ്രതികരണവും കുറവാണ് . കുട്ടികളുടെഇത്തരത്തിലുള്ള പഠനാവസ്ഥകള്‍ സിപിടി
എയില്‍ രക്ഷിതാക്കളെ ബോധിപ്പിക്കേണ്ടതാണ് . ദിനാചരണങ്ങളുടെ ബാഹുല്യമില്ലാതിരിക്കാനും ശ്രദ്ധ
യുണ്ടാകേണ്ടതാണ് .
പ്രി പ്രൈമറി വിഭാഗം :-കുട്ടികളുടെ പഠനത്തിന്നായി 7 ഗ്രൂപ്പുകളുണ്ടാക്കിയിട്ടുണ്ട് . ഓരോ ഗ്രൂപ്പിലും 10 കുട്ടികളെ
വീതം ഉള്‍പ്പെടുത്തിയാണ് പഠനം നടത്തുന്നത് . മൂന്നോ നാലോ കുട്ടികള്‍ മാത്രമാണ് പ്രതികരിക്കുന്നതില്‍
മികവു പുലര്‍ത്താതെയുള്ളത് . വിദ്യാലയം നടത്തുന്ന മറ്റ് പ്രവര്‍ത്തനങ്ങളിലും കുട്ടികള്‍ പങ്കെടുക്കുന്നുണ്ട് .
സീനിയര്‍അസിസ്റ്റന്റ് .-വിദ്യാലയപ്രവര്‍ത്തനങ്ങള്‍ മികച്ചരീതിയിലാണ് മന്നോട്ടുപോകുന്നത് . വയലാര്‍ദിനം ,
കേരളപ്പിറവി ദിനം എന്നിവ നല്ലരീതിയില്‍ അവതരിപ്പിക്കാന്‍കഴിഞ്ഞിട്ടുണ്ട് . സലീം അലി ജന്മദിനത്തോ
ടനുബന്ധിച്ച് പക്ഷിനിരീക്ഷണം പോലുള്ള പരിപാടി മികച്ച രീതിയില്‍ നടത്താന്‍ കഴിഞ്ഞു.വിഷന്‍ 24എന്ന ഇംഗ്ലീഷ് ക്ലബ്ബിന്റെ വാര്‍ത്താധിഷ്ഠിത പരിപാടി നല്ല ശ്രദ്ധനേടിയെടുക്കാന്‍കഴിഞ്ഞു.
സ്റ്റാഫ് സിക്രട്ടറി:-വിദ്യാലയപ്രവര്‍ത്തനങ്ങള്‍ മികച്ചരീതിയില്‍ മു്ന്നോട്ടുപോകുന്നത് അഭിനന്ദനീയമായ
കാര്യമാണ് . സിപിടിഎ കളും നല്ലരീതിയില്‍ നടത്തി കുട്ടികളുടെ പഠനസാഹചര്യങ്ങളെ മനസ്സിലാക്കാന്‍
അധ്യാപകര്‍ നടത്തുന്ന ശ്രമങ്ങള്‍ എടുത്തുപറയേണ്ടതാണ് .8,9 ക്ലാസ്സുകളുടെ പാഠപുസ്തകങ്ങളുടെ രണ്ടാം
വോള്യം എത്തിയത് വേഗത്തില്‍തന്നെ രക്ഷാകര്‍ത്താക്കളെയോകുട്ടികളേയോവിളിച്ചു വരുത്തി വിതരണം
ചെയ്യേണ്ടത് ഉറപ്പാക്കണം.
സബ്ജക്ട്കൗണ്‍സില്‍ കണ്‍വീനര്‍മാറുടെ റിപ്പോര്‍ട്ടിംഗ് .
സാമൂഹ്യശാസ്ത്രം:-ദിനാചരണങ്ങളുടെ എണ്ണം കൂടാതിരിക്കാനായി അനുയോജ്യമായവ തെരഞ്ഞെടുത്ത്
നടപ്പിലാക്കണം.സാമൂഹ്യശാസ്ത്ര ക്ലബ്ബ് മാസത്തില്‍ രണ്ട് ദിനാചരണങ്ങള്‍ നടത്തുമെന്ന് സബ്ജക്ട് കൗണ്‍
സില്‍ യോഗം തീരുമാനിച്ചു.8,9 ക്ലാസ്സുകളിലെ ചില കുട്ടികള്‍ പഠനനോട്ടുകള്‍ പൂര്‍ത്തിയാക്കി അയക്കാന്‍
മടികാണിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് .
ഗണിതം:-പ്രധാനധ്യാപകന്റെ സാന്നിധ്യത്തിലാണ് സബ്ജക്ട്കൗണ്‍സില്‍ യോഗം ചെര്‍ന്നത് . നോട്ട് പൂര്‍
ത്തിയാക്കി അയക്കാത്ത കുട്ടികളെ വിളിച്ച്കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നുണ്ട് .8,9 ക്ലാസിന് ഗണിതത്തില്‍
നല്കുന്ന സപ്പോര്‍ട്ടിംഗ് ക്ലാസ് കൃത്യമായി നല്കാന്‍ കഴിഞ്ഞിട്ടില്ല.9 ന് രണ്ട് ക്ലാസ് നടത്തിയിട്ടുണ്ട് . ഓണ്‍
ലൈന്‍ ക്ലാസിന്റെ വിശദീകരണമായി അധ്യാപകര്‍ സഹായകക്ലാസ് നല്കുന്നതിന് ടൈം ടേബിള്‍ തയ്യാ
റാക്കി നല്‍കണമെന്ന കഴിഞ്ഞ എസ് ആര്‍ജി യോഗതീരുമാനം നടപ്പിലാക്കാന്‍ ശ്രദ്ധിക്കണം.സിപിടിഎ
ഫോണ്‍ മുഖാന്തിരം നടത്തിവരുന്നുണ്ട് . നവമ്പര്‍ മാസത്തില്‍ ഗണിത ക്വിസ് നടത്തും.പ്രൈമറി വിഭാഗത്തി
ന് കുട്ടികള്‍ക്ക് അനുയോജ്യമായരീതിയല്‍ ക്വിസ് നടത്തുന്നതിന് ആവശ്യമായ സഹായംനല്കുന്നതാണ് . ഗ
ണിത മാഗസിന്റെ പ്രവ്ര‍ത്തനം നടന്നു വരുന്നുണ്ട് . ഡിസംബറില്‍ പ്രകാശനം നടക്കും.
മലയാളം :-ഓണ്‍ലൈന്‍ ക്ലാസ്സിനോടുള്ള കുട്ടികളുടെ പ്രതികരണം ആശങ്കാകുലമാണ് . കുട്ടികളുടെ അമിതമാ
യ രീതിയിലുള്ള ഫോണ്‍ ഉപയോഗത്തെ കുറിച്ച് പല രക്ഷിതാക്കളും വേവലാതി അറിയിക്കുന്നുണ്ട് . ലൈബ്ര
റി മാറ്റുന്നതിന്നുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. പുസ്തകങ്ങള്‍ ക്രമീകരിച്ച് വയ്ക്കേണ്ടുന്ന പണിയുണ്ട് .
പ്രാദേശികഭാഷാ നിഘണ്ടു തയ്യാറാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കുട്ടികള്‍ക്ക് നല്കിയിട്ടുണ്ട് .
ഡിസംബറില്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത് . പഠനപ്രവര്‍ത്തനങ്ങളില്‍ പിറകില്‍ നില്ക്കുന്ന കുട്ടി
കളെ വിളിച്ചാലും അവര്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്നത് നമ്മുടെ ശ്രദ്ധയിലുണ്ടാകണം.
ബയോളജി:-കഴിഞ്ഞയോഗത്തില്‍ചര്‍ച്ചചെയ്ത കാര്യങ്ങള്‍നടപ്പിലാക്കി വരുന്നു.8,9 ക്ലാസ്സുകള്‍ക്ക് നിശ്ചിത
സമയപ്രകാരമല്ലെങ്കിലും സപ്പോര്‍ട്ടിംഗ് ക്ലാസ്സുകള്‍ നല്കി വരുന്നുണ്ട് . ലോക എയ്ഡ്സ് ദിനത്തില്‍ മെഡിക്ക
ലോഫീസറുടെ അവബോധക്ലാസ്സിന്റെ വീഡിയോക്ലാസ്സ് ഗ്രൂപ്പുകളില്‍ അവതരിപ്പിക്കും.ലോകവികലാംഗ
ദിനം മറ്റ് ഗ്രൂപ്പുകളുടെ സഹകരണത്തോടെ അനുയോജ്യമായ പ്രവര്‍ത്തനം നടത്തും.
ഫിസിക്സ് :-8,9 ക്ലാസ്സുകളില്‍ ഓണ്‍ലൈന്‍ വിശദീകരണക്ലാസ്സുകള്‍ നടക്കുന്നുണ്ട് . ശാസ്ത്രപഥം ക്ലാസ്സ് ആരംഭി
ച്ചു.വാട്സാപ്പ് ഗ്രൂപ്പാക്കി ഊര്‍ജ്ജ ക്ലബ്ബിന്റെ പ്രവര്‍ത്തനം തുടങ്ങി.ഡിസംബര്‍ 14 ന് കുട്ടികള്‍തയ്യാറാക്കുന്ന
വീഡിയോക്ലാസ് ഗ്രൂപ്പുകളിലൂടെ അവതരിപ്പിക്കും.ഊര്‍ജ്ജസംരക്ഷണവുമായിബന്ധപ്പെട്ട് പുറമെയുള്ള വിദ
ഗ്ധന്റെ വീഡിയോ ക്ലാസ്സും ക്ലാസ് ഗ്രൂപ്പുകളിലൂടെ അവതരിപ്പിക്കും.ഹിന്ദി:-പഠനനോട്ടുകള്‍ പൂര്‍ത്തിയാക്കി അയക്കാത്ത കുട്ടികളെ വിളിക്കുന്നുണ്ട് . പ്രതികരിക്കാത്ത കുട്ടികളും
ഉണ്ടാകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് . ശിശുദിനത്തോടനുബന്ധിച്ച് പോസ്റ്റര്‍തയ്യാറാക്കിയിട്ടുണ്ട് . ഹിന്ദി ക്ലബ്ബി
ന്റെ വാര്‍ത്താധിഷ്ഠിത അവതരണം അടുത്ത ആഴ്ച നടത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട് . അനുയോജ്യരായ
കുട്ടികളെ കണ്ടെത്തുകയാണ് .
ഇംഗ്ലീഷ് :-ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിഷന്‍ 24 എന്ന വാര്‍ത്താ ചാനല്‍ അവതരിപ്പിക്കാന്‍കഴി
ഞ്ഞത് സന്തോഷകരമായ അനുഭവമാണ് . ശ്രീ ഇ പി രാജഗോപാലന്‍ മാഷാണ് അവതരണോദ്ഘാടനം
നിര്‍വ്വഹിച്ചത് . അടുത്ത പരിപാടി 9ാം ക്ലാസിലെ കുട്ടികളായിരിക്കും അവതരിപ്പിക്കുന്നത് . സപ്പോര്‍ട്ടിംഗ്
മെറ്റീരിയലുകള്‍ പഠനം മികച്ചതാക്കുന്നതിന് എല്ലാ ക്ലാസ്സിലും നല്കി വരുന്നുണ്ട്.സ്വയം വിശകലനത്തിനുള്ള
അവസരം ഓരോ പാഠം കഴിയുമ്പെഴും കുട്ടികള്‍ക്ക് നല്കുന്നുണ്ട്.
പ്രധാനധ്യാപകന്‍.:-സ്ക്കള്‍സന്ദര്‍ശിച്ച വിദ്യാഭ്യാസ ഉപഡയരക്ടര്‍ വിദ്യാലയപ്രവര്‍ത്തനങ്ങളില്‍ തികഞ്ഞ
സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട് . ഇംഗ്ലീഷ് ക്ലബ്ബ് അവതരിപ്പിച്ച വിഷന്‍ 24 എന്ന പരിപാടിയെജില്ലാ വിദ്യാ
ഭ്യാസ അധികാരിയുടെ പ്രത്യേക പ്രശംസയ്ക്ക് അര്‍ഹമായത് അഭിമാനകരമാണ് . രണ്ടഴ്ചയിലൊരിക്കലെങ്കിലും
കുട്ടികളുടെവായന ഉറപ്പാക്കുന്നതിന് രക്ഷാകര്‍ത്താക്കള്‍ ഒപ്പിട്ടയക്കുന്ന കാര്യംകുട്ടികളുടെയും രക്ഷാകര്‍
ത്താക്കളഉടെയും ശ്രദ്ധയിലേക്കെത്തിക്കണം.സര്‍ഗ്ഗവാണി എല്‍ പി തലത്തിലും പ്രായോഗികമാക്കാനുള്ള
ശ്രമങ്ങള്‍ നടത്തണം.സ്വയം വിലയിരുത്തല്‍ നടത്തുന്നതിനുള്ള അവസരം ഒരുക്കുന്ന കാര്യം ഓരോ വിഷ
യത്തിന്റെയും അധ്യാപകരുടെ ശ്രദ്ധയിലുണ്ടാകണം.കുട്ടികളെ വിളിക്കുമ്പോള്‍ അവരുടെ പഠനം ഉറപ്പാക്കു
ന്നതിന് പാഠഭാഗങ്ങളിലെ ലഘു ചോദ്യങ്ങള്‍ചോദിക്കുന്നതിലും ശ്രദ്ധവേണം.കുട്ടികള്‍ക്ക് അമിതമായി
വിവിധ പഠനബ്ലോഗുകളില്‍ വരുന്ന പഠനസാമഗ്രികള്‍ നലകരുതെന്നുള്ള വിദ്യാഭ്യാസ ഉപഡയരക്ടരുടെ
നിര്‍ദ്ദേശം നമ്മള്‍ശ്രദ്ധിക്കേണ്ടതാണ് . സ്വന്തം ക്ലാസിലെ കുട്ടികളെ പരിചയപ്പെടുന്നതിനുള്ള ശ്രമങ്ങള്‍
നടത്തണം.സ്വയംവിലയിരുത്തിയുള്ള മാര്‍ക്കുകള്‍ കുട്ടികളോട് കുറിച്ച് വയ്ക്കാന്‍ ആവശ്യപ്പെടണം.ദിനാചര
ണങ്ങള്‍ ഓരോ വിഭാഗത്തിനും അനുയോജ്യമായ തരത്തില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാവുന്നതാണ് .
ക്ലാസ് നിലവാരത്തിനനുസരിച്ച് ഗൂഗിള്‍ ഫോര്‍മാറ്റില്‍യുപി വിഭാഗത്തിനും ഗണിത ക്വിസ് നടത്താം.
പത്താംതരത്തിലെ കുട്ടികളുടെ പഠനസാഹചര്യംനോക്കി അവരെ ഒഴിവാക്കി ബാക്കിയുള്ള ക്ലാസിലെ
കുട്ടികള്‍ക്കായി സര്‍ഗ്ഗവാണി തുടരാവുന്നതാണ് .
യോഗം 4.50 ന് പിരിച്ചുവിട്ടു.
-----

No comments:

Post a Comment